ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ ബ്രസീലിന് ഫൈനലിൽ എതിരാളികൾ ആവുക സ്പെയിൻ. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ജപ്പാനെയാണ് സ്പെയിൻ പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടം ഏക ഗോളിനാണ് സ്പെയിൻ വിജയിച്ചത്. എക്സ്ട്രാ ടൈമിൽ റയൽ മാഡ്രിഡ് താരം അസൻസിയോ ആണ് സ്പെയിനായി ഇന്ന് വിജയ ഗോൾ നേടിയത്.
ആതിഥേയരായ ജപ്പാൻ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും അവർക്ക് ഗോൾ നേടാൻ ആവാത്തത് തിരിച്ചടിയായി. ഇനി വെങ്കല മെഡൽ മത്സരത്തിൽ ജപ്പാൻ മെക്സിക്കോയെ നേരിടും. നേരത്തെ മെക്സിക്കോയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ട് ആയിരുന്നു ബ്രസീൽ ഫൈനലിൽ എത്തിയത്