ഒളിമ്പിക്സ്; മോറോക്കോയ്ക്ക് എതിരെ വൻ തിരിച്ചുവരവ് നടത്തി അർജന്റീന

Newsroom

ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ അർജന്റീന പരാജയത്തിൽ നിന്ന് കരകയറി. ഇന്ന് മൊറോക്കെയെ നേരിട്ട അർജൻറീന തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ച് 2-2 സമനില സ്വന്തമാക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ 16ആം മിനിറ്റിലാണ് അർജൻറീനയുടെ സമനില ഗോൾ ഇന്ന് വന്നത്.

അർജന്റീന 24 07 24 21 21 24 007

ഇന്ന് ആദ്യ പകുതിയിൽ മികച്ച ഫുട്ബോൾ കാഴ്ചവെച്ച മൊറോക്കോ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റഹീമി നേടിയ ഗോളിലൂടെ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനിറ്റിൽ റഹീമി തന്നെ ഒരു പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിയാക്കി. ഇതിനുശേഷമാണ് അർജൻറീനയുടെ തിരിച്ചടി വന്നത്.

അവർ സിമിയോണിയിലൂടെ ആദ്യം ഒരു ഗോൾ നേടി കളിയിലേക്ക് തിരികെ വന്നു. പിന്നീട് ഇഞ്ച്വറി ടൈമിന്റെ പതിനാറാം മിനിറ്റിൽ മെദീനയിലൂടെ സമനില ഗോൾ നേടി. അർജൻറീന അടുത്ത മത്സരത്തിൽ ഇറാഖിനെ ആണ് നേരിടുക‌. അർജൻറീനക്കായി സീനിയർ താരങ്ങളായ ഹൂലിയൻ ആൽവരസ്, ഓറ്റമെൻഡി എന്നിവർ അർജന്റീന ടീമിൽ ഉണ്ട്