പാരീസ് ഒളിമ്പിക്സ് മുന്നിൽ ഇരിക്കെ ബജ്‌റംഗ് പുനിയക്ക് സസ്പെൻഷൻ

Newsroom

ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് ബജ്‌റംഗ് പുനിയക്ക് സസ്പെൻഷൻ. മാർച്ചിൽ സോനിപത്തിൽ നടന്ന ട്രയൽസിൽ ഉത്തേജക മരുന്ന് സാമ്പിൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) താൽക്കാലികമായി പൂനിയയെ സസ്പെൻഡ് ചെയ്തത്.

Picsart 24 05 05 12 54 56 698

അന്ന് രോഹിത് കുമാറിനോട് തോറ്റ നിരാശയിൽ പുനിയ വേദി വിടുകയും പരിശോധനക്ക് ഉള്ള സാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. അന്ന് മൂന്നാം-നാലാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ പങ്കെടുക്കാതെ ആണ് അദ്ദേഹം വേദി വിട്ടത്.

പുനിയയിൽ നിന്ന് ഉത്തേജക പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കാൻ NADA ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും അദ്ദേഹം വേദി വിട്ടതിനാൽ ആ ശ്രമങ്ങൾ പരാജയപ്പെട്ട. റഷ്യയിൽ പരിശീലനം നടത്തിവരികെ ആണ് ഈ വിലക്ക് പുനിയയെ തേടി എത്തുന്നത്.

വിലക്ക് മാറുന്നത് വരെ ഭാവിയിലെ ടൂർണമെൻ്റുകളിലോ ട്രയലുകളിലോ മത്സരിക്കാൻ പുനിയക്ക് ആകില്ല. വിലക്ക് തുടർന്നാൽ പരീസ് ഒളിമ്പിക്സ് വരെ അദ്ദേഹത്തിന് നഷ്ടമായേക്കാം.