പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നല്ല വാർത്ത സമ്മാനിച്ചു ഇന്ത്യൻ ഷൂട്ടർമാർ. വനിതകളുടെ മികവിന് പിന്നാലെയാണ് ഇന്ന് നടന്ന പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനം യോഗ്യതയിൽ മികവ് കാണിച്ചു അർജുൻ ബാബുത ഫൈനലിലേക്ക് യോഗ്യത നേടിയത്. യോഗ്യതയിൽ താരം ഏഴാം സ്ഥാനം ആണ് നേടിയത്.

യോഗ്യതയിൽ 630.1 എന്ന സ്‌കോർ ആണ് അർജുൻ നേടിയത്. അതേസമയം ഈ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ സന്ദീപ് സിങിനു പക്ഷെ ഫൈനലിലേക്ക് മുന്നേറാൻ സാധിച്ചില്ല. 629.3 പോയിന്റുകൾ നേടിയ സന്ദീപ് യോഗ്യതയിൽ 12 സ്ഥാനത്ത് ആണ് എത്തിയത്. നാളെ ഇന്ത്യൻ സമയം 3.30 നു നടക്കുന്ന ഫൈനലിൽ ഇന്ത്യ അർജുനിലൂടെ ഒരു മെഡൽ തന്നെയാണ് പ്രതീക്ഷിക്കുന്നത്.














