2036-ൽ ഒളിമ്പിക് ഗെയിംസിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ ശ്രമിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മോദിയുടെ പ്രസ്താവന. 2036-ൽ ഇന്ത്യയിൽ ഒളിമ്പിക്‌സ് ഇന്ത്യയിൽ എത്തിക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തും എന്ന് മോദി പറഞ്ഞു. 140 കോടി ഇന്ത്യക്കാരുടെ സ്വപ്നമാണിത് എന്നും മോദി പറഞ്ഞു. ഇന്ത്യ ഇതുവരെ ഒളിമ്പിക്സിന് ആതിഥ്യം വഹിച്ചിട്ടില്ല.
2010ൽ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചതാണ് ഇന്ത്യയുടെ അവസാനത്തെ വലിയ ഗെയിംസ് ആതിഥേയത്വം.
“നിങ്ങളുടെ സഹകരണത്തോടെയും പിന്തുണയോടെയും ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു… ഐഒസിയുടെ പിന്തുണ ഇന്ത്യക്ക് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” മോദി ചടങ്ങിൽ പറഞ്ഞു. 2036-ലെ ഒളിമ്പിക്‌സിജായി പോളണ്ട്, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നിവരും രംഗത്തുണ്ട്.