Home Blog
എതിരാളികള്‍ പഞ്ചാബും ഹിമാച്ചല്‍ പ്രദേശും എലൈറ്റ് ഗ്രൂപ്പ് ബിയില്‍ മൂന്ന് വിജയങ്ങളുമായി 6 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി നില്‍ക്കുന്ന കേരളത്തിനു ഇനി രണ്ട് സുപ്രധാന മത്സരങ്ങളാണുള്ളത്. നോക്ക്ഔട്ട് സ്റ്റേജിലേക്ക് കടക്കുവാന്‍ കേരളത്തിനു സാധിക്കുമോ ഇല്ലയോ എന്നത് ഈ മത്സരങ്ങളില്‍ നിന്ന് നേടുന്ന പോയിന്റുകളെ ആശ്രയിച്ചായിരിക്കും. ഡിസംബര്‍ 30നു മൊഹാലിയില്‍ പഞ്ചാബിനെതിരെയും ജനുവരി ഏഴിനു ഹിമാച്ചലുമായാണ് കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍. ഹിമാച്ചല്‍ പ്രദേശുമായുള്ള മത്സരത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല. ആന്ധ്ര, ബംഗാള്‍, ഡല്‍ഹി എന്നീ ടീമുകളെ പരാജയപ്പെടുത്തിയ കേരളത്തിനു എന്നാല്‍ മധ്യ പ്രദേശിനോടും തമിഴ്നാടിനോടും തോല്‍വിയേറ്റു വാങ്ങേണ്ടി...
ഫാന്റസി പ്രീമിയർ ലീഗ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിനൊപ്പം പ്രീമിയർ ലീഗ് ആരാധകർക്കും കളിക്കാൻ പറ്റിയ ഒരു ഫാന്റസി ഗെയിമാണ് ഫാന്റസി പ്രീമിയർ ലീഗ്. എന്താണ് എഫ് പി എൽ? FPL സിംപിളാണ്. ഒരു 15 കളിക്കാരെ തിരഞ്ഞെടുക്കുക. അവര്‍ ശരിക്കുമുള്ള കളിയില്‍ (പ്രീമിയര്‍ ലീഗില്‍) പോയന്റ് നേടിയാല്‍ ആ പോയന്‍റ് നിങ്ങളുടെ ടീമിന്. അത്രേയുള്ളൂ. FPL ഇല്‍ നമ്മുടെ ടീം തുടക്കത്തില്‍ തന്നെ നാല് ലീഗുകളില്‍ ഓട്ടോമാറ്റിക് ആയി കയറും. അതിലുള്ള മറ്റ് കളിക്കാരുമായാണ് മത്സരം. ഇത് കൂടാതെ നമ്മുക്ക് പ്രൈവറ്റ് ലീഗുകളും ഉണ്ടാക്കാം മറ്റുള്ളവരുടെ പ്രെവറ്റ്...
ഇന്ത്യക്ക് വേണ്ടിയുള്ള തന്റെ നൂറാം മത്സരത്തിൽ ഛേത്രി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഇന്ത്യക്ക് വിജയം. ഛേത്രിയുടെ അഭ്യർത്ഥന മാനിച്ചു ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ എത്തിയ ആയിരങ്ങളെ സാക്ഷി നിർത്തിയായിരുന്നു ഇന്ത്യ കെനിയയെ പരാജയപ്പെടുത്തിയത്. മുംബൈ ഫുട്ബാൾ അരീനയിൽ വെച്ച് നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന്ഗോ ളുകൾക്കായിരുന്നു ഇന്ത്യൻ ടീം വിജയിച്ചു കയറിയത്. മഴയിൽ കുതിർന്ന ആദ്യ പകുതിക്ക് ശേഷം സുനിൽ ഛേത്രി, ജെജെ എന്നിവരായിരുന്നു ഇന്ത്യയുടെ ഗോളുകൾ നേടിയത്. നൂറാം മത്സരം കളിയ്ക്കാൻ ഇറങ്ങിയ സുനിൽ ഛേത്രിയെ അനുമോദിക്കാൻ ഇതിഹാസ താരങ്ങളായ ബൈച്ചുങ്...
ഇന്ത്യൻ ഫുട്ബോൾ ടീമിനെ സ്റ്റേഡിയത്തിലേക്ക് വന്നു സ്പോർട്ട് ചെയ്യാൻ അഭ്യർഥിച്ചു ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി രംഗത്ത്. തന്റെ ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഛേത്രി അഭ്യർത്ഥന രൂപേണ ആരാധകരോട് ആവശ്യം ഉന്നയിച്ചത്. മുംബൈയിൽ വെച്ചു നടക്കുന്ന ഇന്റർ കൊണ്ടിനെന്റൽ കപ്പിൽ ഇന്ത്യയെ പിന്തുണച് സ്റ്റേഡിയത്തിൽ എത്തണം എന്നാണ് ഛേത്രിയുടെ ആവശ്യം. കഴിഞ്ഞ ദിവസം തായ്വാനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യയെ പിന്തുണച്ച് സ്റ്റേഡിയത്തിൽ എത്തിയവർക്ക് നന്ദി രേഖപ്പെടുത്തിയാണ് സുനിൽ ഛേത്രി തുടങ്ങിയത്. https://twitter.com/chetrisunil11/status/1002892448513679361?s=08 "ഞങ്ങളും ഇന്ത്യക്ക് വേണ്ടിയാണ് ക്ളിക്കുന്നത്. നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ്. നിങ്ങളില്ലാതെ...
ചരിത്രത്തിൽ ആദ്യമായി ഒരു ടീം തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിരിക്കുന്നു. അതെ, റയൽ മാഡ്രിഡ് വീണ്ടും ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടിരിക്കുന്നു. കീവിൽ നടന്ന കലാശ പോരാട്ടത്തിൽ ലിവർപൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് സിദാനും സംഘവും കിരീടം ഉയർത്തിയത്. റയലിന് വേണ്ടി ഗരത് ബെയ്ൽ രണ്ടു ഗോളുകൾ നേടി. സിദാൻ നടത്തിയ പെര്ഫെക്ട് സബ്സ്റ്റിറ്റുഷൻ ആണ് മത്സരം റയലിന്റെ വരുതിയിൽ ആക്കിയത്. പകരക്കാരനായി ഇറങ്ങി രണ്ടു ഗോളുകൾ ആണ് ബെയ്ൽ നേടിയത്. മുഹമ്മദ് സലാഹിന്റെയും കാർവാഹലിന്റെയും കണ്ണീർ വീണ ആദ്യ പകുതിയിൽ...
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വിലയിരുത്തുന്നതിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് പിഴച്ചു. ചെന്നൈയിൻ എഫ് സിക്കെതിരായ കേരളത്തിന്റെ അവസാന ഹോം മത്സരത്തിന്റെ പ്രൊമോഷനാണ് ബ്ലാസ്റ്റേഴ്സിന് പിഴച്ചത്. ഇന്റർനെറ്റിൽ വൈറലായ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ നായിക പ്രിയാ വാരിയറെ കലൂർ ഗ്യാലറിയിൽ എത്തിക്കുമെന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രൊമോ ആണ് തിരിച്ചടി ആയത്. ഒരു സെലിബ്രിറ്റിയുടെ സാന്നിദ്ധ്യം വേണ്ട ഞങ്ങൾക്ക് കളി കാണാൻ എന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് ആരാധകർ മാനേജ്മെന്റിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട അടക്കം ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി എത്തി....
ഗോകുലം എഫ് സിയിൽ പുതിയ പരിശീലകൻ എത്തുന്നു. അർജന്റീനൻ സ്വദേശിയായ ഫെർണാണ്ടോ വലേറയാണ് ഗോകുലത്തിന്റെ പരിശീലക സ്ഥാനം ബിനോ ജോർജ്ജിൽ നിന്ന് ഏറ്റെടുക്കാൻ പോകുന്നത്. ക്ലബ് ഫെർണാണ്ടോ വലേറയുമായി കരാറിൽ എത്തിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഫെർണാണ്ടോ ഗോകുലത്തിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും. ബിനോ ജോർജ്ജിനെ ക്ലബിന്റെ ടെക്നിക്കൽ ഡയറാക്ടറായി ഉയർത്തിയാകും ഫെർണാണ്ടോയെ പരിശീലകനാക്കുക. ബിനോ ജോർജ്ജ് ക്ലബിന്റെ അഭിവാജ്യ ഘടകമായതിനാൽ തന്നെ അദ്ദേഹത്തിനെ ക്ലബിൽ പ്രൊമോഷനോടു കൂടി ക്ലബിനൊപ്പം നിർത്തും. അർജന്റീന സ്വദേശിയാണ് എങ്കിലും സ്പെയിനിലാണ് പുതിയ കോച്ചിന്റെ ജീവിതം. സ്പാനിഷ് പാസ്പോർട്ട്...
കേരള ബ്ലാസ്റ്റേഴ്സിനായി അടുത്ത മത്സരം കളിക്കാൻ തയ്യാറാണെന്ന് വിക്ടർ പുൾഗ. കഴിഞ്ഞ മത്സരത്തിൽ തനിക്ക് 100 ശതമാനം താൻ ഫിറ്റ് ആണെന്ന് തോന്നിയില്ല അതാണ് കളിക്കാതിരുന്നതെന്നും എന്നാൽ ഇപ്പോൾ താൻ 100 ശതമാനം ഫിറ്റ് ആണെന്നും കളിക്കാനും ടീമിനെ സഹായിക്കാനും തയ്യാറാണെന്നും പുൾഗ പറഞ്ഞു. ശനിയാഴ്ച നടക്കുന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ പുൾഗ തന്റെ രണ്ടാം വരവിലെ ആദ്യ മത്സരൻ കളിക്കും. ഡെൽഹിക്കെതിരെ തന്നെ കളിക്കണം എന്നുണ്ടായിരുന്നു എന്നും എന്നാൽ വിസാ നടപടികൾ താമസിച്ചതിനാലാണ് ഇത്ര വൈകിയത് എന്നും പുൾഗ കേരള ബ്ലാസ്റ്റേഴ്സ് മീഡിയക്ക്...
മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ മണ്ണാർക്കാടിന്റെ സ്വന്തം ടീമിനെ തകർത്തു കൊണ്ട് ഉദയ അൽ മിൻഹാൽ വളാഞ്ചേരി കിരീടം ഉയർത്തി. ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അൽ മിൻഹാൽ വളാഞ്ചേരി ലിൻഷയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ മിനുട്ടികളുടെ വ്യത്യാസത്തിൽ പിറന്ന രണ്ടു ഗോളുകളാണ് അൽ മിൻഹാലിനെ ചാമ്പ്യന്മാരാക്കിയത്. അൽ മിൻഹാൽ വളാഞ്ചേരിയുടെ സീസണിലെ ആദ്യ കിരീടമാണിത്. ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചായിരുന്നു അൽ മിൻഹാൽ വളാഞ്ചേരി മണ്ണാർക്കാട് സെവൻസിന്റെ ഫൈനലിൽ എത്തിയത്. അഭിലാഷ് കുപ്പൂത്തിനെയും ഉഷാ എഫ് സി തൃശ്ശൂരിനേയും ആദ്യ...
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി. നിർണായക മത്സരത്തിൽ എടികെ കൊൽക്കത്തയോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. രണ്ടുതവണ മുന്നിട്ടു നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. ബെർബറ്റോവും ഗുഡ്യോണും വലകുലുക്കിയിട്ടും 2-2 സമനിലയെ‌ കേരളത്തിന് നേടാനായുള്ളൂ. ഗുഡ്യോണിനേയും വിനീതിനേയും മുന്നേറ്റ നിരയിൽ ഇറക്കി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ ആക്രമണ ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. അതിനുള്ള ഫലം 33ആം മിനുട്ടിൽ ഗുഡ്യോണിന്റെ ഗോളിലൂടെ കേരളത്തിന് കിട്ടി. പ്രശാന്ത് മോഹന്റെ മികവുറ്റ ക്രോസിന് തലവെച്ചായിരുന്നു ഗുഡ്യോണിന്റെ ഗോൾ. ഐസ്‌ലാന്റ് താരത്തിന്റെ ആദ്യ...
കേരള ബ്ലാസ്റ്റേഴ്സ് നായക സ്ഥാനം ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെസ് ബ്രൗണിന്റെ ചുമലിൽ. സസ്പെൻഷൻ കാരണം പുറത്തിരിക്കേണ്ടി വന്ന ജിങ്കന്റെ അഭാവത്തിലാണ് വെസ് ബ്രൗൺ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. ഡിമിറ്റാർ ബെർബറ്റോവും കൊൽക്കത്തയ്ക്കെതിരെ ടീമിൽ ഉണ്ടെങ്കിലും ടീം വെസ് ബ്രൗണിനെ ക്യാപ്റ്റനാക്കാൻ തീരുമാനിക്കുക ആയിരുന്നു. വെസ് ബ്രൗണും ലാകിച് പെസിചുമാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് മതിലാകുന്നത്. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ ഇലവനിൽ പരിക്ക് ഭേദമായി എത്തിയ ബെർബറ്റോവ് ഇടം പിടിച്ചു. ബെർബയ്ക്ക് ഒപ്പം ഐസ്ലന്റ് താരം ഗുഡ്യോണും മുന്നേറ്റ നിരയിൽ ഉണ്ട്. ഗുഡ്യോൺ ബ്ലാസ്റ്റേഴ്സിനായി ഒരു മത്സരം സ്റ്റാർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ജനുവരി വിൻഡോയിൽ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ വിക്ടർ പുൾഗ ബെഞ്ചിൽ ഇടം പിടിച്ചു. റിനോ ആന്റോയും അറാട്ട ഇസുമിയും പരിക്ക് ഭേദമായി ബെഞ്ചിൽ തിരിച്ചെത്തിയിട്ടുണ്ട്. മലയാളി താരം പ്രശാന്ത് മോഹൻ ഇന്നും സ്റ്റാർട്ട് ചെയ്യുന്നു. ടീം; സുഭാഷിഷ് റോയ്, പ്രശാന്ത്, ബ്രൗൺ, പെസിച്, ലാൽറുവത്താര, ജാക്കിചന്ദ്, , പെകൂസൺ, മിലൻ...
ഓസ്ട്രേലിയക്കാരനായ റിച്ചാർഡ് കാർദൊസൊ ഗോകുലത്തിനായി കളിക്കും. ഗോകുലത്തിന്റെ മുന്നേറ്റനിരയിലെ പ്രശ്നങ്ങൾക്ക് ഈ ഫോർവേഡിന്റെ വരവോടെ അവസാനമാകും എന്നാണ് കരുതുന്നത്. ഐ ലീഗിലെ തന്നെ ഈ സീസണിലെ റെക്കോർഡ് തുകയ്ക്കാണ് താരത്തെ ടീമിലേക്ക് എത്തിക്കുന്നത് എന്നാണ് വിവരങ്ങൾ. തായി ക്ലബായ ഖോൻ കായിനിൽ കഴിക്കുകയായിരുന്നു റിച്ചാർഡ്. തായി ലീഗിൽ കഴിഞ്ഞ സീസണിൽ 11 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ അണ്ടർ 17 ടീമിനും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ക്ലബുകളായ റോകഡൈൽ സിറ്റി സൺസ്, സിഡ്നി യുണൈറ്റഡ്, ഹ്യൂം സിറ്റി എന്നീ ക്ലബുകൾക്കായി മികച്ച പ്രകടനം നടത്തിയ ചരിത്രവും...
സിഫ്നിയോസിനെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തതും സിഫ്നിയോസ് എഫ് സി ഗോവയിൽ എത്തിയതും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പിടിപ്പികേടാണെന്ന് സൂചിപ്പിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം മൈക്കിൾ ചോപ്ര. ഇന്നലെ സിഫ്നിയോസ് എഫ് സി ഗോവയുമായുള്ള കരാർ അംഗീകരിച്ചതായുള്ള വാർത്തയോട് പ്രതികരിക്കുക ആയിരുന്നു ചോപ്ര. സിഫ്നിയോസിനെ നേരിട്ട് ഗോവയ്ക്ക് വിറ്റിരുന്നു എങ്കിൽ ട്രാൻസ്ഫർ ഫീ എങ്കിലും ലഭിച്ചേനെ എന്നും ആ ട്രാൻസ്ഫർ ഫീ‌ നഷ്ടമാക്കിയതിന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ അഭിനന്ദിക്കണം എന്നും പരിഹാസമായി ചോപ്ര ട്വിറ്ററിൽ കുറിച്ചു. https://twitter.com/MichaelChopra/status/956609349471952897 കഴിഞ്ഞ ആഴ്ച റെനെ മുളൻസ്റ്റീനെ പുറത്താക്കിയപ്പോഴും വിമർശനവുമായി ചോപ്ര വന്നിരുന്നു. ബ്ലാസ്റ്റേഴ്സ്...
കേരള ബ്ലാസ്റ്റേഴ്സ് വിട്ട മാർക്ക് സിഫ്നിയോസിനെ സ്വന്തമാക്കാൻ എഫ് സി ഗോവൻ ശ്രമം. എഫ് സി ഗോവയുടെ വിദേശതാരമായ അഡ്രിയാൻ കൊലുംഗ കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു. ഈ ഒഴിവിലേക്കാണ് മാർക്ക് സിഫ്നിയോസിനെ ക്ലബ് സമീപിച്ചിരിക്കുന്നത്. സിഫ്നിയോസ് കൂടാതെ ഒരു സ്പാനിഷ് സ്ട്രൈക്കറെയും അഡ്രിയാനു പകരക്കാരനായി ഗോവ നോട്ടമിട്ടിട്ടുണ്ട്. ലീഗിൽ ഇപ്പോൾ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള സിഫ്നിയോസിനെ സമീപിക്കാൻ ഇന്നലെയാണ് എഫ് സി ഗോവ തീരുമാനിച്ചത്. സിഫ്നിയോസുമായി ഇന്നലെ ഇതു സംബന്ധിച്ച് എഫ് സി ഗോവ ചർച്ചയും നടത്തി. ഇന്ത്യ വിടാൻ തീരുമാനിച്ച സിഫ്നിയോസ്...
അലക്സിസ് സാഞ്ചസ് അണിയാൻ പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം നമ്പറിന് പറയാൻ വലിയ ചരിത്രങ്ങൾ തന്നെ ഉണ്ട്. ജോർജ് ബെസ്റ്റ് മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ അണിഞ്ഞ ജേഴ്സി. എന്നാൽ ക്രിസ്റ്റ്യാനോയ്ക്ക് ശേഷം ഏഴാം നമ്പർ ജേഴ്സി അണിഞ്ഞവർക്ക് മാഞ്ചസ്റ്ററിൽ നല്ല കാലമല്ല‌. റൊണാൾഡോയ്ക്ക് ശേഷം മൈക്കിൾ ഓവനായിരുന്നു ഏഴാം നമ്പറിൽ ഇറങ്ങിയത്. ഓവന്റെ നല്ല കാലം കഴിഞ്ഞ ശേഷമാണ് മാഞ്ചസ്റ്ററിൽ എത്തിയത് എന്നതു കൊണ്ട് തന്നെ ഏഴാം നമ്പറിനു വേണ്ട തിളക്കം ഓവന് മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്നില്ല. ഓവനു ശേഷം ഒരു സീസണിൽ അന്റോണിയോ...
മഞ്ചേരി: എൻ.എസ്.എസ് കോളജ് മൈതാനത്ത് ഇന്ന് നടന്ന മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ 'എഫ് ' ഡിവിഷൻ ലീഗ്‌ ടൂർണ്ണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ നാലിനെതിരെ ആറ് (6-4) ഗോളുകൾക്ക് എഫ്.സി തൃപ്പനച്ചിയെ പരാജയപ്പെടുത്തി ഏറനാട് ഫൈറ്റേഴ്സ് എഫ്.സി മഞ്ചേരി ജേതാക്കളായി. കളിയുടെ ആദ്യ മിനുട്ടുകളിൽ മികച്ച കളി കഴ്ച്ചവെച്ചിരുന്ന ഏറനാട് എഫ്.സിക്കെതിരെ കളിയുടെ ഗതിയ്ക്ക് വിപരീതമായി ഏറനാടിന്റെ പ്രതിരോധ നിരയും ഗോൾ കീപ്പറും അമിതാത്മവിശ്വാസം കാണിക്കുന്നതിനിടയിൽ വീണു കിട്ടിയ മൂന്നു അർദ്ധാവസരങ്ങൾ തൃപ്പനച്ചിയുടെ ജുബ്രാൻ ഗോളാക്കി മാറ്റി. പോരാട്ട വീര്യം ചോർന്ന അവസരത്തിൽ...
എം എസ് പിക്ക് അണ്ടർ 15 ഐ ലീഗിലെ ആദ്യ മത്സരത്തിൽ ഒഡീഷ സ്പോർട്സ് ഹോസ്റ്റലിനെതിരെ തകർപ്പൻ ജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച് 2-1ന്റെ മികച്ച വിജയമാണ് എം എസ് പി കുട്ടികൾ ഇന്ന് സ്വന്തമാക്കിയത്. അവസാന പതിനാലു മിനുട്ടിലാണ് എം എസ് പിയുടെ രണ്ട് ഗോളും പിറന്നത്. തുടക്കത്തിൽ ആറാം മിനുട്ടിൽ ഒരു പെനാൾട്ടി ഗോളിലാണ് ഒഡീഷ സ്പോർട്സ് ഹോസ്റ്റൽ ലീഡെടുത്തത്. 76ആം മിനുട്ടിൽ അഭിജിത് എം എസ് പിക്ക് സമനില നേടിക്കൊടുത്തു. 85ആം മിനുട്ടിൽ ഹസീം കെ...
എഫ് സി ഗോവയ്ക്കെതിരെ സീസണിൽ രണ്ടാം തവണയും ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കി. ആദ്യ പകുതിയിൽ വഴങ്ങിയ ഗോളിൽ നിന്ന് കരകയറി ശക്തമായി കേരള ബ്ലാസ്റ്റേഴ്സ് പൊരുതി എങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കി ഗോവ മൂന്നു പോയന്റുമായി മടങ്ങുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം. ആദ്യ പകുതിയിൽ ഏഴാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ പോയിരുന്നു. കൊറോ ആണ് ഗോവയുടെ മികച്ച നീക്കത്തിനൊടുവിൽ ഇന്നത്തെ കൊച്ചിയിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ അതിനു ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ കേരളം 29ആം മിനുട്ടിൽ അർഹിച്ച...
കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി റിനോ ആന്റോയ്ക്ക് വീണ്ടും പരിക്ക്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിലേറ്റ പരിക്കിൽ മുക്തമായി ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തിയ റിനോ പക്ഷെ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് കളം വിടേണ്ടി വന്നു. നേരത്തെ ചെന്നൈയിന് എതിരായ മത്സരത്തിലും റിനോ പരിക്കേറ്റ് പുറത്ത് പോവുകയും മത്സരം നഷ്ടമാവുകയും ചെയ്തിരുന്നു‌. റിനോയുടെ ഹാംസ്ട്രിംഗിന് തന്നെയാണ് പരിക്ക് റിനോയ്ക്ക് പകരം ലാകിച് പെസിചിനെയാണ് ജെയിംസ് പകരക്കാരനാക്കിയത്. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
അണ്ടർ 15 യൂത്ത് ഐ ലീഗിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ നാളെ മുതൽ ഗോവയിൽ നടക്കും. കേരളത്തെ പ്രതിനിധീകരിച്ച് കേരള സോണിൽ നിന്ന് യോഗ്യത നേടിയ മൂന്ന് ക്ലബുകളാണ് പങ്കെടുക്കുന്നത്. ഗോകുലം എഫ് സി, എം എസ് പി മലപ്പുറം, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരാണ് കഴിഞ്ഞ മാസം നടന്ന സോണൽ മത്സരങ്ങളിൽ യോഗ്യത നേടിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഗോകുലവും എം എസ് പി മലപ്പുറവും യോഗ്യത നേടിയത്. മികച്ച രണ്ടാം സ്ഥാനക്കാരായായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികളുടെ യോഗ്യത. 8 ടീമുകൾ ഉള്ള പ്ലേ ഓഫ്...
സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ കേരളത്തിന്റെ ഗ്രൂപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ തമിഴ്നാട് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തമിഴ്നാടിന്റെ ജയം. തമിഴ്മാടിനായി 57ആം മിനുട്ടിൽ വിജയ് നാഗപ്പനാണ് ഗോൾ നേടിയത്. തമിഴ്നാടിന്റെ ജയം വെറും ഒരു ഗോളിന് മാത്രമായതോടെ കേരളത്തിന് ഇനി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ നാളെ തമിഴ്നാടിനെതിരെ സമനില മതിയാകും. കേരളം നേരത്തെ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. നാളെ വൈകിട്ടാണ് കേരളം തമിഴ്‌നാട് മത്സരം. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
അനസ് എടത്തൊടികയുടെ ജേഴ്സി നമ്പറിന്റെ പിറകിലെ രഹസ്യം താരം തന്നെ അവസാനം വ്യക്തമാക്കുന്നു. മൂന്നു കാര്യങ്ങളാണ് താൻ ജേഴ്സി നമ്പർ 15 ആക്കാൻ തീരുമാനിക്കാൻ കാരണം എന്നാണ് അനസ് പറയുന്നത്. ഒന്ന് തന്റെ പിറന്നാൾ, ഫെബ്രുവരി 15നാണ് അനസ് എടത്തൊടികയുടെ പിറന്നാൾ. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പിറന്നാളും ഒരു 15ആം തീയ്യതി ആണെന്നും അനസ് പറയുന്നു. പിന്നെ അനസിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോൾ താരം അണിയുന്നതും ജേഴ്സി നമ്പർ 15 ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം നെമാഞ്ഞ വിഡിച്ചാണ് അനസിന്റെ ഏറ്റവുൻ...
മലയാളി താരം ബ്രിട്ടോ തിളങ്ങിയ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിന് തകർപ്പൻ ജയം. ലീഗിൽ മികച്ച ഫോമിലുള്ള ഷില്ലോങ്ങ് ലജോങ്ങിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ ബ്രദേഴ്സ് ഇന്ന് പരാജയപ്പെടുത്തിയത്. കളിയിൽ ഉടനീളം മികച്ചു നിന്ന ബ്രിട്ടോ ചർച്ചിൽ ബ്രദേഴ്സിനായുള്ള തന്റെ ആദ്യ ഗോളും ഇന്ന് നേടി. ഗോവയിൽ നടന്ന മത്സരത്തിൽ എട്ടാം മിനുട്ടിൽ നൈജീരിയൻ താരം മണ്ടേ ആണ് ചർച്ചിലിന് ലീഡ് നേടി കൊടുത്തത്. രണ്ടാം പകുതിയിൽ 76ആം മിനുട്ടിലാണ് ബ്രിട്ടോയുടെ ഗോൾ പിറന്നത്. ബോക്സിനു പുറത്തു നിന്നൊരു ഇടം കാലൻ സ്ക്രീമറിലൂടെ ആയിരുന്നു...
സീസണിലെ മോശം തുടക്കത്തെ മറി കടക്കാനുള്ള നീക്കങ്ങളുമായി ഫിഫാ മഞ്ചേരി‌. രണ്ട് വിദേശ താരങ്ങളടക്കം അഞ്ചു താരങ്ങളെയാണ് ഫിഫാ മഞ്ചേരി സ്വന്തമാക്കിയിരിക്കുന്നത്. വിദേശ താരങ്ങളായ ടൈറ്റസ്, എറിക്, കേരളത്തിന്റെ ഹൈദർ, ഉസ്മാൻ, റാഷിദ് എന്നിവരാണ് പുതിയ സൈനിംഗ്. ടൈറ്റസ് കെ എഫ് സി കാളികാവിനായി കഴിഞ്ഞ സീസൺ മുതൽ മികച്ച പ്രകടനം നടത്തുന്ന താരമാണ്. ഹൈദർ കഴിഞ്ഞ സീസൺ വരെ അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ഡിഫൻസിനെ വൻ മതിലായിരുന്നു. ഉസ്മാനാകട്ടെ ഇത് ഫിഫാ മഞ്ചേരി ജേഴ്സിയിലേക്കുള്ള മടങ്ങിവരവ് കൂടിയാണ്. സീസണിൽ ഇതുവരെയായി ഫിഫാ നടത്തിയ നിറം...
ലീഗ് 1ൽ ഡിജോൺ എഫ്.സി.ഓയെ ഏകപക്ഷീയമായ 8 ഗോളിന് തോൽപ്പിച്ച് പി.എസ്.ജി ലീഗിൽ കുതിപ്പ് തുടരുന്നു. നാല് ഗോൾ നേടി നെയ്മർ മുന്നിൽ നിന്ന് നയിച്ചപ്പോൾ രണ്ട് ഗോൾ നേടി ഡി മരിയയും ഓരോ ഗോൾ വീതം നേടി എംബപ്പേയും കവാനിയും ഗോൾ പട്ടിക പൂർത്തിയാക്കി. മത്സരത്തിൽ ഗോൾ നേടിയ കവാനി പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇബ്രാഹിമോവിച്ചിന് ഒപ്പമെത്താനുമായി. 156 ഗോളുകളാണ് കവാനിയും ഇബ്രാഹിമോവിച്ചും പി.എസ്.ജിക്ക് വേണ്ടി നേടിയത്. അതെ സമയം നാലാമത്തെ ഗോളിന് വഴിവെച്ച പെനാൽറ്റി എടുക്കാൻ കവാനിക്ക്...
മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന ദിവസം ഗോൾ മഴയാണ് കണ്ടത്. സെവൻസിൽ അപൂർവ്വമായി നടക്കുന്ന ഗോൾ വേട്ട. ഉഷാ എഫ് സിയും ഉദയ അൽ മിൻഹാൽ വളാഞ്ചേരിയും തമ്മിൽ നടന്ന പോരാട്ടമാണ് റെക്കോർഡിട്ടത്. 12 ഗോളുകളാണ് ഇന്നലെ മണ്ണാർക്കാടിന്റെ മണ്ണിൽ പിറന്നത്. അൽ മിൻഹാൽ വളാഞ്ചേരി മാത്രം അടിച്ചത് 8 ഗോളുകൾ. നാലിനെതിരെ എട്ടു ഗോളുകൾക്ക് ഉഷാ എഫ് സിയെ അൽ മിൻഹാൽ വളാഞ്ചേരി പരാജയപ്പെടുത്തുക ആയിരുന്നു‌. സെവൻസിൽ അവസാന രണ്ടു സീസണുകളിൽ ആദ്യാമായാണ് ഇത്രയും ഗോളുകൾ ഒരു കളിയിൽ പിറക്കുന്നത്. 10 ഗോളുകൾ...
ഇയാൻ ഹ്യൂം വീണ്ടും രക്ഷകനായപ്പോൾ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ കീഴടങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയെ കേരളം തോൽപ്പിച്ചത്. ആദ്യ പകുതിയിലെ നിമിഷ നേരത്തെ ബുദ്ധിയിലൂടെ പിറന്ന ഗോളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ 22ആം മിനുട്ടിൽ എടുത്ത് സ്പീഡ് ഫ്രീകിക്കാണ് കേരളത്തിന് ഗോൾ സമ്മാനിച്ചത്. പെകൂസൺ എടുത്ത ഫ്രീകിക്ക് മുംബൈ ഡിഫൻസിനെ ഞെട്ടിക്കുകയായിരുന്നു. മുംബൈ ഡിഫൻസ് കണ്ണു തുറക്കും മുന്നേ അമ്രീന്ദറിനെ മറികടന്ന് ഇയാൻ ഹ്യൂം ഗോൾ കണ്ടെത്തിയിരുന്നു. ഇയാൻ ഹ്യൂമിന്റെ സീസണിലെ നാലാം ഗോളാണ് ഇന്ന് പിറന്നത്....
കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് ഒരു ബെറ്റ് താടിയെടുത്ത കഥയാണ് കേൾക്കുന്നു. ബെറ്റിൽ വിജയിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്ക് ഹീറോ ഇയാൻ ഹ്യൂമാണ്. പരാജയപ്പെട്ടത് ബ്ലാസ്റ്റേഴ് ടീമിന്റെ ഓപറേഷൻ മാനേജർ ആന്റണി തോമസും. ഡെൽഹിക്കെതിരായ മത്സരത്തിന് മുന്നേയാണ് ആന്റണി തോമസ് ഹ്യൂമിനോട് ബെറ്റ് വെച്ചത്. ഹ്യൂം ഹാട്രിക്ക് നേടിയാൽ തന്റെ താടി എടുക്കും എന്നായിരുന്നു ആന്റണി തോമസിന്റെ ഹ്യൂമുമായുള്ള ബെറ്റ്. സീസണിൽ അതുവരെ ഗോൾ കണ്ടെത്താൻ കഴിയാതെ വിഷമിച്ച ഹ്യൂം പക്ഷെ‌ ബെറ്റ് വെച്ച ദിവസം തന്നെ തന്റെ സ്കോറിംഗ് ഫോം...
അങ്ങനെ അവസാനം ഫിഫാ മഞ്ചേരിക്ക് സ്വന്തം മണ്ണിൽ ജയം. ഇന്നലെ എഫ് സി തിരുവനന്തപുരത്തെ രണ്ടാം തവണയും മഞ്ചേരിയിൽ നേരിട്ടപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി ജയിച്ചത്. ആദ്യം ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. തുടർന്ന് കളി മാറ്റി വെക്കുകയായിരുന്നു. എടക്കര അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസ് ജവഹർ മാവൂരിനെ ആവേശ മത്സരത്തിന് ഒടുവിൽ തോൽപ്പിച്ചു. അഞ്ച്‌ ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ശാസ്താ മെഡിക്കൽസ് ജയിച്ചത്. ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ ഉദയ അൽ...
മോഹൻ ബഗാൻ പുറത്താക്കിയിട്ട് ഒരാഴ്ച പൂർത്തിയാകും മുമ്പ് തന്നെ സഞ്ജോയ് സെന്നിനെ എടികെ കൊൽക്കത്ത സ്വന്തമാക്കി. എടികെ കൊൽക്കത്തയുടെ ജൂനിയർ ടീമുകളുടെ ചുമതല ഏറ്റെടുക്കാനാണ് സഞ്ജോയ് സെന്നിനെ പുതുതായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വരെ മോഹൻ ബഗാന്റെ പരിശീലകനായിരുന്നു സഞ്ജോയ് സെൻ. ലീഗിലെ മോശം പ്രകടനം കാരണം മോഹൻ ബഗാൻ സഞ്ജോയ് സെന്നിനെ പുറത്താക്കുക ആയിരുന്നു. എടികെയ്ക്ക് സഞ്ജോയ് സെന്നിന്റെ വരവ് വലിയ നേട്ടമാകും. കൊൽക്കത്ത ഫുട്ബോളിനെ കുറിച്ച് നന്നായി അറിയുന്ന സെൻ ഒപ്പം ഉണ്ടാകുന്നത് മികച്ച ലോക്കൽ ടാലന്റുകളെ കണ്ടെത്താൻ എടികെയെ സഹായിക്കുകയും...
ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകനാകാൻ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫിൽ നെവിൽ ഒരുങ്ങുന്നു. മാർക്ക് സാംപ്സണ് പിന്തുടർച്ചക്കാരനാകാൻ പല പേരുകളും ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ നോക്കി എങ്കിലും അവസാനം അത് ഫിൽ നെവിലിൽ എത്തി നിൽക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി വനിതാം ടീം കോച്ച് നിക്ക് കുഷിങ്, കാനഡ പരിശീലകൻ ജോൺ ഹെർഡ്മാൻ എന്നിവർക്കായിരുന്നു ആദ്യം പരിഗണന നൽകിയിരുന്നത് എങ്കിലും ഇരുവരും പരിശീലകരാവാൻ എത്തില്ല എന്നാണ് സൂചനകൾ‌. സിറ്റിയുമായി നിക്ക് കുഷിംഗ് അടുത്തിടെ പുതിയ കരാർ ഒപ്പിട്ടു. ഹെർഡ്മാൻ കാനഡയിൽ തന്നെ തുടരും...
ഐ എസ് എല്ലിൽ റെക്കോർഡുകൾ ഒരോന്നോക്കി തന്റേതു മാത്രമാക്കി മാറ്റി മുന്നേറുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഇയാൻ ഹ്യൂം. ഏറ്റവും കൂടുതൽ ഐ എസ് എൽ മത്സരങ്ങൾ, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ റെക്കോർഡുകൾ നേരത്തെ തന്നെ സ്വന്തമാക്കിയ ഇയാൻ ഹ്യൂം ഇന്നലെ അടിച്ച ഹാട്രിക്കോടെ ഹാട്രിക്കിലും ഐ എസ് എല്ലിൽ ഒന്നാമതായി. ഇന്നലെ ഡെൽഹിക്ക് എതിരായ ഹ്യൂമിന്റെ ഹാട്രിക്ക് ഐ എസ് എല്ലിലെ അദ്ദേഹത്തിന്റെ മൂന്നാം ഹാട്രിക്കായിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ ആരും മൂന്ന് ഹാട്രിക്കുകൾ നേടിയിരുന്നില്ല. നാല് താരങ്ങൾ ഹ്യൂമിനെ...
ജനുവരി ട്രാൻസഫർ വിൻഡോയിൽ ഒരു താരത്തെ കൂടെ ടീമിൽ എത്തിച്ചുകൊണ്ട് ബാഴ്സലോണ. കൊളംബിയൻ സ്വദേശിയായ യുവ ഡിഫൻഡർ യെറി മിനയെ ആണ് ബാഴ്സലോണ സ്വന്തമാക്കിയിരുക്കുന്നത്. 24കാരനായ താരത്തെ സോസിഡാഡ് പാൽമിരാസ് ക്ലബിൽ നിന്നാണ് ബാഴ്സ കാറ്റലോണിയയിലേക്ക് എത്തിച്ചത്. https://twitter.com/FCBarcelona/status/951386667503497216 11 മില്യണാണ് ട്രാൻസ്ഫർ തുക. 2023 വരെയുള്ള കരാറാണ് താരം ഒപ്പിട്ടത്. ബ്രസീലയൻ ക്ലബിനു വേണ്ടി 49 മത്സരങ്ങൾ കളിച്ച താരം 9 ഗോളുകൾ സെന്റർ ബാക്കായിട്ടും നേടിയിട്ടുണ്ട്. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ഗോളടിക്കാത്തതിന് ഇയാൻ ഹ്യൂം കേട്ട വിമർശനങ്ങൾക്കൊക്കെയുള്ള കലിപ്പ് അടക്കി കൊണ്ട് ഹ്യൂമേട്ടൻ. തലസ്ഥാന നഗരയിൽ ഇന്ന് കണ്ടത് തീർത്തും ഹ്യൂമേട്ടൻസ് ബ്രില്യൻസ് ആയിരുന്നു. രണ്ടാം പകുതിയിൽ ആദ്യ 30 മിനുറ്റോളം ബ്ലാസ്റ്റേഴ്സ് വളരെ മങ്ങിയ പ്രകടനമായിരുന്നു നടത്തിയത്. ബ്ലാസ്റ്റേഴ്സിന് ജയം അന്യമാണെന്ന് തോന്നിച്ച സ്ഥലത്തു നിന്നാണ് ഹ്യൂം തകർപ്പൻ പ്രകടനത്തോടെ ബ്ലാസ്റ്റേഴ്സിനെ വിജയ കൊടുമുടിയിൽ എത്തിച്ചത്. 12ആം മിനുട്ടിൽ പെകൂസന്റെ പാസിനു കുറുകെ ഡൈവ് ചെയ്തപ്പോൾ ലഭിച്ച ഗോൾ കമ്മിറ്റ്മെന്റിന് കിട്ടിയ ഫലമാണെങ്കിൽ പിന്നീട് നേടിയ രണ്ട് ഗോളുകളും ഐ എസ് എല്ലിൽ എന്തുകൊണ്ട്...
കേരള ബ്ലാസ്റ്റേഴ്സ് ഇയാൻ ഹ്യൂമിന്റെ ചുമലിൽ ഏറി ഡെൽഹി കീഴടക്കി എന്നു തന്നെ പറയാം. ജയം അത്യാവശ്യമായിരുന്ന ബ്ലാസ്റ്റേഴ്സിന് ജീവശ്വാസം നൽകിയ ഒരു മാജിക്ക് ഹാട്രിക്കിലൂടെ ഇയാൻ ഹ്യൂം രക്ഷകനായപ്പോൾ ഡെൽഹിയിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡെൽഹിയെ അവരുടെ തട്ടകത്തിൽ ചെന്ന് തകർത്തത്. കിസിറ്റോയെ ആദ്യ ഇലവനിൽ ഇറക്കി കൊണ്ട് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് 12ആം മിനുട്ടിൽ തന്നെ ഇന്ന് മുന്നിലെത്തി. ബ്ലാസ്റ്റേഴ്സിലേക്കുള്ള മടങ്ങി വരവിലെ തന്റെ ആദ്യ ഗോളോടെ ഹ്യൂമാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നേടികൊടുത്തത്. പെകൂസണായിരുന്നു...
മുൻ ലിവർപൂൾ ഗോൾകീപ്പർ ടോമി ലോറൻസ് നിര്യാതനായി. 77 വയസ്സായിരുന്നു. 'ദി ഫ്ലെയിങ് പിഗ്' എന്നറിയപ്പെട്ടിരുന്ന ടോമി ലോറൻസ് ലിവർപൂളിനായി 390 മത്സരങ്ങളിൽ ഗ്ലോവ് അണിഞ്ഞിട്ടുണ്ട്‌. 14 വർഷത്തോളം ലിവർപൂളിനൊപ്പം ഉണ്ടായിരുന്നു ഈ സ്കോട്ടിഷ് താരം. 1965ൽ ലിവർപൂൾ എഫ് എ കപ്പ് ചാമ്പ്യന്മാരായപ്പോൾ ടീമിന്റെ ഗോക്ക് വല കാത്തതും ടോമി ആയിരുന്നു. രണ്ട് തവബ്ബ ലിവർപൂളിനൊപ്പം ലീഗ് കിരീടവും നേടിയിട്ടുണ്ട്. താരത്തിന്റെ മരണത്തിൽ ലിവർപൂൾ ക്ലബ് ട്വിറ്ററിൽ ദുഃഖം രേഖപ്പെടുത്തി. https://twitter.com/LFC/status/951039424783101952 1971ലാണ് ടോമി ലിവർപൂൾ വിട്ടത്. സ്കോട്ലാന്റിനായി രാജ്യാന്തര മത്സരങ്ങളിലും വല കാത്തിട്ടുണ്ട്. കൂടുതൽ...
ഈ വർഷം നടക്കുന്ന ലോകകപ്പിനു മുന്നേ അർജന്റീനൻ സ്ക്വാഡിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യവുമായി കാർലോസ് ടെവസ് ചൈന വിട്ടു. തന്റെ പഴയ ക്ലബായ ബോകാ ജൂനിയേഴ്സിലേക്കാണ് ടെവസ് മടങ്ങി എത്തിയത്. ചൈനീസ് ക്ലബ് ഷാങ്ഹായ് ഷെൻഹുവയിലായിരുന്നു അവസാന 12 മാസമായി ടെവസ്. പരിക്ക് കാരണം പല മത്സരങ്ങളും പുറത്തിരിക്കേണ്ടി വന്ന ടെവസ് വെറും 4 ഗോളുകൾ മാത്രമാണ് അവിടെ നേടിയത്. ചൈനീസ് കപ്പ് ഫൈനലിൽ അടക്കം ടെവസിന് കളിക്കാനായിരുന്നില്ല. രണ്ട് വർഷം കൂടെ തന്റെ കരിയറിൽ ബാക്കി ഉണ്ട് എന്ന് പറഞ്ഞ ടെവസ് ഫുട്ബോൾ ആ...
കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇനി പുതിയ താരങ്ങക്കെ എത്തിക്കില്ല എന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. താരങ്ങളെ ടീമിലേക്ക് പുതുതായി എത്തിക്കാൻ ഏതു കോച്ചിനും എളുപ്പം ആകും എന്ന് അതല്ല തന്റെ ലക്ഷ്യം എന്നും ജെയിംസ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴുള്ള സ്ക്വാഡിൽ തനിക്ക് വിശ്വാസമുണ്ട് എന്നും. അതുകൊണ്ട് തന്നെ അവരിൽ നിന്ന് മികച്ചത് ലഭ്യമാക്കൽ ആണ് കോച്ചെന്ന നിലയിൽ തന്റെ ലക്ഷ്യമെന്നും ജെയിംസ് മാധ്യമങ്ങളോടായി പറഞ്ഞു. രണ്ട് ട്രെയിനിങ് സെഷനാണ് തന്റെ കീഴിൽ നടന്നത്, അതുകൊണ്ട് തന്നെ ആരെയേലും ടീമിലേക്ക്...
തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് എഫ് സി ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം സെമി ലീഗ് പോരാട്ടത്തിലും ജയിച്ചതോടെയാണ് റോയൽ ട്രാവൽസ് ഫൈനൽ ഉറപ്പിച്ചത്. ഇന്ന് എ വൈ സി ഉച്ചാരക്കടവിനെയാണ് റോയൽ ട്രാവൽസ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. തുവ്വൂരിൽ കഴിഞ്ഞ മത്സരത്തിൽ ഫിഫാ മഞ്ചേരിയേയും സെമിയിൽ റോയൽ ട്രാവൽസ് തോൽപ്പിച്ചിരുന്നു. റോയൽ ട്രാവൽസ് എഫ് സിയുടെ സീസണിലെ മൂന്നാം ഫൈനലാണിത്. ചാവക്കാടും മമ്പാടിലും നേരത്തെ റോയൽ ട്രാവൽസ് ഫൈനലിൽ എത്തിയിരുന്നു‌. ഇതിൽ ചാവക്കാടിൽ കിരീടം ഉയർത്തുകയും ചെയ്തു. കൂടുതൽ കായിക...
മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ വീഴ്ത്തി കൊണ്ട് ജവഹർ മാവൂർ കൽപ്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ജവഹർ അൽ മദീനയെ തോൽപ്പിച്ചത്. കളിയുടെ ആദ്യ പകുതിയിൽ ആസിഫിലൂടെ മാവൂർ ലീഡെടുത്തു. രണ്ടാം പകുതിയിൽ മദീന സമനില കണ്ടെത്തി കളി 1-1 എന്ന നിലയിൽ അവസാനിപ്പിച്ചു. പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിൽ മാവൂർ മികവ് തെളിയിക്കുക ആയിരുന്നു‌. ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഷൂട്ടേഴ്സ് പടന്ന എഫ് സി കൊണ്ടോട്ടിയെ തകർത്തു. രണ്ടിനെതിരെ...
മുൻ ഈസ്റ്റ് ബംഗാൾ കോച്ചും ഡച്ചുകാരനുമായ എൽകോ ഷറ്റോരി ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അസിസ്റ്റന്റ് കോച്ച്. ഇന്നാണ് ഷറ്റോരിയുടെ അസിസ്റ്റന്റ് കോച്ചായുള്ള നിയമനം നോർത്ത് ഈസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ ഹെഡ് കോച്ചിനെ പുറത്താക്കിയ നോർത്ത് ഈസ്റ്റ് മുൻ ചെൽസി കോച്ചായ അവ്രാം ഗ്രാന്റിനെ ടെക്നിക്കൽ ഡയറക്ട്റായി ടീമിലേക്ക് എത്തിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഷറ്റോരു ഗ്രാന്റിനെ അസിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. https://twitter.com/NEUtdFC/status/950648325455405056 എൽകോ ഷറ്റോരി 2012 മുതൽ കൊൽക്കത്തയിലെ യുണൈറ്റഡ് സ്പോർട്സ് ക്ലബിന്റെ ഭാഗമായിരുന്നു. പിന്നീട് 2015ലാണ് ഈസ്റ്റ് ബംഗാളിക് എത്തിയത്‌. അൽ എത്തിഫാഖ്,...
ലിൻഷാ മെഡിക്കൽസ് അവരുടെ സീസണിലെ മികച്ച ഫോം തുടരുകയാണ്. ഇന്നലെ കൽപ്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോടിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിൻഷ മണ്ണാർക്കാട് തോൽപ്പിച്ചത്. ലിൻഷയ്ക്കായി വിദേശ താരം ആൽവെസ് ഹാട്രിക്ക് ഗോളുകൾ നേടി‌. സുബൈറു ആണ് ബാക്കിയുള്ള ഒരു ഗോൾ നേടിയത്‌... മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചിക്ക് ജയം. ഉഷാ എഫ് സിയെ ആണ് അൽ ശബാബ് തൃപ്പനച്ചി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ശബാബിന്റെ ജയം. ശബാബിന്റെ സീസണിലെ മൂന്നാം ജയം മാത്രമാണിത്‌. എടപ്പാൾ അഖിലേന്ത്യാ...
അടുത്ത ആഴ്ച ആരംഭിക്കുന്ന സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശ്ശൂർ സ്വദേശിയായ ഡിഫൻഡർ രാഹുൽ വി രാജിന്റെ നേതൃത്വത്തിൽ 20 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. രാഹുൽ ക്യാപ്റ്റനും മിഡ്ഫീൽഡർ സീസൻ വൈസ് ക്യാപ്റ്റനുമായാണ് ടീം. കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായിരുന്ന 7 പേർ ഇത്തവണയും ടീമിനൊപ്പം ഉണ്ട്. 13 പുതുമുഖങ്ങൾ ടീമിലെത്തി. സതീവൻ ബാലനാണ് പരിശീലകൻ. കോഴിക്കോട് യൂണിവേഴ്സിറ്റിയെ അഖിലേന്ത്യാ ചാമ്പ്യൻസാക്കിയാണ് സതീവൻ ബാലൻ വരുന്നത്. കോഴിക്കോട് യൂണിവേഴ്സിറ്റിക്കായി മികച്ച പ്രകടനം നടത്തിയ ഫോർവേഡ് അഫ്ദാൽ ഉൾപ്പെടെ ഉള്ളവർ...
കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ ഒരു വലിയ ടീമിൽ കളിയ്ക്കാൻ പറ്റുന്നത് വലിയ കാര്യമാണെന്നും അതിൽ അഭിനമുണ്ടെന്നും കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ച വിദേശം താരം കെസിറോൺ കിസിറ്റോ. കഴിഞ്ഞ ദിവസം രണ്ടാം പകുതിയിൽ ബെർബെറ്റോവിന് പകരക്കാരനായി ഇറങ്ങി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ടെന്നും അവർ വളരെ മികച്ചതാണെന്നും അവരുടെ മുൻപിൽ കൂടുതൽ മത്സരങ്ങൾ കളിക്കാനാണ് ആഗ്രഹവുമെന്നും താരം പറഞ്ഞു. "മിഡ്‌ഫീൽഡിൽ ഏതൊരു സ്ഥലത്തും താൻ കളിയ്ക്കാൻ തയ്യാറാണ്. ഉഗാണ്ടയും ഇന്ത്യയും ഒരുപോലെയാണ്. ടീമിനൊപ്പം കുറച്ച്...
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു യുവതാരത്തെ ആണ് വെങ്ങർ സ്വന്തമാക്കിയിരിക്കുന്നത്. ഗ്രീസ് അണ്ടർ 21 താരമായ കോൺസ്റ്റന്റീനോസ് മാറോപാനോസാണ് പുതുതായി ആഴ്സണലിൽ എത്തിയിരിക്കുന്നത്. 1.8 മില്യണാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. https://twitter.com/Arsenal/status/948971408780152832 20 വയസ്സു മാത്രം പ്രായമുള്ള കോൺസ്റ്റന്റീനോസ് ഡിഫൻസിലാണ് കളിക്കുന്നത്. ഗ്രീക്ക് ക്ലബായ പി എസ് എ ജിയനിന എന്ന ക്ലബിനു വേണ്ടിയായിരുന്ന്യ് കോൺസ്റ്റന്റീനോസ് കളിക്കുന്നത്. ഗ്രീക്ക് സൂപ്ലർ ലീഗിൽ 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്‌ കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
കേരള ബ്ലാസ്റ്റേഴ്സ് ഈ‌ സീസൺ തുടക്കം മുതൽ ഇഴയുക ആയിരുന്നു എന്ന് തന്നെ പറയാം. തോൽക്കാതെ പലപ്പോഴും പിടിച്ചുനിന്നു എങ്കിലും ആരാധകരുടെ മനസ്സ് നിറച്ച ഒരു പ്രകടനം ടീമിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ അതിനൊക്കെ ഒരവസാനം ആവുകയായിരുന്നു ഇന്നത്തെ പൂനെയ്ക്കെതിരായ മത്സരത്തിലെ രണ്ടാം പകുതിയോടെ. ആദ്യ പകുതിയിൽ പൂനെയുടെ ഹോം ആണോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു ഗ്രൗണ്ടിൽ നടന്നത്. ആരാധകർക്കൊക്കെ പുതിയ കോച്ചും ഒന്നും മാറ്റില്ലേ എന്ന ഭയമായിരുന്നു, നിരാശയായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഒരു ഗോളിന് പിറകിൽ. ഒരു ഗോളുമാത്രം...
ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ തിരിച്ചുവരവായെന്ന് പറയാം. ഇന്ന് പൂനെ സിറ്റിയെ കൊച്ചിയിൽ നേരിട്ടപ്പോൾ ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ലാ എങ്കിലും ആരാധകർ ആഗ്രഹിച്ച ഒരു പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്ന് കണ്ടത്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് നേടിയ സമനില കേർളത്തിന്റെ സീസണിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാക്കിയേക്കും. ബെർബറ്റോവും റിനോ ആന്റോയും തിരിച്ചെത്തിയ മത്സരത്തിൽ തുടക്കത്തിൽ ഒന്നും കേരളത്തിന് എളുപ്പമായില്ല. അക്ഷരാർത്ഥത്തിൽ ആദ്യ പകുതിയിൽ കേരളം ചിത്രത്തിലേ ഉണ്ടായിരുന്നില്ല. പൂനെ...
ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈനലിൽ. ഇന്ന് നടന്ന മത്സരത്തിൽ കോഴിക്കോട് യൂണിവേഴ്സിറ്റി, പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിജയം. ക്യാപ്റ്റൻ ഇനാസ് റഹ്മാനാണ് കാലിക്കറ്റിനായി ഗോൾ നേടിയത്. 18ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ആയിരുന്നു ഗോൾ. ഷില്ലോങ്ങിൽ നിന്നുള്ള നോർത്ത് ഈസ്റ്റ് ഹിൽസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റ് സെമിയിലേക്ക് എത്തിയത്. ഫൈനൽ പ്രവേശനത്തോടെ കിരീട നേട്ടം ആവർത്തിക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി. കൂടുതൽ കായിക വാർത്തകൾക്ക്...
ഗോകുലം എഫ് സി കേരളയുടെ നിരയിലേക്ക് പുതിയ ഒരുതാരം കൂടെ. സെന്റർ ബാക്കായ ബൽവീന്ദർ സിംഗാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഗോകുലത്തിൽ എത്തിയിരിക്കുന്നത്. ഡിഫൻസിൽ ബൽവീന്ദറിന്റെ വരവ് ഗോകുലത്തിന് കരുത്താകും. മുമ്പ് സാൽഗോക്കറിന് വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്. അവസാനമായ വിവാ ചെന്നൈയിലായിരുന്നു താരം കളിച്ചത്. പഞ്ചാബ് ലുധിയാന സ്വദേശിയാണ് ബൽവീന്ദർ. സാൽഗോക്കറിന്റെ കൂടെ ഗോവൻ പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുണ്ട്. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
വിനീത് അവസാന മത്സരത്തിൽ ഇറങ്ങാതിരുന്നതിലുള്ള അഭ്യൂഹങ്ങൾക്ക് താരം തന്നെ അവസാനമിട്ടു. എതിരാളികൾ ബെംഗളൂരു എഫ് സി ആയതുകൊണ്ടല്ല താൻ ഇറങ്ങാതിരുന്നത് എന്നു പറഞ്ഞ വിനീത് പരിക്ക് തന്നെയാണ് കളം വിട്ടു നിൽക്കാനുള്ള കാരണം എന്ന് വ്യക്തമാക്കി. കളിക്ക് മുമ്പേയുള്ള പരിശീലനത്തിൽ ഗ്രോയിൻ ഇഞ്ച്വറി ആവുകയായിരുന്നു. പ്രസ് മീറ്റുകൾ നേരത്തെ കഴിഞ്ഞതിനാലാണ് പരിക്കിനെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കാൻ പറ്റാഞ്ഞത് എന്നും സി കെ വിനീത് അറിയിച്ചു. താൻ ഒരു പ്രൊഫഷണൽ ഫുട്ബോളർ ആണെന്നും എതിരാളികൾ ആരാണെന്നു നോക്കി തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ല എന്നും...
കേരളത്തിൽ നിന്നും ഗോകുലം എഫ് സി, എം എസ് പി മലപ്പുറം എന്നിവരോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 15 ടീമിനും യൂത്ത് ഐലീഗ് നാഷണൽ റൗണ്ടിലേക്ക് യോഗ്യത നേടി. ആറു ഗ്രൂപ്പുകളായി തിരിച്ച റെസ്റ്റ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് സോണിൽ 6 ഗ്രൂപ്പിലെയും ഗ്രൂപ്പ് ജേതാക്കളും ഒപ്പം ഈ ആറു ഗ്രൂപ്പിലെ മികച്ച രണ്ട് റണ്ണേഴ്സ് അപ്പും ആണ് നാഷണൽ റൗണ്ടിലേക്ക് യോഗ്യത നേടുക. എം എസ് പിയും ഗോകുലവും ഗ്രൂപ്പ് ജേതാക്കളായി എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മികച്ച രണ്ട് റണ്ണേഴ്സ് അപ്പിൽ ഒന്നായി....
റെനെ മുളൻസ്റ്റീൻ ആണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്താൻ പോകുന്നത് എന്നറിഞ്ഞപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആകെ ഒരുണർവുണ്ടായിരു‌ന്നു. അലക്സ് ഫെർഗൂസന്റെ ശിഷ്യനിൽ നിന്ന് പലതും ഫുട്ബോൾ ആരാധകർ പ്രതീക്ഷിച്ചു. ചുരുങ്ങിയത് മികച്ച ബ്രാൻഡ് ഓഫ് ഫുട്ബോൾ എങ്കിലും. റെനെ മുളൻസ്റ്റീൻ ആദ്യം മുതൽ ഉറപ്പു പറഞ്ഞതും അതായിരുന്നു. അറ്റാക്കിംഗ് ഫുട്ബോൾ, വൺ ടച്ച് ഫുട്ബോൾ ഒക്കെ ആകും തന്റെ ടീം കളിക്കുക. അതാണ് താൻ ആഗ്രഹിക്കുന്നത് എന്ന്. മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിച്ചപ്പോഴാണ് ആദ്യമായി റെനെക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. താരങ്ങളുടെ പ്രായവും, ആരാധകരുടെ...
കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് റിനോ ആന്റോ ഇന്ന് പിറന്നാൾ ആഘോഷിക്കുന്നു. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആയി കളത്തിന് പുറത്താണ് റിനോ ആന്റോ എങ്കിലും താരത്തിന് മികച്ച ഒരു വർഷം തന്നെ നേരുകയാണ് ആരാധകരും സഹതാരങ്ങളും. റിനോയുടെ പിറന്നാൾ ആശംസയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ തുടക്കമിട്ടത് സി കെ വിനീതായിരുന്നു. തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ് റിനോ എന്ന് കുറിച്ചായിരുന്നു സി കെയുടെ പിറന്നാൾ ആശംസ. https://twitter.com/ckvineeth/status/948261686456213506 സികെയ്ക്കു പിറകെ ആരാധകരും ആശംസകളുമായി ഒപ്പം കൂടി. https://twitter.com/jestomathew16/status/948282257797607424 മുൻ ബ്ലാസ്റ്റേഴ്സ് താരമായ ഇഷ്ഫാഖ് അഹമ്മദും ട്വിറ്റർ വഴി റിനോയെ പിറന്നാൾ...
റെനെ മുളൻസ്റ്റീൻ ഒഴിഞ്ഞ സ്ഥാനത്തേക്ക് ആരെത്തും എന്ന ആകാംക്ഷയിൽ ഇരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷയേകി മുൻ ബ്ലാസ്റ്റേഴ്സ് കോച്ചും കളിക്കാരനുമായ ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസ് ഇന്നലെ കൊച്ചിയിൽ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനാകാനാണോ ഡേവിഡ് ജെയിംസ് എത്തിയത് എന്നത് ഇപ്പോഴും ചോദ്യമായി തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളിക് ജെയിംസിന്റെ കൊച്ചി എയർപ്പോട്ടിൽ നിന്നുള്ള ചിത്രങ്ങൾ പ്രചരിക്കുന്നുമുണ്ട്. എന്നാൽ ഡേവിഡ് ജെയിംസ് തന്റെ ഏഷ്യൻ ടൂറിന്റെ ഭാഗമായാണ് കേരളത്തിൽ എത്തിയത് എന്നാണ് സൂചനകൾ. കുറച്ച് ദിവസങ്ങളായി ഏഷ്യൻ പര്യടനത്തിലാണ് ഈ മുൻ ഇംഗ്ലീഷ്...
ഒതുക്കുങ്ങലിൽ നടക്കുന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെവൻസിൽ ലക്കി സോക്കർ ആലുവയ്ക്ക് കിരീടം. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയാണ് ലക്കി സോക്കർ ആലുവ ക്ലബ് ഫുട്ബോൾ കിരീടം ഉയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ആലുവയുടെ ജയം. ഇരുപാദങ്ങളിലായി നടന്ന സെമി ഫൈനലിൽ ശാസ്താ മെഡിക്കൽസ് തൃശൂരിനെ തോൽപ്പിച്ചാണ് ലക്കി സോക്കർ ഫൈനൽ ഉറപ്പിച്ചത്. 6-1 എന്ന സ്കോറിനായിരുന്നു ഇരുപാദങ്ങളിലുമായി ആലുവ ശാസ്തയെ തോൽപ്പിച്ചത്. ലക്കി സോക്കർ ആലുവയുടെ സീസണിലെ ആദ്യ കിരീടമാണ് ഇത്. സ്മാക്ക് മീഡിയ സബാൻ...
ഇന്ന് ഇന്ത്യൻ ഫുട്ബോളിൽ രാജിയുടെ ദിവസമാണ്. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീന്റെ രാജിക്ക് തൊട്ടുപിറകെ അടുത്ത രാജികൂടെ എത്തിയിരിക്കുകയാണ്. മോഹൻ ബഗാൻ പരിശീലകൻ സഞ്ജോയ് സെൻ ആണ് ഇന്ന് പത്രസമ്മേളനത്തിൽ രാജി അറിയിച്ചത്. മോഹൻ ബഗാന്റെ ഇന്നത്തെ ചെന്നൈ സിറ്റിയോടേറ്റ ദയനീയ പരാജയമാണ് സഞ്ജോയ് സെന്നിനെ രാജിയിൽ എത്തിച്ചത്. ഇന്ന് വിജയത്തിൽ കുറഞ്ഞ ഒന്നും സഞ്ജോയ് സെന്നിന് ആശ്വാസം ഏകുമായിരുന്നില്ല. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ന് പരാജയപ്പെട്ടതോടെ മാനേജ്മെന്റിനെ കാത്തുനിൽക്കാതെ സെൻ രാജി പ്രഖ്യാപിക്കുക ആയിരുന്നു. 7 മത്സരങ്ങളിൽ നിന്നായി 10 പോയന്റുമാത്രമുള്ള...
ഐ ലീഗിലെ ഏറ്റവും വലിയ അട്ടിമറിയിൽ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാന് തോൽവി. ചെന്നൈ സിറ്റി എഫ്.സിയാണ് ബഗാനെ 2-1ന് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ചാണ് മോഹൻ ബഗാന്റെ ഗ്രൗണ്ടിൽ ചെന്നൈ സിറ്റി വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 35ആം മിനുട്ടിൽ പ്രദീപ് മോഹൻ രാജ് ചുവപ്പ് കാർഡ് കണ്ടതോടെയാണ് ചെന്നൈ സിറ്റി 10 പേരായി ചുരുങ്ങിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഗോൾ നേടി ചെന്നൈ സിറ്റി തടിച്ചു കൂടിയ ബഗാൻ ആരാധകരെ നിശ്ശബ്ദരാക്കി. യോഅകീം ആണ് ചെന്നൈ സിറ്റിയുടെ ഗോൾ...
അഫ്ഗാനിസ്ഥാനിൽ ജനിച്ച് ഡന്മാർക്കിലെ അഭയാർത്ഥി ക്യാമ്പിൽ ഫുട്ബോൾ കളിച്ചു വളർന്ന നാദിയ നദീമിന്റെ മാഞ്ചസ്റ്റർ സിറ്റി അരങ്ങേറ്റം ഈ ആഴ്ച ഉണ്ടാകും. കഴിഞ്ഞ സെപ്റ്റംബറിൽ പോറ്റ്ട്ലാന്റ് ത്രോൺസ് വിട്ട് സിറ്റിയുമായി കരാറിൽ എത്തിയ നാദിയയ്ക്ക് ജനുവരി വരെ കാത്തിരിക്കണമായിരുന്നു സിറ്റി ക്യാമ്പിൽ എത്താൻ. ഇന്ന് മുപ്പതാം പിറന്നാൾ ആഘോഷിക്കുന്ന നാദിയ ഈ ആഴ്ച നടക്കുന്ന വുമൺസ് പ്രീമിയർ ലീഗ് മത്സരത്തിൽ സിറ്റിക്കായി അരങ്ങേറ്റം കുറിക്കും. ഡെന്മാർക്ക് രാജ്യാന്തര താരമായ നാദിയ കഴിഞ്ഞ യൂറോ കപ്പിൽ ഡെന്മാർക്കിന്റെ കുതിപ്പിൽ പ്രധാന പങ്കു വഹിച്ചിരുന്നു. അമേരിക്കയിലെ...
സെവൻസ് സീസൺ തുടങ്ങി രണ്ടാം മാസത്തെ റാങ്കിംഗ് പട്ടിക പുറത്ത് ഇറങ്ങിയപ്പോഴും ഒന്നാമത് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് തന്നെ. കഴിഞ്ഞ സീസണിൽ റാങ്കിംഗ് പട്ടിക അടക്കിവാണ പല വമ്പൻ ടീമുകളെയും പിറകിലാക്കിയാണ് ഈ‌ സീസണിലെ ലിൻഷയുടെ കുതിപ്പ്. 31 മത്സരങ്ങളിൽ നിന്നായി 69 പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള ലിൻഷാ മെഡിക്കൽസിന് ഉള്ളത്. ഒരു കിരീടവും ലിൻഷ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. എടത്തനാട്ടുകരയിലായിരുന്നു ലിൻഷയുടെ കിരീടം. 30 മത്സരങ്ങളിൽ 59 പോയന്റുമായി ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളികാവാണ് റാങ്കിംഗിൽ രണ്ടാമതായുള്ളത്. 26 മത്സരങ്ങളിൽ നിന്നായി...
ബെംഗളൂരു എഫ് സിയുടെ പരിശീലകനായ ആൽബർട്ട് റോക്കയെ ഇന്നലെ തെല്ലൊന്നുമല്ല ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ഭുതപ്പെടുത്തിയത്. തന്റെ ടീമിനായി കിലോമീറ്ററുകൾ സഞ്ചരിച്ച് എത്തിയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ അഭിനന്ദിക്കും മുന്നേ റോക്ക അഭിനന്ദിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ആയിരുന്നു. ഇത്രയും വലിയ പിന്തുണ നൽകി ഫുട്ബോളിനെ സജീവമാക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അഭിനന്ദനം എന്നാണ് റോക്ക ഇന്നലെ മത്സര ശേഷം പറഞ്ഞത്. മത്സരഫലം എന്തായാലും ഈ ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം നിൽക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ബെംഗളൂരു ബോസ് പറഞ്ഞു. 4 വർഷമായി ഫലം...
ഐ ലീഗ് കണ്ട മികച്ച സ്ട്രൈക്കേർസിൽ ഒരാളായ ഒഡാഫ ഒകേലി വീണ്ടും ഐ ലീഗിലേക്ക് തിരിച്ച് എത്തുന്നു. ആദ്യ സീസണിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സിയുടെ ജേഴ്സിയിലാകും ഒഡാഫയെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വീണ്ടും കാണാൻ കഴിയുക. ടീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് വിദേശ താരങ്ങൾ പരിക്ക് കാരണം ടീം വിടാൻ തീരുമാനിച്ചത് ഗോകുലത്തിന് കനത്ത തിരിച്ചടി ആയ സന്ദർഭത്തിലാണ് ഈ പഴയ നൈജീരിയൻ പടക്കുതിരിയ്ക്ക് കോഴിക്കോടിന്റെ മണ്ണിലേക്ക് ക്ഷണം നൽകിയത്. പഴയ പ്രതാപം ഒഡായ്ക്ക് ഇപ്പോയില്ലാ എങ്കിലും...
കേരള ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിക്കുന്നത്. കലിപ്പ് അടക്കണം കപ്പ് അടിക്കണം എന്നു പറഞ്ഞു പുതിയ സീസണായി ഒരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസൺ പകുതിയോടടുക്കുമ്പോഴും ഒരു താളവും കളത്തിൽ കിട്ടിയിട്ടില്ല എന്നതാണ് സത്യം. 8 മത്സരങ്ങളിൽ വെറും 1 ജയം മാത്രമെ ഉള്ളൂ എന്നത് തന്നെ ആരുടെയും കലിപ്പ് അടക്കാൻ റെനെ മുളൻസ്റ്റീനും സംഘത്തിനും ഇതുവരെ ആയിട്ടില്ല എന്നതിന് തെളിവാണ്. കഴുത്ത് അറ്റ് വീണാലും ബ്ലാസ്റ്റേഴ്സിനു വേണ്ടി ശബ്ദം മുഴക്കുന്ന ആരാധകർ മാത്രമാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ കപ്പടിക്കണം എന്ന രണ്ടാമത്തെ ആഗ്രഹത്തിന് ജീവൻ ബാക്കിയുണ്ടാകാനുള്ള ഒരേയൊരു...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു റെക്കോർഡിന് കൂടെ ആഴ്സണൽ മാനേജർ വെങ്ങർ ഉടമയായിരിക്കുക ആണ്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരിശീലിപ്പിച്ച മാനേജർ എന്ന റെക്കോർഡാണ് ഇന്നലത്തെ മത്സരത്തോടെ വെങ്ങർ സ്വന്തമാക്കിയത്. മത്സരത്തിൽ ആഴ്സണൽ അവസാന നിമിഷത്തിൽ വഴങ്ങിയ പെനാൾട്ടി കാരണം ജയം വെങ്ങറിന് അന്യം നിന്നു. ഇന്നലത്തെ മത്സരത്തോടെ 811 മത്സരങ്ങളിൽ വെങ്ങർ ആഴ്സണലിനെ പരിശീലിപ്പിച്ചു. 810 മത്സരങ്ങൾ പരിശീലിപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ മാനേജർ സർ അലക്സ് ഫെർഗൂസന്റെ റെക്കോർഡാണ് വെങ്ങർ ഇതോടെ മറികടന്നത്. ഹാരി റെഡ്നാപ്പ് 641 മത്സരങ്ങൾ,...
ലിവർപൂൾ ഫോർവേഡ് മൊഹമ്മദ് സലായ്ക്ക് പരിക്ക്. ഇന്ന് നടക്കുന്ന ബേൺലിക്കെതിരായ മത്സരത്തിന് സലാഹ് ഉറപ്പായും ഇറങ്ങില്ല എന്നാണ് റിപ്പോർട്ടുകൾ. മികച്ച ഫോമിലുള്ള സലാഹ് കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ഇരട്ട ഗോളുകളുമായി ലിവർപൂളിനെ ജയത്തിലേക്ക് നയിച്ചിരുന്നു. ആ മത്സരത്തിനിടെയാണ് സലായ്ക്ക് പരിക്കേറ്റതും. മുട്ടിന് പരിക്കേറ്റ താരം ഇന്ന് മാത്രമായിരിക്കില്ല പുറത്ത് ഇരിക്കുക. രണ്ടാഴ്ചയോളം സലാഹ് പുറത്തിരിക്കേണ്ടി വരുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരുന്ന വാരാന്ത്യത്തിൽ എവർട്ടണെയും അതിനു പിറകിൽ മാഞ്ചസ്റ്റർ സിറ്റിയേയും നേരിടാനുള്ള ലിവർപൂളിന് സലായുടെ പരിക്ക് വലിയ തിരിച്ചടിയാകും. കൂടുതൽ കായിക വാർത്തകൾക്ക്...
കഴിഞ്ഞ വർഷം വരെ ഫിഫാ മഞ്ചേരിയുടെ ആക്രമണ നിരയിലെ വൻ സാന്നിദ്ധ്യമായിരുന്ന കുട്ടൻ ആദ്യമായി ഫിഫയ്ക്കെതിരെ വന്ന മത്സരമായിരുന്നു ഇന്നത്തെ ചാവക്കാട് അഖിലേന്ത്യാ സെവൻസ് ഫൈനൽ. റോയൽ ട്രാവൽസ് എഫ് സിക്കു വേണ്ടി ബൂട്ടണിഞ്ഞ കുട്ടന്റെ മികവിൽ ഫിഫാ മഞ്ചേരിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി പ്രചര ചാവക്കാടിന്റെ കിരീടം റോയൽ ട്രാവൽസ് ഉയർത്തി. റോയൽ ട്രാവൽസിന്റെ ആദ്യ കിരീടമാണിത്. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ആദ്യ ഫിഫാ മഞ്ചേരി ആയിരുന്നു ലീഡ് എടുത്തത്. ഫ്രാൻസിസിന്റെ ഒന്നാന്തരം സ്ട്രൈക്കാണ് ഫിഫയ്ക്ക് ലീഡ് കൊടുത്തത്. എന്നാൽ...
കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി റിനോ ആന്റോയ്ക്ക് പരിക്ക്. റൈറ്റ് ബാക്ക് പൊസിഷനിൽ കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ അഞ്ചു മത്സരങ്ങളും സ്റ്റാർട്ട് ചെയ്യുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത മലയാളി താരത്തിന് ഇന്ന് ചെന്നൈയിനെതിരായ മത്സരത്തിലാണ് പരിക്കേറ്റത്. കളിയുടെ 38ആം മിനുട്ടിൽ ഒരു ഡിഫൻസീവ് ക്ലിയറൻസ് നടത്തുന്നതിനായി കാലു സ്ട്രച്ച് ചെയ്ത സമയത്ത് റിനോയുടെ ഹാംസ്ട്രിംഗിന് പരിക്ക് ഏൽക്കുക ആയിരുന്നു. പരിക്കേറ്റ ഉടനെ തന്നെ റിനോയെ പിൻവലിക്കേണ്ടതായും വന്നു. യുവതാരം സാമുവൽ ശദബാണ് റിനോയ്ക്ക് പകരം കളത്തിൽ ഇറങ്ങിയത്. ആദ്യ അഞ്ചു മത്സരങ്ങളിൽ റൈറ്റ് വിങ്ങിൽ...
സെവൻസ് സീസണിലെ മൂന്നാം ഫൈനൽ ഇന്ന് ചാവക്കാടിൽ. പ്രചര ചാവക്കാട് അഖിലേന്ത്യ സെവൻസിലെ ഫൈനലിൽ ഏറ്റുമുട്ടുന്നത് സെവൻസ് ലോകത്തെ രണ്ട് വമ്പന്മാരാണ്. റോയൽ ട്രാവൽസ് എഫ് സി കോഴിക്കോടും ഫിഫാ മഞ്ചേരിയും. ഇരുടീമുകളുടേയുൻ സീസണിലെ ആദ്യ ഫൈനലാണിത്. ഇന്നലെ നടന്ന മത്സരത്തിൽ ശാസ്താ മെഡിക്കൽസ് തൃശൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. സീസണിൽ അത്ര മികച്ച ഫോമിൽ അല്ലാത്ത ഫിഫയ്ക്ക് ഇന്ന് കിരീടം നേടിയാൽ അത് മികവിലേക്ക് തിരിച്ചുവരാനുള്ള ആത്മവിശ്വാസം നൽകും. ലിൻഷാ മെഡിക്കൽസിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് റോയൽ...
കേരളത്തിന്റെ ഏക ഐ ലീഗ് ടീമായ ഗോകുലത്തിന് ഐ ലീഗ് ചരിത്രത്തിലെ ആദ്യ ജയം. ഇന്ന് ഡെൽഹിയിൽ ഇന്ത്യൻ ആരോസിനെ നേരിട്ട ബിനോ ജോർജ്ജിന്റെ ഗോകുലം തികച്ചും ഏകപക്ഷീയമായാണ് പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലം കേരള എഫ് സിയുടെ വിജയം. മൂന്ന് മലയാളികളുമായി ഇറങ്ങിയ ഗോകുലത്തിന്റെ നിരയിൽ മികച്ച താരങ്ങൾ പലതും ഉണ്ടായിരുന്നില്ല. പരിക്ക് കാരണം കാമൊ അടക്കമുള്ള മികച്ച വിദേശ താരങ്ങൾ കളത്തിന് പുറത്തായി. ക്യാപ്റ്റൻ സുശാന്ത് മാത്യുവും ടീമിനൊപ്പം ഇന്ന് ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ത്യയുടെ ഭാവി എന്ന് വിലയിരുത്തപ്പെടുന്ന ആരോസ്...
ഐ.എസ്.എല്ലിലെ തുടക്കക്കാരായ ബെംഗളൂരു എഫ്.സിയും ജംഷഡ്‌പൂർ എഫ്.സിയും ഇന്ന് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.  കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനോട് സ്വന്തം ഗ്രൗണ്ടിൽ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയതിന് ശേഷമാണു ബെംഗളൂരു ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ജംഷഡ്‌പൂർ എഫ്.സിയാവട്ടെ ഐ.എസ്.എല്ലിലെ ആദ്യ തോൽവിയും ആദ്യ ഗോളും കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയാണ് ഇന്ന് ബെംഗളുരുവിനെ നേരിടാനിറങ്ങുക. കഴിഞ്ഞ മത്സരത്തിലെ തോൽവിയോടെ നഷ്ട്ടപെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ഉറപ്പിച്ചാവും ബെംഗളൂരു ഇന്നിറങ്ങുക. ചെന്നൈയിനോട് ഏറ്റ തോൽവി ബെംഗളൂരു എഫ്.സിയുടെ ഒന്നാം സ്ഥാനം തെറിപ്പിച്ചിരുന്നു. ഇന്നത്തെ മത്സരം ജയിച്ച് ഒന്നാം സ്ഥാനത്തുള്ള...
തമിഴ്നാട് ചിതംബരത്ത് അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒക്ടോബറിലും ഈ ഡിസംബറിലുമായി നടന്ന മുപ്പതിൽ പരം തെന്നിന്ത്യൻ സർവ്വകലാശാലകൾ മാറ്റുരച്ച സൗത്ത് ഇന്ത്യാ അന്തർ സർവ്വകലാശാലാ വനിതാ ഫുട്ബോൾ ടൂർണ്ണമെന്റിൽ നാലാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി അതിന്റെ ചരിത്രത്തിൽ ആദ്യമായി അഖിലേന്ത്യാ അന്തർ സർവ്വകലാശാലാ വനിതാ ചാമ്പ്യൻഷിപ്പിന് യോഗ്യരായതിന് പിന്നിൽ താരങ്ങൾ പുറത്തെടുത്ത മികച്ച പ്രകടനത്തിന് പുറമെ അവരുടെ കോച്ചായ വയനാട്ടുകാരൻ ജംഷാദിന്റെ മികച്ച തന്ത്രങ്ങളുമായിരുന്നു.... പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ടീമിനു വേണ്ടി അന്തർ സർവ്വകലാശാലാ മത്സരങ്ങളിലും പോണ്ടിച്ചേരി സംസ്ഥാന ടീമിന് വേണ്ടി...
അണ്ടർ 15 യൂത്ത് ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൾക്ക് തോൽവി. എം എസ് പി ആണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എം എസ് പി കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ജോഷുവയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരി ഗോളിന് മുന്നിലായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ഷഹാൻ സലീമും 70ആം മിനുട്ടിൽ അഭിജിത്തും നേടിയ ഗോളിലൂട്ർ എം എസ് പിക്ക് വിജയം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ എം എസ് പി പ്രോഡിജിയെയും ബ്ലാസ്റ്റേഴ്സ് ഡോൺ...
ബ്ലാസ്റ്റേഴ്സിൽ താൻ സന്തോഷവാൻ ആണെന്ന് ബൾഗേറിയൻ സൂപ്പർ താരം ബെർബെറ്റോവ്. കൊച്ചിയിൽ പത്ര സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നതിനെ പറ്റി ബെർബെറ്റോവ് മനസ്സ് തുറന്നത്. തനിക്ക് ചുറ്റുമുള്ളവരെല്ലാം വളരെ വിനയപൂർവമാണ് തന്നോട് പെരുമാറുന്നതെന്നും ബെർബെറ്റോവ് പറഞ്ഞു. ക്രിസ്ത്മസ് സമയത്ത് തന്റെ കുടുംബത്തെ കാണാൻ താൻ ബൾഗേറിയയിലേക്ക് പോയേക്കുമെന്നും താരം സൂചിപ്പിച്ചു. ഗോവക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ താരത്തിന്റെ കളത്തിലേക്കുള്ള തിരിച്ചുവരവിനെ പറ്റി ചോദിച്ചപ്പോൾ തന്റെ ഡോക്ടറോട് ചോദിക്കാനാണ് ബെർബെറ്റോവ് പറഞ്ഞത്. എത്രയും വേഗം ഫുട്ബോളിലേക്ക് തിരിച്ചു വരാനാണ് ആഗ്രഹം. പക്ഷെ പെട്ടന്ന് കളിയിലേക്ക്...
അണ്ടർ 15 യൂത്ത് ഐലീഗിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഇന്ന് വൈകിട്ട് കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഡോൺ ബോസ്കോയെ 3-2 എന്ന സ്കോറിനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൾ തോൽപ്പിച്ചത്. 83 മിനുട്ട് വരെ 1-2 എന്ന നിലയിൽ പിറകിലായിരുന്നു ബ്ലാസ്റ്റേഴ്സ്. 89ആം മിനുട്ടിൽ വിജയ ഗോൾ നേടിക്കൊണ്ട് അനന്ദു വി ആണ് ബ്ലാസ്റ്റേഴ്സിനായി ഇന്ന് ഹീറോ ആയത്. 14ആം മിനുട്ടിലും 83ആം മിനുട്ടിലുമായി ഇരട്ട ഗോൾ നേടിക്കൊണ്ട് ജോഷുവ എം ജോഷിയും കളം നിറഞ്ഞു കളിച്ചു. ആകാശും മുഹമ്മദ്...
ചാമ്പ്യന്മാരായ ഐസോൾ എഫ് സിയെ തറപറ്റിച്ച് ഷില്ലോങ്ങ് ലജോങ്ങ് തങ്ങളുടെ മികച്ച ഫോം തുടരുന്നു. ഇന്ന് ഐസോളിന്റെ നാട്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐസോളിനെ ഷില്ലോങ് പരാജയപ്പെടുത്തിയത്. ഐസോൾ എഫ് സിയുടെ സീസണിലെ ആദ്യ പരാജയമാണിത്. 69ആം മിനുട്ടിൽ റെഡീം ത്ലാങ് ആണ് ലജോങ്ങിന്റെ വിജയഗോൾ നേടിയത്. ബോക്സിൽ ഐസോൾ ഡിഫൻസിന്റെ പിഴവിൽ ലഭിച്ച ലൂസ് ബോൾ റെഡീം അവിലാശ് പോളിനെ കീഴടക്കി വലയിലേക്ക് കയറ്റുകയായിരുന്നു. ജയത്തോടെ 10 പോയന്റുമായി ഷില്ലോങ്ങ് ലജോങ്ങ് ലീഗിൽ രണ്ടാമതെത്തി. ഒരു മത്സരം കുറവ് കളിച്ച മിനേർവ...
ഐ എസ് എല്ലിൽ അഞ്ചാം ആഴ്ചയിലെ ഗോൾ ഓഫ് ദി വീക്കിൽ കേരള ബ്ലാസ്റ്റേഴ്സിന് പുതുജീവൻ നൽകിയ സികെ വിനീതിന്റെ ഹെഡറും. നോർത്ത് ഈസ്റ്റിനെതിരെ സി കെ വിനീത് നേടിയ ഗോളാണ് ഗോൾ ഓഫ് ദി വീക്കിനായി മത്സരിക്കുന്നത് റിനോ ആന്റോയുടെ ക്രോസിൽ നിന്ന് ആയിരുന്നു സി കെ വിനീതിന്റെ ഗോൾ. യൂറോപ്യൻ ഫുട്ബോളിലെ പല പ്രസിദ്ധ ഹെഡറുകളുമായും സി കെയുടെ ഗോൾ താരതമ്യം ചെയ്യപ്പെട്ടിരുന്നു. സി കെയുടെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. https://twitter.com/IndSuperLeague/status/941684653412323328 ചെന്നൈയുടെ ധൻപാൽ ഗണേഷ് ബെംഗളൂരു എഫ് സിക്കെതിരെ നേടിയ ഹെഡർ,...
മാഞ്ചസ്റ്റർ സിറ്റിയുടെ ഗ്വാഡിയോളോ സഖ്യം തുടർവിജയങ്ങളിൽ പ്രീമിയർ ലീഗിൽ റെക്കോർഡ് ഇടുമ്പോൾ അതുതന്നെ ആവർത്തിക്കുകയാണ് സിറ്റിയുടെ വനിതാ ടീമും. ഇന്നലെ കോണ്ടിനന്റൽ കപ്പ് ക്വാർട്ടറിൽ ബ്രിസ്റ്റൽ സിറ്റിയെ തോൽപ്പിച്ചതോടെ തുടർച്ചയായ 14ആം ജയമായി സിറ്റി വനിതകൾക്ക്. സീസണിൽ 100% വിജയം എന്ന റെക്കോർഡ് കാത്തു സൂക്ഷിക്കികയാണ് വനിതകൾ. ഇതുവരെ സീസണിൽ നടന്ന എല്ലാ മത്സരങ്ങളും ടീം ജയിച്ചു. ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ബ്രിസ്റ്റൽ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി സെമിയിലേക്കും കടന്നു. സിറ്റിക്കായി നികിത പാരിസും ജെൻ ബീറ്റിയുമാണ്...
വനിതാ ലാലിഗയിലെ ഈ വർഷത്തെ അവസാനത്തെ മത്സരത്തിലും ജയിച്ച് ബാഴ്സലോണ ലീഗ് ടേബിളിന്റെ ടോപ്പിൽ തന്നെ നിലയുറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ റയോ വല്ലേകാനോയെ ആണ് ബാഴ്സ തോൽപ്പിച്ചത്. 2-1 എന്ന സ്കോറിനായിരുന്നു ജയം. ബാഴ്സലോണക്കായി ടോണി ഡുഗ്ഗാനും പാട്രിയുമാണ് ഗോളുകൾ നേടിയത്. ഈ വർഷം ഇനി വനിതാ ലാലിഗയിൽ മത്സരമില്ല. ഫെസ്റ്റീവ് ബ്രേക്കിനു ശേഷമെ മത്സരം ഇനി ഉണ്ടാകു. ഇന്നലത്തെ ജയത്തോടെ 14 മത്സരങ്ങളിൽ 37 പോയന്റോടെ ബാഴ്സലോണ ഒന്നാമത് ഉണ്ട് എങ്കിലും അതേ 37 പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡും ഉണ്ട്....
പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂർ ഫിഫാ മഞ്ചേരിയെ വീഴ്ത്തി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫിഫയെ ജവഹർ തോൽപ്പിച്ചത്. ജിമോ ആണ് ജവഹർ മാവൂരിന്റെ വിജയ ഗോൾ നേടിയത്. ജവഹർ മാവൂർ സീസണിലെ മികച്ച ഫോം തുടരുമ്പോൾ ഫിഫ ഇപ്പോഴും താളം കണ്ടെത്താൻ വിഷമിക്കുകയാണ്. കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ കെ എഫ് സി കാളിക്കാവ് എഫ് സി പെരിന്തൽമണ്ണയെ തോൽപ്പിച്ചു. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കെ എഫ്വ്സിയുടെ വിജയം. ജവഹർ മാവൂർ...
ഈ സെവൻസ് സീസണിലെ രണ്ടാമത്തെ ടൂർണമെന്റ് ഫൈനലായ എടത്തനാട്ടുകര ഫൈനലിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് കിരീടം. ഇന്ന് സ്കൈ ബ്ലൂ എടപ്പാളിനെയാണ് ലിൻഷ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിലായിരുന്നു ലിൻഷാ മെഡിക്കൽസ്. രണ്ടാം പകുതിയിൽ കുംസണിലൂടെ ലിൻഷ സമനില ഗോൾ കണ്ടെത്തി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അബുലയ് ആണ് വിജയ ഗോൾ നേടിയത്. ലിൻഷാ മെഡിക്കൽസിന്റെ രണ്ടു വർഷത്തിനിടെ ആദ്യ കിരീടമാണിത്. സീസണിൽ മിന്നുന്ന ഫോമിലുള്ള ലിൻഷയുടെ കിരീടം ഈ ഒന്നിം അവസാനിക്കില്ല എന്നത് ഉറപ്പാണ്. കഴിഞ്ഞ സീസണിൽ ഫിഫാ...
ചാമ്പ്യന്മാർ ക്ക് അവസാനം ഈ സീസണിലെ ആദ്യ മൂന്നു പോയന്റ് ലഭിച്ചു. ഇന്ന് മുംബൈ സിറ്റി എഫ് സിയെ മുംബൈയിൽ നേരിട്ട എടികെ കൊൽക്കത്ത എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. റോബിൻ സിംഗിന്റെ രണ്ടാം പകുതിയിലെ ഗോളാണ് കൊൽക്കത്തയെ രക്ഷിച്ചത്. ആദ്യ പകുതിയിൽ മുംബൈ ആധിപത്യം നിലനിർത്തി എങ്കിലും കൗണ്ടറുകളിലൂടെ എടികെയും അവസരങ്ങൾ സൃഷ്ടിച്ചു. കളിയിലെ ഹീറോ ആയി തിരഞ്ഞെടുത്ത സകീനയാണ് രണ്ടാം പകുതിയിൽ ഗോളിന് അവസരം ഒരുക്കിയത്. 54ആം മിനുട്ടിൽ സകീനയുടെ ക്രോസിൽ നിന്നുള്ള റോബിന്റെ ടച്ചിൽ ഗോൾ വലയിൽ കയറുക...
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വനിതാ ടീമിന് ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന് യോഗ്യത. ഇന്ന് നടന്ന മത്സരത്തിൽ മധുര കാമരാജ യൂണിവേഴ്സിറ്റിയെ തോൽപ്പിച്ചാണ് കാലിക്കറ്റ് യോഗ്യത ഉറപ്പിച്ചത്. ഇന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കാലിക്കറ്റ് മധുരയെ തോൽപ്പിച്ചത്. കോഴിക്കോടിനായി മുൻ ഇന്ത്യൻ യൂത്ത് താരം നിഖില തുംബയിലും അനഘയും ആഷ്ലിയുമാണ് ഇന്ന് ഗോൾ നേടിയത്. അണ്ണാമലൈ യൂണിവേഴ്സിറ്റിയിലാണ് മത്സരങ്ങൾ നടന്നത്. ദക്ഷിണ മേഖലയിൽ നിന്ന് ആതിഥേയരായ അണ്ണാമലൈ യൂണിവേഴ്സിറ്റി, ചെന്നൈ യൂണിവേഴ്സിറ്റി, തിരുവള്ളുവനർ യൂണിവേഴ്സിറ്റി എന്നിവരാണ് യോഗ്യത നേടിയ മറ്റു ടീമുകൾ. ഈ മാസം...
സ്കോട്ടിഷ് ലീഗ് ചാമ്പ്യന്മാരുടെ അപരാജിത കുതിപ്പിന് അങ്ങനെ അവസാനം അന്ത്യമായി. 69 മത്സരങ്ങളായി സ്കോട്ട്ലാന്റിൽ കെൽറ്റിക്ക് പരാജയം അറിഞ്ഞിട്ട്. ഇന്ന് ഹേർട്ട്സ് ആണ് എതിരില്ലാത്ത നാലു ഗോളുകൾക്ക് കെൽറ്റിക്കിനെ പരാജയപ്പെടുത്തിയത്. 585 ദിവസങ്ങൾക്ക് ശേഷമാണ് ഈ പരാജയം. അവസാനം സ്കോട്ലന്റിൽ കെൽറ്റിക്ക് പരാജയപ്പെട്ടത് 2016 മെയ് 11നായിരുന്നു. ബ്രെണ്ടൻ റോഡ്ജസ് ചുമതല ഏറ്റെടുത്ത ശേഷമുള്ള കെൽറ്റിക്കിന്റെ ലീഗിലെ ആദ്യ പരാജയവുമാണിത്. യൂറോപ്യൻ മത്സരങ്ങളിൽ പരാജയം അറിഞ്ഞിട്ടുണ്ട്. സ്കോട്ലൻഡിലെ അവസാന നാലു കിരീടങ്ങളും ഈ അപരാജിത കുതിപ്പിനിടെ കെൽറ്റിക്ക് സ്വന്തമാക്കി. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ഇന്നലെ ടൊറീനോയ്ക്കെതിരെ 30ആം മിനുട്ടിൽ നേടിയ ഗോളോടെ നാപോളി താരം ഹാംസിക് ചരിത്രം കുറിച്ചു. അർജന്റീനൻ ഇതിഹാസ താരം മറഡോണ കൈവശം വെച്ചിരിക്കുന്ന നാപോളിയുടെ എക്കാലത്തേയും ടോപ്പ് സ്കോറർ എന്ന റെക്കോർഡിനൊപ്പം ഹാംസിക് എത്തി. 115 ഗോളുകളാണ് മറഡോണ നാപോളിക്കായി നേടിയിട്ടുള്ളത്. സ്ലോവാക്കിയൻ താരം ഹാംസിക്കിനും ഇന്നലത്തെ ഗോളോടെ 115 ഗോളുകളായി. സീസൺ തുടക്കത്തിൽ കലിയിരിക്കെതിരെ ഹാംസിക് ഗോൾ കണ്ടെത്തിയതോടെ നാപോളി ജേഴ്സിയിൽ ഹാംസികിന് 114 ഗോളുകളായിരുന്നു. അന്നു മുതൽ ഉള്ള കാത്തിരിപ്പിനാണ് ഇന്നലെ അവസാനമായത്. 11 വർഷങ്ങളായി നാപോളിയിടെ ഒപ്പമുള്ള...
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കായുള്ള മെമ്പർഷിപ്പ് ഔദ്യോഗികമായി നിലവിൽ വന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് മെമ്പർഷിപ്പ് സ്വന്തമാക്കാം. കുട്ടികൾക്കുള്ള 999 രൂപയുടെ പാക്കേജ് മുതൽ 2999 രൂപ വരെയുള്ള പാക്കേജുകളാണ് ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. ജൂനിയർ മെമ്പർഷിപ്പ്; *999 രൂപയുടെ പാക്കേജ് *16 വയസ്സിൽ താഴെ ഉള്ള ബ്ലാസ്റ്റേഴ്സിന്റെ കുട്ടി ആരാധകർക്കായാണ് ഈ പാക്കേജ് *കുട്ടികൾക്കായുള്ള ബ്ലാസ്റ്റേഴ്സ് മെർച്ചൻഡൈസ്, പൗച്ചുകൾ, കളിക്കാരുടെ സ്റ്റിക്കറുകൾ എന്നിവ ഈ പാക്കേജിൽ ലഭിക്കും *മെമ്പർഷിപ്പ് കാർഡും ഒപ്പം ജന്മദിനത്തിനും മറ്റു ആഘോഷങ്ങൾക്കും ബ്ലാസ്റ്റേഴ്സിന്റെ ഗിഫ്റ്റ് കാർഡുകളും ലഭിക്കും ടസ്കേഴ്സ് *1499 രൂപയുടെ പാക്കേജ് *16 വയസ്സിനു...
ഫോമിൽ ഇല്ലാത്തതിന് പഴി കേട്ടു മടുത്ത പ്ലാസ ഫോമിലേക്ക് തിരിച്ചുവന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ഇഞ്ച്വറി ടൈമിന്റെ ഏഴാം മിനുട്ടിൽ ജയം. ലീഗിൽ ഇതുവരെ‌ പോയന്റ് ഒന്നും നേടാൻ കഴിയാതെ വിഷമിക്കുന്ന ചർച്ചിലിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ഇന്ന് പരാജയപ്പെടുത്തിയത്. 15ആം മിനുട്ടിൽ പീറ്ററിലൂടെ എവേ ടീമായ ചർച്ചിലാണ് ആദ്യം ലീഡെടുത്തത്. ചർച്ചിലിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. റാൾട്ടയും പ്ലാസയും ഈസ്റ്റ് ബംഗാളിനു വേണ്ടി തിരിച്ചടിച്ചപ്പോൾ ഹാഫ് ടൈമിനു മുന്നേ ഈസ്റ്റ് ബംഗാൾ ലീഡിലേക്ക് തിരിച്ചുവന്നു. 60ആം മിനുട്ടിൽ നിക്കോളാസ്...
ഐ എസ് എല്ല് ക്ലബുകൾക്ക് വേണ്ടി സ്വന്തം ഹോം ഗ്രൗണ്ട് മാറ്റാൻ ചർച്ചിൽ ബ്രദേഴ്സ് തീരുമാനിക്കേണ്ടി വന്നു. ഇത്തവണ ചർച്ചിൽ ബ്രദേഴ്സിന്റെ ഐ ലീഗ് മത്സരങ്ങൾ ഫതോർഡയിലെ നെഹ്റു സ്റ്റേഡിയത്തിൽ നടക്കില്ല. പകരം വാസ്കോയിലേക്കാണ് ചർച്ചിൽ ബ്രദേഴ്സ് വേദി മാറ്റിയിരിക്കുന്നത്. ഗോവയിലെ ഏറ്റവും മികച്ച സ്റ്റേഡിയമായ ഫതോർഡ ആയിരുന്നു ചർച്ചിലിന്റേയും ഐ എസ് എൽ ക്ലബായ എഫ് സി ഗോവയുടേയും ഹോം ഗ്രൗണ്ട്. എന്നാൽ രണ്ടു ലീഗുകളും സമാന്തരമായി നടക്കുന്നു എന്നതു കൊണ്ട് തന്നെ ഹോം ഗ്രൗണ്ട് മാറ്റാൻ ചർച്ചിൽ നിരബന്ധിതരാവുക ആയിരുന്നു. നേരത്തെ...
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വാഗ്ദാനം ചെയ്തിരുന്ന ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ചു. ആരാധകർക്കായുള്ള മെമ്പർഷിപ്പ് പാക്കേജുകളാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരുന്ന സമ്മാനം. പ്രഖ്യാപനം നടന്നു എങ്കിലും എന്ന് ഫാൻ പാക്കേജുകൾ ആരാധകർക്ക് വാങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടില്ല. https://twitter.com/KeralaBlasters/status/941892358970294274 നാലു തരത്തിലുള്ള മെമ്പർഷിപ്പുകളാണ് ഉണ്ടാവും എന്നാണ് സൂചനകൾ. ടസ്കേഴ്സ്, ജൂനിയർ, മൈറ്റി ടസ്കേഴ്സ്, കോർപറേറ്റ് എന്നീ പാക്കേജുകളായാണ് കേരള ബ്ലാസ്റ്റേഴ്സ് മെമ്പർഷിപ്പ് പാക്കേജുകൾ അവതരിപ്പിക്കുന്നത്. സീസൺ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇത്തരത്തിൽ ഒന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇപ്പോഴെങ്കിലും ബ്ലാസ്റ്റേഴ്സിന് ഇത്തരമൊരു കാര്യം തോന്നിയതിൽ ആരാധകർക്ക് ആശ്വസിക്കാം. കൂടുതൽ...
കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം ഇന്നലെ ഇറങ്ങിയതോടെ ഐ എസ് എല്ലിൽ 50 മത്സരങ്ങൾ പൂർത്തിയാക്കി. ആരും ഐ എസ് എല്ലിൽ ഇതുവരെ 50ൽ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടില്ല. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന ഹ്യൂം ഇന്നലെ അവസാന നിമിഷം സബ്ബായാണ് കളത്തിൽ ഇറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സിലും എടികെ കൊൽക്കത്തയിലും ആണ് ഹ്യൂം ഇതുവരെ ഐ എസ് എല്ലിൽ കളിച്ചത്. എടികെ കൊൽക്കത്തയ്ക്കായി 30 മത്സരങ്ങൾ കളിച്ച ഹ്യൂം രണ്ട് സീസണിൽ നിന്നായി എടികെ ജേഴ്സിയിൽ 18 ഗോളുകളും നേടിയിട്ടുണ്ട്. കേരളത്തിനായി...
ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിനു ശേഷം നടന്ന വൈകിംഗ് ക്ലാപ്പ് ഗംഭീരമായി എന്നു തന്നെ പറയാം. പിച്ചിൽ തങ്ങളുടെ എല്ലാ മികവും നൽകി വിജയം ഉറപ്പിച്ച കളിക്കാർ തന്നെയാണ് വൈകിംഗ് ക്ലാപ്പിന് നേതൃത്വം കൊടുത്തതും. മത്സരത്തിന്റെ ഫൈനൽ വിസിലിനു ശേഷം ഈസ്റ്റ് ബ്ലോക്ക് സ്റ്റാൻഡിനടുത്തേക്ക് സഹതാരങ്ങളെയുൻ കൂട്ടി എത്തിയ ക്യാപ്റ്റൻ ജിങ്കൻ വൈകിങ് ക്ലാപ്പിന് നേതൃത്വം കൊടുക്കുക ആയിരുന്നു ഗ്യാലറിയിലെ ആരാധകർ മൊത്തം ജിങ്കനും സഹതാരങ്ങൾക്കും ഒപ്പം കൂടിയപ്പോൾ ആ കാഴ്ച തന്നെ ഗംഭീരമായി. https://twitter.com/IndSuperLeague/status/941710560437006336 റിസൾട്ട് മോശമായിരുന്നപ്പോഴുൻ...
ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കുതിക്കുന്നു. ഇന്നലെ നടന്ന മത്സരത്തി ഉഷാ എഫ് സിയെ ആണ് റോയൽ ട്രാവൽസ് എഫ് സി തോല്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു റോയലിന്റെ ജയം. തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് പെനാൾട്ടി ഷൂട്ടൗട്ടിൽ ജവഹറിനെ വീഴ്ത്തി. ആവേശ പോരാട്ടം നിശ്ചിത സമയത്ത് 2-2 എന്ന നിലയിൽ അവസാനിക്കുക ആയിരുന്നു. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ഇന്നത്തെ ഗോളോടെ സി കെ വിനീത് ഒരു റെക്കോർഡിനൊപ്പം എത്തി. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡിനൊപ്പം എത്തി ഇന്നത്തെ ഹെഡർ ഗോളോടെ സി കെ വിനീത്. വിനീത് മഞ്ഞ ജേഴ്സിയിൽ നേടുന്ന ആറാം ഗോളായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിനായി ഇതുവരെ ആരും ആറിൽ കൂടുതൽ ഗോളുകൾ നേടിയിട്ടില്ല. വിനീതിനെ കൂടാതെ രണ്ടു മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടെ ആറു ഗോളുകൾ നേടിയിട്ടുണ്ട്. വിദേശ താരങ്ങളായ അന്റോണിയോ ജെർമ്മനും, ക്രിസ് ദഗ്നലുമാണ് ഇതിനു മുമ്പ് ബ്ലാസ്റ്റേഴ്സിനായി ആറു ഗോളുകൾ...
വിമർശനങ്ങളിലും പ്രതിസന്ധികളിലും ഒരിക്കലും തളരാത്ത ഒരു പോരാട്ട വീര്യം സികെ വിനീത് എന്ന കണ്ണൂരിന്റെ പോരാളിക്ക് ഉണ്ട്. കഴിഞ്ഞ സീസൺ അവസാനത്തിൽ തന്റെ ജോലി പോയതും അത് വിവാദമായി മാറുകയും ഒക്കെ ചെയ്തപ്പോൾ അതിൽ നിന്ന് സികെ തിരികെ വന്നത് ആരും മറന്നു കാണില്ല. അന്ന് ഫെഡറേഷൻ കപ്പ് ഫൈനലിൽ സബ്ബായി ഇറങ്ങി ഇരട്ട ഗോളുകൾ നേടി ബെംഗളൂരു എഫ് സിക്ക് കിരീടം നേടികൊടുത്തായിരുന്നു വിനീത് തിരികെ വന്നത്. ഇന്നും മാറ്റമില്ല. ആദ്യ നാലു മത്സരങ്ങളിൽ കേരളത്തിന് ജയമില്ലാതിരുന്നപ്പോൾ വിമർശനങ്ങൾ എല്ലാ കളിക്കാർക്കു നേരെയും...
കാത്തിരിപ്പിന് അവസാനം, കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ജയം അങ്ങനെ എത്തി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കലൂർ സ്റ്റേഡിയത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. മലയാളി സൂപ്പർ താരം സി കെ വിനീതിന്റെ ഹെഡറാണ് കളി കേരളത്തിന്റെ വരുതിയിലാക്കിയത്. വെസ് ബ്രൗണിന്റെ ഐ എസ് എൽ അരങ്ങേറ്റം കണ്ട മത്സരത്തിൽ മെച്ചപ്പെട്ട പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ഡിഫൻസീവ് മിഡിൽ ആണ് ബ്രൗൺ ഇറങ്ങിയത്. ബ്രൗണിന്റെ മിഡ്ഫീൽഡിലേക്കുള്ള വരവ് ബ്ലാസ്റ്റേഴ്സിന് കളി നിയന്ത്രിക്കുന്നത് എളുപ്പമാക്കി. 24ആം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വീണത്. വലതു...
ജമ്മു കാശ്മീരിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിലെ അണ്ടർ പതിനേഴ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ കുട്ടികൾക്ക് കിരീടം. ഇന്ന് നടന്ന പോരാട്ടത്തിൽ ഹരിയാനയെ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ കുട്ടികൾ കിരീടം നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. കേരളത്തിനായി വൈസ് ക്യാപ്റ്റനും ഇടുക്കി താരവുമായ അബു താഹിറാണ് വിജയ ഗോൾ നേടിയത്. 57ആം മിനുട്ടിലായിരുന്നു ഗോൾ പിറന്നത്. കഴിഞ്ഞ വർഷം കേരളം ഫൈനലിൽ പരാജയപ്പെട്ടിരുന്നു‌. ഇന്ന് തന്നെ നടന്ന സെമിയിൽ മണിപ്പൂരിനെ ആണ് കേരളം തോൽപ്പിച്ചത്. ക്വാർട്ടറിൽ പഞ്ചാബായിരുന്നു കേരളത്തിന്റെ കയ്യിൽ നിന്ന്...
ലിവർപ്പൂളിന്റെ ഫോർവേഡ് മൊഹമ്മദ് സലാഹ് പ്രീമിയർ ലീഗിലെ നവംബർ മാസത്തെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിനായി തകർപ്പൻ ഫോമിൽ ഉള്ള സലാഹ് നവംബറിൽ നാലു മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകളാണ് ലിവർപൂളിനായി നേടിയത്. നവംബറിൽ മൂന്നു ജയവും ഒരു സമനിലയും ലിവർപൂൾ സലായുടെ മികവിൽ നേടി. പ്ലയർ ഓഫ് ദി മന്ത് പുരസ്കാരത്തിൻ. അർഹനാകുന്ന ആദ്യ ഈജിപ്ത് താരം കൂടിയായി സലാഹ് ഇതോടെ‌. ഏഴു ഗോളുകൾ നവംബറിൽ നേടിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ സലാഹ്, ടീമിന്റെ റിസൾട്ടിലാണ് തന്റെ ശ്രദ്ധയെന്നും പറഞ്ഞു. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
വനിതാ ഫുട്ബോൾ ഫിഫാ റാങ്കിംഗിൽ ഓസ്ട്രേലിയക്ക് ചരിത്ര നേട്ടം. ചരിത്രത്തിലെ ഓസ്ട്രേലിയയുടെ ഏറ്റവുൻ ഉയർന്ന റാങ്കായ നാലാം സ്ഥാനത്തേക്ക് ഓസ്ട്രേലിയ എത്തി. കഴിഞ്ഞ റാങ്കിംഗിൽ ആറാം സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ. ബ്രസീലിനെതിരെയും ചൈനക്കെതിരേയും അവസാന മാസങ്ങളിൽ നടത്തിയ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയെ ഈ നേട്ടത്തിൽ എത്തിച്ചത്. ഒന്നാം സ്ഥാനത്ത് അമേരിക്ക തന്നെ തുടരുകയാണ്. ഈ വർഷം ആരംഭത്തിലും അമേരിക്ക തന്നെ ആയിരുന്നു വനിതാ റാങ്കിംഗിൽ ഒന്നാമത്. ജർമ്മനി രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും തുടരുന്നുണ്ട്. ഇന്ത്യൻ വനിതകൾ ഒരു റാങ്ക് പിറകിലേക്ക് നീങ്ങി 57ൽ എത്തി. കൂടുതൽ...
ബെംഗളൂരുവിന്റെ വിദേശ സ്ട്രൈക്കർ മിക്കു ഇന്നലെ നേടിയ ഇരട്ട ഗോളുകളോടെ 6 ഗോളുകൾ എന്ന ടാലിയിൽ എത്തി. 5 മത്സരങ്ങളിൽ നിന്നാണ് മിക്കു 6 ഗോളുകൾ സ്വന്തമായി നേടിയത്. മിക്കു ആറു ഗോൾ ഒറ്റയ്ക്ക് നേടി നിക്കുമ്പോൾ 6ന് താഴെ മാത്രം ഗോൾ നേടിയ ആറു ക്ലബുകൾ ഐ എസ് എല്ലിൽ ഇപ്പോഴും ഉണ്ട് എന്നത് കൗതുകമാണ്. അഞ്ചു ഗോളുകൾ നേടിയ മുംബൈ സിറ്റി, 4 ഗോളുകൾ നേടിയ ഡെൽഹി ഡൈനാമോസ്_ 3 ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സും എടികെ കൊൽക്കത്തയും, 2 ഗോളുകൾ നേടിയ...
സി കെ വിനീത് ടീമിന്റെ അവിഭാജ്യ ഘടകമാണെന്നു കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീൻ. സി കെ വിനീതിന്റെ സാന്നിദ്ധ്യം യുവ താരങ്ങൾക്കും പ്രാദേശിക താരങ്ങൾക്കും ആവേശമാണെന്നും റെനെ പറഞ്ഞു. ഒരു ഗോൾ മാത്രമാണ് സി കെയെ ഇപ്പോൾ പിറകിലേക്ക് അടിക്കുന്നത്. ആദ്യ ഗോൾ വീഴുന്നതോടെ ആ പ്രശ്നം തീരു‌മ്. വിനീത് മാത്രമല്ല ടീമിലെ ഫോർവേഡ്സ് ഒക്കെ ആദ്യ ഗോൾ ലഭിക്കുന്നതോടെ അവരുടെ മികവിൽ എത്തും എന്നും കോച്ച് ചേർത്തു. സികെ വിനീത് സസ്പെൻഷനു ശേഷം ഇന്ന് തിരിച്ചുവരികയാണ്. അവസാന മത്സരത്തിൽ സി കെ...
ജമ്മു കാശ്മീരിൽ നടക്കുന്ന അണ്ടർ 17 ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോഌ കേരളത്തിന്റെ കുട്ടികൾ സെമിയിൽ. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് കടന്നത്. സെമിയിൽ കേരളം മണിപ്പൂരിനെ ആണ് നേരിടുക. രണ്ടാം സെമിയിൽ ഹരിയാനയും ആസാമുമാണ് നേർക്കുനേർ വരുന്നത്. ഉത്തരാഖണ്ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് മണിപ്പൂർ സ്കൂൾ ഫുട്ബോളിന്റെ സെമിയിലേക്ക് കടന്നത്. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ഐ എസ് എല്ലിൽ നേർക്കുനേർ വരുന്നതിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമിനെ പരാമർശിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് ജാവോ ഡി ദെസ്. കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആരാധകർ ഉണ്ടായേക്കാം. പക്ഷെ പ്രകടനം നിലവാരം പുലർത്തിയില്ല എങ്കിൽ ആരാധകർക്ക് ടീമിനോടുള്ള ആത്മാർത്ഥത കുറയും. അതുകൊണ്ട് തന്നെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഭയപ്പെടുന്നില്ല എന്നും നോർത്ത് ഈസ്റ്റ് കോച്ച് പറഞ്ഞു. പരസ്പരം കളിച്ചതിൽ ബ്ലാസ്റ്റേഴ്സിനാണ് മുൻതൂക്കം എങ്കിലും അതും പഴയ കഥയാണെന്നാണ് നോർത്ത് ഈസ്റ്റ് കോച്ച് പറയുന്നത്. വിങ്ങിലൂടെ ഉള്ള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം ചെറുക്കാനുള്ള...
ലിൻഷാ മെഡിക്കൽസ് തങ്ങളുടെ സീസണിലെ ഗംഭീര ഫോം തുടരുന്നു. ഇന്നലെ എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സൂപ്പറിനെ ബഹുദൂരം പിന്നിലാക്കിയാണ് ലിൻഷ ജയിച്ചു കയറിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷയുടെ ജയം. ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളിക്കാവ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫിറ്റ് വെൽ കോഴിക്കോടിനെ പരാജയപ്പെടുത്തി. പെരിന്തൽമണ്ണയിൽ ഇന്നലെ രണ്ടു മത്സരങ്ങളാണ് നടന്നത്. രണ്ട് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ ഇന്നലെ പെരിന്തൽമണ്ണയിൽ പിറന്നു. ആദ്യ മത്സരത്തിൽ ഉഷാ എഫ് സി തൃശ്ശൂരിനെ...
ഐ എസ് എല്ലിന്റെ പാർട്ണറാകാൻ അപ്പോളോ ടയേർസും. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകളുടെ സ്പോൺസറായ അപ്പോളോ ടയേർസ് ഇത്തവണ ഐ എസ് എല്ലിന്റെയും സ്പോൺസറാകാൻ തീരുനാനിച്ചു. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ ഉണ്ടാകും എന്നാണ് വിവരങ്ങൾ. ഐ എസ് എല്ലുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഐ എസ് എല്ല് ഇന്ത്യൻ ഫുട്ബോൾ സംസ്കാരത്തെ തന്നെ മാറ്റിയെന്നും അപ്പോളോ ടയേർസ് പ്രസിഡന്റ് സതീഷ് ശർമ്മ അറിയിച്ചു. നേരത്തെ ഐ എസ് എൽ ക്ലബായ ചെന്നൈയിൻ എഫ് സിയുമായും ഐ ലീഗ് ക്ലബായ മിനേർവ പഞ്ചാബുമായും അപ്പോളോ...
പൂനെയിൽ ഇന്ന് പൂനെ സിറ്റിക്ക് നിർഭാഗ്യത്തിന്റെ രാത്രി. ഇന്ന് ലീഗ് ടോപ്പറായ ബെംഗളൂരു എഫ് സിക്കെതിരെ സ്വന്തം നാട്ടിൽ ഇറങ്ങിയ പൂനെയ്ക്ക് തകർപ്പൻ തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ 55 മിനുട്ടുകൾ കണ്ടവർ ഒക്കെ ബെംഗളൂരു എഫ് സി ഈ‌ മത്സരം ജയിക്കുമെന്ന് കരുതിക്കാണില്ല. എന്നാൽ 55ആം മിനുട്ടിലെ ഒരു ചുവപ്പ് കാർഡ് പൂനെയുടെ എല്ലാ പ്രതീക്ഷയും തകർക്കുക ആയിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 3-1 എന്ന വിജയമാണ് ബെംഗളൂരു ഇന്ന് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ആതിഥേയരെന്ന ആധിപത്യം ശരിക്ക് തെളിയിച്ച പൂനെ...
ഐ ലീഗിൽ ഇന്ന് നടന്ന കരുത്തരുടെ പോരാട്ടത്തിൽ ഷില്ലോങ്ങ് ലജോങ്ങും മോഹൻ ബഗാനും സമനിലയിൽ പിരിഞ്ഞു. രണ്ട് പെനാൾട്ടികളും ഒരു ചുവപ്പ് കാർഡും കണ്ട മത്സരത്തിൽ 1-1 സ്കോറിലാണ് കളി അവസാനിച്ചത്. ആദ്യ പകുതിയിൽ 12ആം മിനുട്ടിൽ ആതിഥേയരായ ബഗാൻ പെനാൾട്ടിയിലൂടെ മുന്നിലെത്തുക ആയിരുന്നു. ഡികയാണ് ബഗാനെ പെനാൾട്ടി സ്പോട്ടിൽ നിന്ന് മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ കിങ്ഷുക് വഴങ്ങിയ ഫൗൾ ആണ് ബഗാന്റെ 3 പോയന്റ് എന്ന പ്രതീക്ഷ കളഞ്ഞത്. സാമുവൽ ആണ് ലജോംഗിനായി പെനാൾട്ടി ഗോളാക്കിയത്. ഗോൾ വഴങ്ങിയതിനു ശേഷം ബഗാന്റെ സ്ട്രൈക്കർ കിംഗ്സ്ലി...
സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങൾ ബെംഗളൂരുവിൽ നടക്കും. ജനുവരി 18 മുതലാണ് കേരളത്തിന്റെ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പിൽ ഉള്ളത്. കേരളത്തിന്റെ മത്സരങ്ങൾ; ജനുവരി 18; vs ആന്ധ്രാപ്രദേശ് ജനുവരി 20; vs ആൻഡമാൻ നിക്കോബാർ ജനുവരി 22; vs തമിഴ്നാട് കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പ് പരിശീലകൻ സതീവൻ ബാലന്റെ കീഴിയിൽ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. യുവതാരങ്ങളാൽ സമ്പന്നമായ ക്യാമ്പിൽ സീനിയർ താരങ്ങളും താമസിയാതെ ചേരും. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ഇന്ത്യൻ യുവതാരം കോമൾ തട്ടാൽ എടികെ കൊൽക്കത്തയുമായി കരാർ ഒപ്പിടും. ഇപ്പോൾ എടികെ കൊൽക്കത്തയോടൊപ്പം ട്രയൽസിൽ ഉള്ള താരം ജനുവരി ആദ്യത്തോടെ എടികെയുമായി കരാറിൽ എത്തും. ജനുവരി ട്രാൻസ്ഫർ വിൻഡൊ ആരംഭിച്ചാൽ മാത്രമെ കോമളിന് എടികെയുടെ സീനിയർ ടീമിനായി ഇറങ്ങാൻ കഴിയു. അണ്ടർ 17 ലോകകപ്പിലും അണ്ടർ 16 ഇന്ത്യൻ ടീമിനുമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള കോമാൾ ഇന്ത്യയുടെ ഭാവി വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ അണ്ടർ പതിനേഴ് കോച്ച് ഡി മാറ്റോസിന്റെ പ്രിയ താരമല്ല എന്നതുകൊണ്ട് തന്നെ തട്ടാലിനെ ഇന്ത്യൻ ആരോസിന്റെ ടീമിൽ ഉൾപ്പെടുത്തി...
ലോകത്ത് വനിതാ ഫുട്ബോൾ ജനകീയമായി തുടങ്ങുമ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറം തിരിഞ്ഞു നിൽക്കുന്നതിനെതിരെ മുൻ യുണൈറ്റഡ് താരം രംഗത്ത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗോർഡൻ ഹിൽ ആണ് യുണൈറ്റഡിന്റെ മാനേജ്മെന്റിനോട് വനിതാ ടീം എത്രയും പെട്ടെന്ന് ഇറക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇപ്പോൾ പ്രീമിയർ ലീഗിൽ സ്വന്തമായി വനിതാ ടീം ഇല്ലാത്ത ഒരേയൊരു ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലോക ഫുട്ബോളിൽ ഇത്രയും പ്രശസ്തിയുള്ള ക്ലബ് വനിതാ ഫുട്ബോളിനെ പരിഗണിക്കാത്തത് ശരിയല്ല എന്ന് ഹിൽ പറഞ്ഞു. ടീം എത്രയും പെട്ടെന്ന് ഒരുക്കണമെന്ന് പറഞ്ഞ ഹിൽ, ടീം...
മലയാളി യുവ താരം ഗനി നിഗം അഹമ്മദ് ഇനി പൂനെ സിറ്റിയുടെ സീനിയർ ടീമിൽ. 2016 മുതൽ പൂനെയുടെ ജൂനിയർ ടീമിന്റെ ഭാഗമായിരുന്ന ഈ നാദാപുരം സ്വദേശി മികച്ച പ്രകടനമാണ് പൂനെ സിറ്റിയുടെ ജൂനിയർ ടീമുകൾക്കായി കാഴ്ചവെച്ചിരുന്നത്. ഈ പ്രകടനങ്ങളാണ് ഗനി നിഗമിന് പൂനെ സിറ്റിയുടെ സീനിയർ ടീമിലേക്ക് ക്ഷണം നേടികൊടുത്തത്. സീസൺ തുടക്കത്തിൽ നടന്ന AWES കപ്പിൽ പൂനെ സിറ്റിയുടെ റിസേർവ് ടീമിനായി മികച്ച പ്രകടനം ഗനി നടത്തിയിരുന്നു. കഴിഞ്ഞ ഐ എഫ് എ ഷീൽഡിൽ പൂനെ സിറ്റിയെ കിരീടമണിയിക്കുന്നതിലും ഗനിക്ക് വലിയ...
ഗോവക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ പുറത്ത് പോയ ബെർബറ്റോവ് ബെംഗളുരുവിനെതിരെയുള്ള മത്സരത്തിൽ കളിച്ചേക്കും. ബെർബറ്റോവിനു കാഫ് ഇഞ്ചുറി ആണെന്ന് കോച്ച് റെനെ മുളൻസ്റ്റീൻ പറഞ്ഞിരുന്നു. ഡിഗ്രി 2 വിൽ പെട്ട ഇഞ്ചുറി ആയതുകൊണ്ട് തന്നെ താരത്തിന് പെട്ടന്ന് തന്നെ കളിക്കളത്തിൽ തിരിച്ചെത്താനാവുമെന്ന് റെനെ പ്രത്യാശ പ്രകടിപ്പിച്ചു. റെനെ ബെർബറ്റോവിന്റെ പരിക്കിൽ സന്തോഷവനില്ലെങ്കിലും പരിക്ക് ആദ്യം വിചാരിച്ചതിലും ചെറുതാണെന്ന് റെനെ കൂട്ടിച്ചേർത്തു. താരത്തോട് ഡോക്ടർമാർ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സോഷ്യൽ മീഡിയയിൽ താരം 20 ദിവസത്തിനുള്ളിൽ തിരിച്ച് വരുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ താരം ഡിസംബർ 31ന് നടക്കുന്ന മത്സരത്തിൽ...
ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് ജന്മദിനാശംസകൾ നേർന്നു പ്രമുഖ ക്രിക്കറ്റ് താരങ്ങൾ. യുവരാജിന് ഇന്ന് 36 വയസ് തികയുകയാണ്, ഇന്ത്യൻ ടീമിൽ ഇപ്പോൾ സ്ഥിരം സാന്നിധ്യം അറിയിക്കാൻ കഴിയുന്നില്ലെങ്കിലും രാജ്യത്തെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു ക്രിക്കറ്റ് താരം തന്നെയാണ് ഇപ്പോഴും യുവരാജ്. യുവരാജിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് ട്വിറ്ററിലൂടെ നിരവധി ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. വിരേന്ദർ സെഹ്‌വാഗ്‌ സ്ഥിരം തമാശ രൂപേണ ആശംസ അറിയിച്ചപ്പോൾ "യങ് മാൻ" എന്ന് വിശേഷിപ്പിച്ചാണ് ഗാംഗുലി ആശംസ അറിയിച്ചത്. 2007 ലോകക്കപ്പിൽ നേടിയ...
അണ്ടർ 15 ഐ ലീഗിലെ കേരളത്തിലെ ആദ്യ മത്സരത്തിൽ ഗോൾവർഷം. സായി തിരുവനന്തപുരവും വയനാട് എഫ്സിയും നേർക്കുനേർ വന്ന മത്സരത്തിൽ പിറന്ന ആറു ഗോളുകളാണ്. ആറു ഗോളുകൾ പിറന്നെങ്കിലും കളിയിൽ ഇരുടീമുകളും 3-3 സമനില പാലിച്ചു. സായിക്കായി വൈഷ്ണവ്, അഖിലേഷ്, രാഹുൽ ഡി എന്നിവരാണ് ഇന്ന് ലക്ഷ്യം കണ്ടത്. ഷകീബ് അർഷലാൽ, മുഹമ്മസ് സഫ്നാദ്, സഞ്ജയ് കൃഷ്ണ എന്നിവരാണ് വയനാടിന്റെ സ്കോറേസ്. സബ്ബായി ഇറങ്ങിയാണ് സഞ്ജയ് കൃഷ്ണ 83ആം മിനുട്ടിൽ വയനാട് എഫ് സിക്ക് സമനില നേടി കൊടുത്തത്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ വൈകുന്നേരം...
കേരളം ഫുട്‌ബേള്‍ ഭ്രാന്തന്മാരുടെ നാടാണ്. ആ ഭ്രാന്തന്മാരെ കളിച്ച് തൃപ്തിപ്പെടുത്താന്‍ വളരെ പ്രയാസമാണ്. ഒരു രാജ്യത്തോട് ഒറ്റക്ക് പോരാടി വിജയിക്കുന്നതിന് തുല്യമാണ് ആ തൃപ്തിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഗോകുലം കേരള എഫ്.സിയും ചെന്നൈ സിറ്റിയും തമ്മിലുള്ള മത്സരത്തില്‍ ആരാണ് കളിച്ചെതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുളളു; ഗോകുലത്തിന്റ പതിനൊന്നാം നമ്പര്‍ താരം ഖാലീദ് അല്‍സാലെഹ്. അതുതന്നെയാണ് സത്യം. ഇരുപത്തൊമ്പതുകാരനായ അല്‍സാലെഹ് സിറിയയില്‍ നിന്നുള്ള മധ്യനിര താരമാണ്. കളി തുടങ്ങാനിരിക്കേ മൈതാനത്തിന്റെ മധ്യത്തിലായി, തടിച്ച് വെളുത്ത് ആറടി രണ്ടിഞ്ച് ഉയരത്തില്‍ അല്‍സാലെഹ് നീണ്ട്  നിവര്‍ന്ന് നില്‍ക്കുന്നു. ഒറ്റനോട്ടത്തില്‍...
ഇന്ന് നടക്കുന്ന ഗോകുലം എഫ് സിയുടെ ഹോം മത്സരത്തിന് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഗോകുലം എഫ് സി. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നെറോക എഫ് സിക്കെതിരെ ആണ് ഗോകുലത്തിന്റെ രണ്ടാം ഐ ലീഗ് മത്സരം. ഉച്ചയ്ക്ക് രണ്ട് മണി ആയതുകൊണ്ട് തന്നെ ആരാധകർ ഇന്ന് കളിക്കെത്താൻ മടിക്കുമെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു. എന്നാൽ അതിനെ മറികടന്ന് ഫുട്ബോൾ ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിച്ച് മത്സരം ആഘോഷമാക്കാൻ ആണ് ഗോകുലം ഇത്തരമൊരു നടപടി എടുത്തത്. സീസണിൽ സ്റ്റേഡിയത്തിൽ എല്ലാവർക്കും പ്രവേശനം സൗജന്യമാക്കുന്ന ആദ്യ ക്ലബാകും ഗോകുലം. ആദ്യ...
ഒതുക്കുങ്ങലിന്റെ ഗ്യാലറി നിറഞ്ഞൊഴുകിയ പോരാട്ടത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം.ടൗണ്ട് ടീം അരീക്കോടിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ഫിഫയ്ക്കായി ജസീം ആണ് കളിയിലെ വിജയഗോൾ നേടിയത്. കൊപ്പം അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ഇന്നലെ വിജയം കണ്ടെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എ വൈ സി ഉച്ചാരക്കടവിനെ ആണ് അൽ മദീന ചെർപ്പുള്ളശ്ശേരി തോൽപ്പിച്ചത്. അപ്പു നേടിയ ഇരട്ട ഗോളാണ് ഇന്നലെ അൽ മദീനയ്ക്ക് കരുത്തായത്. പെരിന്തൽമണ്ണയിൽ ഇന്നലെ നടന്ന മത്സരത്തിൽ കെ ആർ എസ്...
2017-18 സീസണിലെ ആദ്യ എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഗോവയിൽ എത്തി. ഇന്ന് ഉച്ചയ്ക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് ഗോവയിൽ എത്തിയത്. നാളെ രാത്രി 8 മണിക്കാണ് ഗോവയുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അങ്കം. മൂന്നു മത്സരങ്ങൾ കഴിഞ്ഞിട്ടും ജയമില്ലാത്ത ബ്ലാസ്റ്റേഴ്സ എവേ മത്സരം ജയിച്ചു കൊണ്ട് മുന്നേറാൻ തുടങ്ങാൻ കഴിയും എന്ന പ്രതീക്ഷയിലാണ്‌. മൂന്നിൽ രണ്ടു മത്സരങ്ങളും വിജയിച്ച ഗോവ മികച്ച ഫോമിലാണ്. ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചതും വിദേശ താരങ്ങളായ കൊറോയുടേയും ലാൻസറോട്ടയുടേയും മികച്ച ഫോമും ഗോവയ്ക്ക് പ്രതീക്ഷ നൽകുന്നു എങ്കിലും മൂന്നു...
റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ നിന്ന് കാർവഹാളിന് വിലക്ക്. യുവേഫയുടെ അടിച്ചടക്ക സമിതി താരത്തെ ഒരു കളിയിൽ നിന്ന് വിലക്കിയതോടെ താരത്തിന് പ്രീ ക്വാർട്ടർ മത്സരത്തിലെ ആദ്യ പാദം നഷ്ടമാവും. നവംബറിൽ അപോളിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ മനപൂർവം മഞ്ഞ കാർഡ് നേടി എന്നതായിരുന്നു കുറ്റം. മത്സരത്തിൽ മഞ്ഞ കാർഡ് കിട്ടിയാൽ ഡോർമുണ്ടിനെതിരായ അപ്രസക്തമായ മത്സരത്തിൽ പുറത്തിരിക്കാം എന്നത് മുൻപിൽ കണ്ടാണ് താരം മഞ്ഞ കാർഡ് ലഭിക്കാൻ ശ്രമം നടത്തിയത്. മത്സരത്തിനിടെ ത്രോ എടുക്കാൻ...
എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ സ്കൈ ബ്ലൂ എടപ്പാളിന്റെ മിന്നും പ്രകടനം. സീസണിൽ അതിശക്തമായ മുന്നേറ്റം നടത്തികൊണ്ടിരുന്ന ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ സ്കൈ ബ്ലൂ പരാജയപ്പെടുത്തിയത്. ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇതോടെ സ്കൈ ബ്ലൂവിന് 4 പോയന്റായി. ആദ്യ സെമിയിൽ സ്കൈബ്ലൂ ജവഹർ മാവൂരിനോട് സമനില നേടി ഒരു പോയന്റ് സ്വന്തമാക്കിയിരുന്നു. കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശ പോരാട്ടത്തിൽ റോയൽ ട്രാവൽസ് എഫ് സി കോഴിക്കോട് ശാസ്താ മെഡിക്കൽസ്...
അണ്ടർ 15 യൂത്ത് ഐലീഗിൽ ബെംഗളൂരു എഫ് സി നേടിയത് കൂറ്റൻ ജയം. ക്രിക്കറ്റ് സ്കോറിനെ ഒക്കെ ഓർമ്മിപിക്കുന്ന തരത്തിൽ 26-1 എന്ന സ്കോറിനാണ് കഴിഞ്ഞ ദിവസം യൂത്ത് ഐ ലീഗിന്റെ കർണാടക സോൺ മത്സറ്റത്തിൽ ബെംഗളൂരു എഫ് സിയുടെ കുഞ്ഞന്മാർ ജയിച്ചത്. യെലങ്കയിൽ നടന്ന മത്സരത്തിൽ ബെംഗളൂരു യൂത്ത് ഫുട്ബോൾ ലീഗ് ടീമിനെയാണ് ബെംഗളൂരു തച്ചുതകർത്തത്. ബെംഗളൂരു എഫ് സിക്കായി യുവ ഫോർവേഡ് ലാൽനുൻസംഗ മാത്രം നേടിയത് 9 ഗോളുകളാണ്. ബെംഗളൂരുവിന്റെ യൂത്ത് ഐ ലീഗിലെ അഞ്ചാം ജയമാണ് ഇത്. നേരത്തെ...
ഫ്രാൻസ് ഫുട്ബാളിന്റെ മികച്ച ഫുട്ബോളർക്കുള്ള ബാലൻഡോർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. റയൽ മാഡ്രിഡിന് വേണ്ടി ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് അവാർഡ് ലഭിച്ചത്. കഴിഞ്ഞ വർഷവും ബാലൻഡോർ അവാർഡ് നൽകിയപ്പോൾ ക്രിസ്റ്റ്യാനോ ആയിരുന്നു ജേതാവ്. സിദാന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച റൊണാൾഡോ മെസ്സിയെയും നെയ്മറിനെയും പിന്തള്ളിയാണ് വിജയിയായത്. ഇതോടെ മെസ്സിയുടെ 5 ബാലൻഡോർ അവാർഡുകൾ എന്ന റെക്കോഡിനു ഒപ്പമെത്താൻ ക്രിസ്റ്റ്യാനോക്കായി. https://twitter.com/francefootball/status/938847082668011520 എല്ലാ മത്സരങ്ങളുമായി 52 ഗോളാണ് കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനോ അടിച്ചു കൂട്ടിയത്. ചാമ്പ്യൻസ് ലീഗ്...
2017-18 സെവൻസ് സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നു കൊണ്ട് ജവഹർ മാവൂർ. ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന തകർപ്പൻ പോരാട്ടത്തിൽ ശക്തരായ സബാൻ കോട്ടക്കലിനെ ആണ് ജവഹർ മാവൂർ പരാജയപ്പെടുത്തിയത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ വിജയം. ജവഹർ മാവൂരിനായി ജിമോ ഇരട്ട ഗോളുകളുമായി ഇന്ന് കളം നിറഞ്ഞു കളിച്ചു. ആസിഫാണ് ജവഹറിനായി വലകുലുക്കിയ മറ്റൊരു താരം. മാവൂരിന്റെ നാലാം ഗോൾ സെൽഫ് ഗോളായിരുന്നു. ഒരു ഘട്ടത്തിൽ 4-1 എന്ന ലീഡുണ്ടായിരുന്നു ജവഹർ മാവൂരിന്റെ....
ചെന്നൈ മറീന അരീനയിൽ കണ്ട തകർപ്പൻ ത്രില്ലറിൽ എടികെയെ ചെന്നൈയിൻ തറപറ്റിച്ചു. ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളാണ് ചെന്നൈയിന് വിജയം സമ്മാനിച്ചത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ അവസാന നിമിഷത്തിലെ ഗോൾ അടക്കം രണ്ടു ഗോൾ സ്കോർ ചെയ്ത ജെജെ ആണ് ഹീറോ ആയത്. റോബി കീൻ പരിക്ക് മാറി ബെഞ്ചിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ കൊൽക്കത്ത ആദ്യ പകുതിയിൽ ചെന്നൈയിന് ഒപ്പം തന്നെ പൊരുതി നിന്നു. രണ്ടാം പകുതിയിൽ 65ആം മിനുട്ടിലാണ് ജെജെ ചെന്നൈയിനെ മുന്നിലെത്തിച്ചത്. ഗോൾവലയ്ക്ക്...
യൂറോപ്പിലെ മികച്ച ഫുട്ബോൾ താരത്തെ കണ്ടെത്താനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാര വിജയിയെ ഇന്നറിയാം. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ഈ അവാർഡിന് ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും ആണ് വിജയസാധ്യതയിൽ മുൻപന്തിയിൽ എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണ് ഇത്തവണ അവാർഡ് ലഭിക്കാൻ ഏറ്റവും സാധ്യത കല്പിക്കപെടുന്നത്. റയൽ മാഡ്രിഡിന്റെ കൂടെ ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും കൈവരിച്ച വിജയങ്ങളാണ് റൊണാൾഡോക്ക് മുൻതൂക്കം നൽകുന്നത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള 173 പത്രപ്രവർത്തകരാണ് വിജയിയെ തിരഞ്ഞെടുക്കുക. 2016ലെ ബാലണ്‍ ഡിയോര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആയിരുന്നു. 5 തവണ ബാലണ്‍ ഡിയോര്‍ നേടിയ മെസ്സിയാണ്...
ഐ ലീഗിൽ രണ്ടു മത്സരങ്ങൾ കൊണ്ടു തന്നെ കേരള ഫുട്ബോൾ പ്രേമികളുടെ ഹൃദയം കീഴടക്കി മുന്നേറുന്ന ഗോകുലം എഫ് സിയെ തേടി വലിയ തിരിച്ചടി തന്നെ എത്തിയിരിക്കുന്നു. ഗോകുലം എഫ് സിയുടെ വിദേശ താരങ്ങളിൽ നാലുപേർക്ക് ശനിയാഴ്ച നടക്കുന്ന ഐ ലീഗ് മത്സരം നഷ്ടമാകും. ശനിയാഴ്ച കോഴിക്കോട് വെച്ച് നെറോക എഫ് സിയെ ആണ് ഗോകുലം നേരിടാൻ ഇറങ്ങുന്നത്. ഗോകുലം എഫ് സി ചരിത്രത്തിലെ ആദ്യ ഗോൾ നേടിയ കാമോ ബയി, ഫോർവേഡ് എംബെലെ, ഇദ്രിസ് എംബാനെ എന്നിവർ കഴിഞ്ഞ കളിക്കിടെ പരിക്ക് കാരണം...
മലയാളി താരങ്ങൾക്ക് ഈ സീസൺ പരിക്ക് വീണ്ടും വില്ലനായിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ നിരയിലെ മലയാളി യുവ പ്രതീക്ഷയായ വി പി സുഹൈറാണ് പരിക്കേറ്റവരുടെ ലിസ്റ്റിലേക്ക് അവസാനമായി കടന്നു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രെയിനിങിനിടെ ആണ് സുഹൈറിന് പരിക്കേറ്റത്. ആങ്കിൾ ഇഞ്ച്വറിയാണ്. പരിക്ക് ഗുരുതരമാണെന്നും കുറച്ച് അധികം കാലം സുഹൈർ കളം വിട്ടു നിൽക്കേണ്ടി വന്നേക്കും എന്നുമാണ് ബംഗാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്ന സുഹൈർ ഈസ്റ്റ് ബംഗാൾ കോച്ച് ഖാലിദ് ജമീലിന്റെ ഇഷ്ടം...
ഐ എസ് എല്ലിൽ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം നടക്കും. നിലവിലെ ചാമ്പ്യന്മാരായ എടികെ കൊൽക്കത്ത ചെന്നൈയിൻ എഫ് സിയെ നേരിടും. ടേബിളിന്റെ ഏറ്റവും താഴെ ഉള്ള കൊൽക്കത്തയ്ക്ക് ഇന്നെങ്കിലും 3 പോയന്റ് നേടേണ്ടതുണ്ട്. എന്നാൽ ആദ്യ പരാജയത്തിനു ശേഷം മികച്ച ഫോമിലേക്ക് എത്തിയ ചെന്നൈയിൻ എഫ് സിയെ അവരുടെ നാട്ടിൽ നേരിടുക എളുപ്പമാകില്ല കൊൽക്കത്തയ്ക്ക്. മൂന്നിൽ രണ്ട് മത്സരങ്ങളും വിജയിച്ച് ലീഗിൽ രണ്ടാമതാണ് ചെന്നൈയിൻ ഉള്ളത്. ഒറ്റ വിജയം പോലും ഇല്ലാത്ത എടികെ അവസാന സ്ഥാനത്താണ്. ഗോൾ കണ്ടെത്താൻ കഷ്ടപ്പെടുന്ന എടികെയ്ക്ക് ഇന്നും സൂപ്പർ...
കേരള ബ്ലാസ്റ്റേഴ്സിന് അങ്ങനെ അവസാനം എവേ കിറ്റ് എത്തുന്നു. അഡ്മിറൽ നിർമ്മിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അഡ്മിറൽ തന്നെ ഉടൻ ഔദ്യോഗികമായി അവേ കിറ്റ് പ്രകാശനം ചെയ്യുകയും വിപണിയിൽ എത്തിക്കുകയും ചെയ്യുമെന്നാണ് ക്ലബുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. കറുപ്പും മഞ്ഞയും നിറത്തിലാകും എവേ കിറ്റ്. നേരത്തെ ഹോം ജേഴ്സി പ്രകാശനത്തിന്റെ സമയത്ത് തന്നെ ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് എവേ ജേഴ്സി ഉടൻ എത്തും എന്ന് ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ വിനീത്...
ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് അടിതെറ്റി. ഇന്നലെ നടന്ന പോരാട്ടത്തിൽ ഫ്രണ്ട്സ് മമ്പാട് ആണ് മദീനയെ തകർത്തത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മമ്പാടിന്റെ ജയം. ഫ്രണ്ട്സ് മമ്പാട് സീസണിലെ ഗംഭീര പ്രകടനം തുടരുമ്പോൾ മദീന കഴിഞ്ഞ സീസണിലെ ഉയർന്ന നിലവാരത്തിൽ എത്താൻ കഴിയാതെ വിഷമിക്കുകയാണ്‌. ഇന്നലെ മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് എഫ് സി ന്യൂകാസിൽ ലക്കി സോക്കർ ആലുവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് എഫ് സിയുടെ വിജയം. ഒതുക്കുങ്ങൽ...
ഇന്നലെ പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന ആവേശ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി വിജയം സ്വന്തമാക്കി. അൽ മിൻഹാൽ വളാഞ്ചേരിയെ നേരിട്ട ഫിഫ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്നലെ ജയിച്ചു കയറിയത്. ഫിഫയ്ക്കായി റിയാസ്, ഫ്രാൻസിസ്, കെൽവിൻ എന്നീ താരങ്ങളാണ് ഇന്നലെ ലക്ഷ്യം കണ്ടത്. കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് കെ ആർ എസ് കോഴിക്കോടിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ വിജയം. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ജവഹർ മാവൂരും സ്കൈ...
2017-18 സെവൻസ് സീസണിലെ ആദ്യ കിരീടം ഉഷാ എഫ് സി തൃശ്ശൂരിന്. വലപ്പാട് അഖിലേന്ത്യാ സെവൻസിലാണ് ഉഷാ എഫ് സി കിരീടം സ്വന്തമാക്കിയത്. തൃശ്ശൂരിലെ തന്നെ ശക്തികളായ ജിംഖാന തൃശ്ശൂർ ആയിരുന്നു ഇന്ന് ഉഷയുടെ എതിരാളികൾ. രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വമ്പൻ ജയം തന്നെയാണ് ഫൈനനലിക് ഉഷ സ്വന്തമാക്കിയത്. ബിൽ സോക്കർ ആദ്യ പകുതിയിൽ തന്നെ നേടിയ ഹാട്രിക്കാണ് ഉഷാ എഫ് സിയെ കിരീടത്തിലേക്ക് നയിച്ചത്. സെമി ഫൈനലിൽ ശാസ്ത മെഡിക്കൽസ് തൃശ്ശൂരിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആയിരുന്നു ഉഷാ വന്നത്. ആദ്യ റൗണ്ടിൽ...
  ജംഷദ്പൂർ എഫ് സി ചരിത്രത്തിലെ ആദ്യ ഗോളിനായുള്ള കാത്തിരിപ്പിന് അങ്ങനെ അവസാനമായി. ഇന്ന് തങ്ങളുടെ സീസണിലെ നാലാം മത്സരത്തിൽ ഡെൽഹി ഡൈനാമോസിന്റെ തട്ടകത്തിൽ ചെന്നാണ് ആദ്യ ഗോളും ആദ്യ ജയവും ജംഷദ്പൂർ സ്വന്തമാക്കിയത്. പന്ത് കൈവശം വെക്കുന്നതിലല്ല അത് ഉപയോഗിക്കുന്നതിലാണ് കാര്യം എന്ന് സ്റ്റീവ് കോപ്പലിന്റെ സംഘം ഇന്ന് തെളിയിക്കുകയായിരുന്നു. പന്ത് കൂടുതൽ സമയം കൈവശം വെച്ച് ഡെൽഹി അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പാടെ പരാജയപ്പെട്ടപ്പോൾ കൗണ്ടറുകളിലൂടെയും വേഗതയിലൂടെയും നിരവധി അവസരങ്ങൾ സൃഷ്ടിച്ച ജംഷദ്പൂർ അർഹിച്ച ജയം സ്വന്തമാക്കുകയായിരുന്നു‌. കളിയുടെ 59ആം മിനുട്ടിൽ തങ്ങളുടെ ആദ്യ ഗോളിൻ....
2017-18 സന്തോഷ് ട്രോഫി സീസണായുള്ള ഒരുക്കങ്ങൾ കേരളം തുടങ്ങി. സന്തോഷ് ട്രോഫിക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ഉള്ള സാധ്യതാ ടീമിനെ കേരളം ഇന്ന് പ്രഖ്യാപിച്ചു. 37 അംഗ ടീമിനെയാണ് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേരളം ഇത്തവണ ഒരു പടികൂടെ കടക്കുമെന്നാണ് പ്രതീക്ഷ. സതീവൻ ബാലൻ ആണ് കേരളത്തിന്റെ പരിശീലകൻ. അസിസ്റ്റന്റ് കോച്ചായി എ എഫ് സി എ ലൈസൻസുള്ള കോച്ച് ബിജേഷ് ബെന്നുമുണ്ട്. ഡിസംബർ 10ന് ടീം അംഗങ്ങൾ കാര്യവട്ടം എൽ എൻ സി പി ഗ്രൗണ്ടിൽ...
ജംഷദ്പൂർ എഫ് സി ഡിഫൻസിന്റെ നെടുംതൂണായ അനസ് എടത്തൊടിക ഇനിയും മൂന്നാഴ്ച കൂടെ ചുരുങ്ങിയത് കളം വിട്ടു നിൽക്കേണ്ടി വരും. കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ ആയിരുന്നു അനസിന് പരിക്കേറ്റത്. അതിനു ശേഷം താരത്തിന് കളത്തിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഗ്രോയിൻ ഇഞ്ച്വറിയുടെ ചികിത്സക്കായി അനസ് എടത്തൊടിക ടീം ക്യാമ്പ് വിട്ട് തൃശ്ശൂരിലേക്ക് വന്നിരിക്കുകയാണ്. തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയോളം അനസ് ചികിത്സയിൽ ഉണ്ടാകും. കഴിഞ്ഞ സീസണിലും ഗ്രോയിൻ ഇഞ്ച്വറി കാരണം അനസിന് കളം വിട്ടു നിൽക്കേണ്ടി വന്നിരുന്നു‌. ഇന്ന് നടക്കുന്ന ഡെൽഹി ഡൈനാമോസുമായുള്ള...
ഐ.എസ്.എല്ലിലെ ആദ്യ ജയം തേടി ജംഷഡ്‌പൂർ എഫ്.സി ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. ആദ്യ മത്സരം ജയിച്ച ഡൽഹി പിന്നീടുള്ള രണ്ട് മത്സരങ്ങളും പരാജയപെട്ടാണ് ജംഷഡ്‌പൂർ എഫ്.സിയെ നേരിടാനിറങ്ങുന്നത്. കോപ്പലാഷാന്റെ ജംഷഡ്‌പൂർ എഫ്.സി യാവട്ടെ മൂന്ന് മത്സരങ്ങളിലും ഗോൾ വഴങ്ങാതെ മൂന്ന് ഗോൾ രഹിത സമനിലയുമായാണ് ഡൽഹിയെ നേരിടാനിറങ്ങുന്നത്. ഡൽഹി കോച്ച് മിഗുൽ പോർച്ചുഗലിന്റെ തലവേദന ഗോൾ വാങ്ങിക്കൂട്ടുന്ന പ്രതിരോധം ആവും. 3 മത്സരങ്ങളിൽ നിന്ന് 8 ഗോൾ വഴങ്ങിയാണ് ഡൽഹി പ്രതിരോധം ഐ.എസ്.എല്ലിൽ ആദ്യ ഗോൾ തേടി ഇറങ്ങുന്ന ജംഷഡ്‌പൂർ എഫ്.സിയെ നേരിടുന്നത്. ഹോം ഗ്രൗണ്ടിൽ...
ഇന്ത്യൻ അണ്ടർ 17 ടീമംഗം കോമൾ തട്ടൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ചേരാൻ  ആഗ്രഹിക്കുന്നെന്ന് ഇന്ത്യൻ ആരോസിന്റെ കോച്ചും ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനുമായിരുന്ന ലൂയിസ് നോർട്ടൻ. ഇന്ത്യൻ ആരോസിന്റെ ഐ ലീഗ് മത്സരത്തിന്റെ മുന്നോടിയായിട്ടുള്ള പത്രസമ്മേളനത്തിലാണ് നോർട്ടൻ കോമൾ തട്ടലിന്റെ ഐ.എസ്.എൽ പ്രവേശനത്തെ പറ്റി പ്രതികരിച്ചത്. ഇന്ത്യൻ ആരോസിന്റെ ആദ്യ മത്സരത്തിൽ നിന്ന് കോമൾ തട്ടലിനെ ഒഴിവാക്കിയതിനെ സംബന്ധിച്ച് ഒരുപാടു ഊഹാപോഹങ്ങൾ പുറത്ത് വന്നിരുന്നു. താരത്തെ കോച്ച് ഒഴിവാക്കിയതാണെന്നും താരം ഐ.എസ്.എല്ലിൽ  എത്തുമെന്നും ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഐ.എസ്.എൽ ടീമായ എ.ടി.കെയുമായി താരം...
ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച ഗോൾ പിറന്നെങ്കിലും ആദ്യ വിജയം നേടാനാവാതെ ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി രണ്ടാം പകുതിയിൽ നേടിയ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിനെ 1-1ന്  സമനിലയിൽ തളക്കുകയായിരുന്നു. മത്സരത്തിന്റെ സമസ്ത മേഘലകളിലും ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയിട്ടും കേരളം ആഗ്രഹിച്ച വിജയം നേടാനായില്ല. മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ചിട്ടും ഗോളാകാനാവാതെ പോയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ആദ്യ മിനിറ്റ് മുതൽ മുംബൈ ഗോൾ മുഖം ആക്രമിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മാർക്ക് സിഫ്‌നോസിലൂടെ ഗോൾ നേടുകയായിരുന്നു. ഇയാൻ ഹ്യൂമിനു പകരം തന്നെ ഇറക്കിയ കോച്ചിന്റെ തീരുമാനം ശെരിവെക്കുന്ന പ്രകടനമായിരുന്നു മാർക്ക് സിഫ്‌നോസിന്റേത്. ബെർബെറ്റോവിന്റെ...
സീസണിലെ ആദ്യത്തെ കൊൽക്കത്ത ഡെർബി മോഹൻ ബഗാൻ സ്വന്തമാക്കി. വെറും വാശിയും നിറഞ്ഞു നിന്ന മല്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻ ബഗാൻ വിജയിച്ചത്. സാൾട്ട് ലേക്കിൽ നടന്ന മത്സരത്തിൽ കിങ്സ്‌ലി ആണ് മോഹൻ ബഗാന്റെ വിജയ ഗോൾ നേടിയത്. എൻഡ് റ്റു എൻഡ് പോരാട്ടം കണ്ട മത്സരത്തിൽ ഇരു കൊൽക്കത്തൻ ടീമുകളും ഒപ്പത്തിനൊപ്പം പോരാടുന്നതായിരുന്നു കണ്ടത്. ഈസ്റ്റ് ബംഗാളിന് ലഭിച്ച അവസരങ്ങൾ പ്ലാസയും മോഹൻ ബഗാന് ലഭിച്ച അവസരങ്ങൾ ക്രോമായും പാഴാക്കിയപ്പോൾ വിജയ ഗോൾ പിറന്നത് 39 മിനിറ്റിൽ ആയിരുന്നു. സോണി നോർദേ...
ആദ്യ ഗോൾ തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്.സിയെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ആരാധകരെ തൃപ്തരാക്കില്ല എന്നത് കൊണ്ട് തന്നെ കോച്ച് റെനെയും ബെർബെറ്റോവും ഇയാൻ ഹ്യുമും വിനീതും അടങ്ങുന്ന ആക്രമണനിര രണ്ടും കൽപ്പിച്ചു തന്നെയാവും മത്സരത്തിനിറങ്ങുക. കഴിഞ്ഞ വർഷം മൂന്ന് മത്സരങ്ങൾക്ക് ശേഷമായിരുന്നു കേരളം ഗോൾ കണ്ടെത്തിയത്. അന്ന് എതിരാളികൾ മുംബൈ ആയിരുന്നു. ആദ്യ മത്സരത്തിൽ എ.ടി.കെയോട് സമനില വഴങ്ങിയ കേരള രണ്ടാം മത്സരത്തിൽ ജംഷഡ്‌പൂർ എഫ്.സിയോടും  ഗോൾ നേടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ കേരളം ഭേദപ്പെട്ട പ്രകടനം...
ചെന്നൈയിൻ എഫ്.സിക്കെതിരെ ആദ്യ ജയം തേടി പൂനെ സിറ്റി എഫ്.സി ഇന്നിറങ്ങും. പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം. തുടർച്ചയായ മൂന്നാമത്തെ വിജയം ലക്‌ഷ്യം വെച്ചാണ് പൂനെ ഇറങ്ങുക. എ.ടി.കെയും മുംബൈ സിറ്റി എഫ്.സിയെയും തോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് പൂനെ ഇറങ്ങുക. അതെ സമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ചാണ് ചെന്നൈയിൻ എഫ്.സിയുടെ വരവ്. നാല് ഗോളുമായി മികച്ച ഫോമിലുള്ള എമിലാനോ അൽഫാറോ ആണ് പൂനെയുടെ തുറുപ്പുചീട്ട്. എമിലാനോക്ക് കൂട്ടായി മർസെലിഞ്ഞോയും ഡിയേഗോ കാർലോസും ചേരുന്നതോടെ ആദ്യമായി പ്ലേ ഓഫിൽ എത്താമെന്ന...
ഡൽഹി ഡൈനാമോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നോർത്ത് ഈസ്റ്റിന് സീസണിലെ ആദ്യ ജയം.  മാർസിഞ്ഞോയും ഡാനിലോ ലോപ്പസുമാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്. പോസ്റ്റിനു മുൻപിൽ മലയാളി താരം രഹനേഷിന്റെ മികച്ച പ്രകടനവും കൂടിയായപ്പോൾ നോർത്ത് ഈസ്റ്റ് വിജയം സ്വന്തമാകുകയായിരുന്നു. 17ആം മിനുട്ടിൽ മാർസിഞ്ഞോയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ്  ഈ സീസണിലെ ആദ്യ ഗോൾ നേടി ഡൽഹിയെ ഞെട്ടിച്ചു. നർസാരിയുടെ മികച്ച ക്രോസിൽ നിന്നാണ് മാർസിഞ്ഞോ ഗോൾ നേടിയത്. നോർത്ത് ഈസ്റ്റ് ആരാധകരുടെ ആഘോഷം അവസാനിക്കുന്നതിനു മുൻപ് തന്നെ നോർത്ത് ഈസ്റ്റ് രണ്ടാമത്തെ...
നാളെ മുംബൈക്കെതിരെ നടക്കുന്ന മത്സരത്തിൽ വെസ് ബ്രൗൺ ടീമിലുണ്ടാവില്ലെന്ന് സൂചന നൽകി കേരള കോച്ച് റെനെ മുളൻസ്റ്റീൻ. മുംബൈക്കെതിരെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിന് താരം ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് റെനേ വെസ് ബ്രൗൺ ടീമിലുണ്ടാവാൻ സാധ്യത കുറവാണെന്ന് അറിയിച്ചത്. പരിശീലന മത്സരത്തിൽ പരിക്കേറ്റ വെസ് ബ്രൗൺ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഇടം നേടിയിരുന്നില്ല. രണ്ട് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഒരു ഗോൾ പോലും വഴങ്ങിയിരുന്നില്ല. അത് കൊണ്ട് തന്നെ പ്രധിരോധ നിരയിൽ പെട്ടന്നൊരു മാറ്റത്തിനു...
ലോകകപ്പിൽ നൈജീരിയയെ ഒഴിവാക്കാനാവാതെ അർജന്റീന. ഇന്നലെ റഷ്യയിൽ നടക്കുന്ന ലോകകപ്പിനുള്ള ഗ്രൂപ്പ് മത്സരങ്ങളുടെ വിവരങ്ങൾ പുറത്തു വന്നതോടെ അർജന്റീനയും നൈജീരിയയും ഇത്തവണയും ഒരേ ഗ്രൂപ്പിൽ. ലോകകപ്പിന്റെ ചരിത്രത്തിൽ ഇത് അഞ്ചാമത്തെ തവണയാണ് അർജന്റീനയും നൈജീരിയയും ഒരു ഗ്രൂപ്പിൽ അകപ്പെടുന്നത്. 1994, 2002, 2010, 2014, 2018 ലോകകപ്പുകളിലാണ് നൈജിരീയയും അർജന്റീനയും ഒരേ ഗ്രൂപ്പിൽ എത്തിപ്പെട്ടത്. ലോകകപ്പിൽ അർജന്റീനയോട് നാല് മത്സരങ്ങൾ കളിച്ചെങ്കിലും എല്ലാ മത്സരങ്ങളിലും നൈജീരിയ അർജന്റീനയോട് പരാജയപ്പെടുകയാണുണ്ടായത്. 2014 ൽ ബ്രസീലിൽ നടന്ന ടൂർണമെന്റിൽ മെസ്സി നേടിയ രണ്ട് ഗോളുകളുടെ പിൻബലത്തിൽ അർജന്റീന...
ഐ.എസ്.എല്ലിലെ ആദ്യ ഹോം മത്സരത്തിൽ ഡൽഹി ഡൈനാമോസ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലേറ്റ കനത്ത പരാജയത്തിന്റെ പിന്നാലെയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ഡൽഹി ഡൈനാമോസ് കഴിഞ്ഞ മത്സരത്തിൽ 4-1 ന് ഐ.എസ്.എല്ലിലെ പുതുമുഖങ്ങളായ ബെംഗളൂരു എഫ്.സിയോട് തോറ്റപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ 6 ഗോൾ വഴങ്ങിയ ഡൽഹി പ്രതിരോധം തന്നെയാവും ഡൽഹി കോച്ചിന്റെ തല വേദന. മാത്രവുമല്ല ചില താരങ്ങൾ പരിക്കിന്റെ പിടിയിലാണെന്നും...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കടുത്ത പോരാട്ടം. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനക്കാരായ അർസനലിനെ നേരിടും. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും എമിറേറ്റസിൽ ഏറ്റുമുട്ടിയപ്പോൾ അർസനലിന്‌ ആയിരുന്നു വിജയം, അതിനു പകരം വീട്ടാനായിരിക്കും മൗറിഞ്ഞോ ഇറങ്ങുക. കഴിഞ്ഞ ട്രാൻസ്‌ഫർ വിൻഡോയിൽ റെക്കോർഡ് തുക മുടക്കി കൊണ്ടുവന്ന ലകസേറ്റ ഇല്ലാതെയായിരിക്കും അർസനൽ ഇറങ്ങുക. പരിക്ക് മൂലം ഫ്രഞ്ച് താരം വിശ്രമത്തിൽ ആണ്. എന്നാൽ ഒസിൽ-സാഞ്ചസ് സഖ്യം മികച്ച ഫോമിലേക്ക് തിരിച്ചെത്തിയാത് വെങ്ങറിന് ആശ്വാസം പകരുന്നതാണ്. ലുകാകുവിന്റെ മോശം ഫോം ആണ് മൗറിഞ്ഞോയെ അലട്ടുന്നത്. കഴിഞ്ഞ 10...
മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഇന്ന് തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങും. ഷില്ലോങിൽ നടക്കുന്ന പോരാട്ടത്തിൽ ഷില്ലോങ് ലജോങ് എഫ്‌സിയാണ് ചർച്ചിൽ ബ്രദേഴ്‌സിന്റെ എതിരാളികൾ. പൊരുതി കളിച്ച ഗോകുലം കേരള എഫ്സിക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആണ് ഷില്ലോങ് ലജോങ് ഇറങ്ങുന്നത്. ഗോകുലത്തിനെതിരെ വിജയം കണ്ടു എങ്കിലും സെറ്റ് പീസുകളിൽ ടീം പതറുന്നതാണ് കണ്ടത്. ഗോൾ കീപ്പർ ലചെമ്പയാണ് ലജോങിന്റെ രക്ഷക്കെത്തിയത്. ലജോങിലെ കാലാവസ്ഥ മുതലെടുത്ത് ചർച്ചിലിനെതിരെ വിജയം കാണാൻ ആയിരിക്കും ടീം ശ്രമിക്കുക. രണ്ടു തവണ ഐ ലീഗ് ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് കഴിഞ്ഞ...
കേരളത്തിന്റെ ഗോൾ വലക്ക് മുൻപിൽ വന്മതിൽ തീർത്ത ബ്ലാസ്റ്റേഴ്സിന്റെ പോൾ റഹുബ്ക ഐ.എസ്.എല്ലിൽ നവംബറിലെ ഏറ്റവും മികച്ച കളിക്കാരൻ ആവാനുള്ളവരുടെ സാധ്യത പട്ടികയിൽ. ഒരു ഗോൾ പോലും നേടാൻ കഴിയാതെ പോയ ബ്ലാസ്റ്റേഴ്‌സിന് രണ്ട് മത്സരത്തിലും നിർണ്ണായക രക്ഷപെടുത്തലുകളുമായി റഹുബ്ക രക്ഷകനായിരുന്നു. ജംഷെഡ്‌പൂരിനെതിരായ അവസാന മത്സരത്തിൽ അധിക സമയത്തിനു തൊട്ടുമുമ്പ് ബെല്‍ഫോര്‍ട്ടിന്റെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ താരം പറന്ന് തട്ടിയകറ്റിയിരുന്നു. ആദ്യ മത്സരത്തിലും നിർണ്ണായക രക്ഷപെടുത്തലുകളുമായി റഹുബ്ക താരമായിരുന്നു. ഐ.എസ്.എൽ പുറത്തിറക്കിയ പട്ടികയിൽ അഞ്ചു പേരുടെ പട്ടികയിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല എന്നത് ശ്രദ്ധേയമാണ്. പോൾ റഹുബ്ക്ക് പുറമെ പൂനെ...
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഹോം മത്സരത്തിൽ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ ജംഷെഡ്‌പൂരും കഴിഞ്ഞ തവണത്തെ ചമപ്യന്മാരായ എ.ടി.കെയും തമ്മിൽ ഏറ്റുമുട്ടും. ജംഷെഡ്‌പൂർ എഫ്.സി ആദ്യ രണ്ട് മത്സരത്തിലും ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോടും രണ്ടാമത്തെ മത്സരത്തിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനോടുമാണ് ഗോൾ രഹിത സമനില വഴങ്ങിയത്. ഇരു ടീമുകളും ഈ സീസണിലെ ആദ്യ വിജയം തേടിയാവും ഇന്ന് ഇറങ്ങുക. എ.ടി.കെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഗോൾ രഹിത സമനില വഴങ്ങുകയും രണ്ടാമത്തെ മത്സരത്തിൽ പൂനെ സിറ്റിയോട്...
കഴിഞ്ഞ മത്സരത്തിലെ തോൽ‌വിയിൽ നിന്ന് കരകയറാൻ എഫ്.സി ഗോവ ഇന്ന് ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്.സിയെ നേരിടും. മുംബൈ സിറ്റിക്കെതിരെ മികച്ച ബോൾ പൊസഷൻ ഉണ്ടായിട്ടും തോൽക്കാനായിരുന്നു ഗോവയുടെ വിധി. 2-1 നാണ് മുംബൈയോട് ഗോവ തോറ്റത്. ഗോൾ വലക്ക് മുൻപിൽ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെച്ച കട്ടിമണിയുടെ പിഴവാണ് കഴിഞ്ഞ മത്സരത്തിൽ ഗോവക്ക് വിനയായത്. എഫ്.സി.ഗോവയുടെ ആദ്യം ഹോംമത്സരം കൂടിയാണ് ഇന്നത്തേത്. കഴിഞ്ഞ മത്സരത്തിൽ പിഴവ് വരുത്തിയ ലക്ഷ്മികാന്ത് കട്ടിമണി ഇന്ന് ടീമിൽ ഇടം നേടുമോ എന്നും ഉറപ്പില്ല. സ്പാനിഷ് താരങ്ങളായ മാനുവൽ ലാൻസറോട്ടെയും...
പൊരുതി നിന്ന ട്രോയെസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പി.എസ്.ജി ലീഗ് 1ൽ വിജയ കുതിപ്പ് തുടരുന്നു. നേരത്തെ നന്റ്‌സിനോട് മൊണാകോ തോറ്റതോടെ പി.എസ്.ജിക്ക് 10 പോയിന്റിന്റെ വ്യക്തമായ ലീഡ് ഉണ്ട്. ആദ്യ പകുതിയിൽ കവാനിയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ട്രോയെസ് ഗോൾ കീപ്പർ മാമദു സമസ്സ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് മികച്ച രീതിയിൽ പ്രധിരോധം സൃഷ്ട്ടിച്ച ട്രോയെസ് പി.എസ്.ജിക്ക് കൂടുതൽ അവസരങ്ങൾ നൽകിയില്ല. തുടർന്നാണ് മത്സരത്തിന്റെ ഗതി നിർണയിച്ച നെയ്മറുടെ ഗോൾ പിറന്നത്. പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് തൊടുത്ത ഇടം കാലൻ...
കോപ്പ ഡെൽ റേ രണ്ടാം പാദത്തിൽ റയൽ മുർസിയയെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപിച്ച് ബാഴ്‌സലോണ അടുത്ത റൗണ്ടിലേക്ക് കടന്നു. ആദ്യ പാദത്തിൽ 3-0 ന് ജയിച്ച ബാഴ്‌സലോണ മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ടീമിനെ ഇറക്കിയത്. മെസ്സി, സുവാരസ്, ഇനിയേസ്റ്റ എന്നിവർക്ക് വിശ്രമം അനുവദിച്ച ബാഴ്‌സലോണ വെർമലൻ, ഡെന്നിസ് സുവാരസ്, സിലസ്സൻ എന്നിവർക്ക് അവസരം നൽകി. ബാഴ്‌സലോണക്ക് വേണ്ടി പാകോ അൽകാസർ, ജെറാർഡ് പികെ, വിദാൽ, ഡെനിസ് സുവാരസ്, ഹോസേ അർനൈസ് എന്നിവർ ഗോൾ നേടി. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ...
നെയ്മർ അടുത്തൊന്നും റയൽ മാഡ്രിഡിലേക്കില്ലെന്ന് നെയ്മറുടെ പിതാവും അദ്ദേഹത്തിന്റെ ഏജന്റുമായ നെയ്മർ സീനിയർ. പക്ഷെ വർഷങ്ങൾക്ക് ശേഷം എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല എന്നും പിതാവ് കൂട്ടി ചേർത്തു. "പി.എസ്.ജിയുമായി നെയ്മറിന് ദീർഘകാല കരാറുണ്ട്. നെയ്മർ പി.എസ്.ജിയിൽ വെറും 3 മാസം മാത്രമേ പൂർത്തിയാക്കിയിട്ട് ഉള്ളു. അത് കൊണ്ട് തന്നെ നെയ്മർ ടീം മാറുന്നു എന്ന ചോദ്യങ്ങൾക്ക് മറുപടി പറയുക അസാധ്യമാണ്" താരത്തിന്റെ പിതാവ് പറഞ്ഞു. സെൽറ്റിക്കിനു എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം റയൽ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫറിനെ പറ്റിയുള്ള പത്രക്കാരുടെ ചോദ്യത്തോടെ നെയ്മർ ക്ഷുഭിതനായി മറുപടി...
ഐ.എസ്.എല്ലും ഐ ലീഗും ഒന്നാവണമെന്ന് ബെംഗളൂരു എഫ്.സിയുടെ ഉടമസ്ഥന്‍ പാർത്ഥ് ജിൻഡൽ. ട്വിറ്ററിലൂടെയാണ് ബെംഗളൂരു എഫ്.സിയുടെ മേധാവി ഈ അഭിപ്രായം രേഖ പെടുത്തിയത്. മുൻ ഐ ലീഗ് ചാമ്പ്യന്മാരാണ് ബെംഗളൂരു എഫ്.സി. കഴിഞ്ഞ വർഷം ഐ ലീഗ് കളിച്ച ബെംഗളൂരു എഫ്.സി ഈ വർഷം മുതലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായത്. https://twitter.com/ParthJindal11/status/935587894072406016 ഐ ലീഗും ഐ.എസ്.എല്ലും ഒന്നാക്കുന്നതിനെ പറ്റി ഒരുപാടു ചർച്ചകൾ നടന്നെങ്കിലും ഒന്നും ഫലവത്തായിരുന്നില്ല.  ഐ ലീഗിൽ ഐസ്വാൾ എഫ്.സിയും ഈസ്റ്റ് ബംഗാൾ എഫ്.സിയും തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിന് ശേഷമാണു ബെംഗളൂരു എഫ്.സി...
റോമാ ക്യാപ്റ്റൻ ഡി റോസിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. സീരി എ മത്സരത്തിനിടെ ജീനോഅ താരം ജിയാൻലൂക ലപാടുളയെ മുഖത്തു തല്ലിയതിനാണ് വിലക്ക്.  മത്സരത്തിൽ 1-0 ന് ലീഡ് ചെയ്തു നിൽക്കുമ്പോഴാണ് സംഭവം നടന്നത്. എതിർ ടീം കളിക്കാരന്റെ മുഖത്ത് തല്ലിയതിനു മത്സരത്തിനിടെ ഡി റോസിക്ക് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജീനോഅമത്സരത്തിൽ സമനില പിടിച്ചിരുന്നു. വിലക്ക് ലഭിച്ചതോടെ സ്പാലിനെതിരെയും ഷിവോക്കെതിരെയുമുള്ള മത്സരം റോസിക്ക് നഷ്ട്ടമാകും. 34കാരനായ ഡി റോസി സ്പോർട്സ്മാൻഷിപ് ഇല്ലാതെ പെരുമാറിയതിനാണ് വിലക്ക് എന്ന് സീരി എ ഫെഡറേഷൻ...
നാളെ ബാങ്കോകിൽ എ ഫ് സിയുടെ ഏഷ്യൻ ഫുട്ബോൾ അവാർഡുകൾ പ്രഖ്യാപിക്കും. ഏഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരങ്ങൾ അടക്കം പ്രഖ്യാപിക്കുന്ന ചടങ്ങിൽ വനിതാ ഫുട്ബോളറാകാൻ തയ്യാറാവുകയാണ് സാം കെർ. കരിയറിന്റെ മികച്ച ഫോമിലുള്ള കെർ തന്നെ ഇത്തവണ ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ താരം ആകുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോ ഓസ്ട്രേലിയൻ ലീഗിൽ പെർത്ത് ഗ്ലോറിക്ക് വേണ്ടി മിന്നുന്ന ഫോമിലാണ് സാം കെർ. ഈ വർഷം അമേരിക്കൻ വുമൺ സോക്കർ ലീഗിൽ സ്കൈ ബ്ലൂ എഫ് സിക്ക് കളിച്ച സാം കെർ അവിടെ...
ഐ ലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ് സി ഇന്ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. ഐസോളിനെ ചാമ്പ്യന്മാരാക്കിയ ഖാലിദ് ജമീലാണ് ഈസ്റ്റ് ബംഗാൾ പരിശീലകൻ എന്നതുകൊണ്ട് തന്നെ ഐസോളിന് ഈ എവേ മത്സരം ഒരു വിധത്തിലും വിട്ടുകൊടുക്കാൻ സാധിക്കുന്ന മത്സരമല്ല. ഇന്ന് രാത്രി 8 മണിക്ക് സാൾട്ട് ലേക്കിലാണ് മത്സരം നടക്കുക. ഏതാണ്ട് രണ്ട് വർഷത്തിനടുത്തായി സാൾട്ട് ലേക്കിൽ ഒരു ഐ ലീഗ് മത്സരം നടന്നിട്ട്. രണ്ട് ദിവസം മുന്നേ നടന്ന ഐ എസ് എൽ മത്സരത്തിലെ കാണികളുടെ എണ്ണം ഇന്ന്...
ബ്രസീലും ഫ്രാൻസും ജർമനിയും അർജന്റീനയെക്കാൾ  ഒരുപടി മുകളിലാണെന്ന് അർജന്റീന കോച്ച് യോര്‍ഗെ സാംപോളി. ജേർണലിസം വിദ്യാർത്ഥികളുടെ സമ്മേളനത്തിൽ സംസാരിക്കവേയാണ് സാംപോളി ഈ അഭിപ്രായ പ്രകടനം നടത്തിയത്. അതെ സമയം റഷ്യൻ ലോകകപ്പിൽ സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിൽ ഒന്നായ ജർമനിയുടെ കളി താൻ ഇഷ്ട്ടപെടുന്നില്ലെന്നും സാംപോളി കൂട്ടി ചേർത്തു. റഷ്യയിൽ നടക്കുന്ന ലോകകപ്പിനുള്ള നറുക്കെടുപ്പ് മോസ്‌കോയിൽ നടക്കാനിരിക്കെയാണ് സാംപോളിയുടെ പ്രസ്താവന.  അർജന്റീനയെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസ്സിയെ പരിശീലിപ്പിക്കാനുള്ള അവസരം വേണ്ടന്ന് വെക്കാൻ കഴിഞ്ഞില്ലെന്നും സാംപോളി പറഞ്ഞു. ബൊക്കാ...
സെവൻസ് ഫുട്ബോളിലെ എല്ലാ വമ്പന്മാരെയും സ്വന്തമാക്കി ഈ‌ സീസണ് തയ്യാറായ റോയൽ ട്രാവൽസ് എഫ് സിക്ക് വീണ്ടും അടിപതറി. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഫ്രണ്ട്സ് മമ്പാട് ആണ് റോയലിന് സീസണിൽ രണ്ടാം മത്സരത്തിലും പരാജയം സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഫ്രണ്ട്സ് മമ്പാടിന്റെ വിജയം. ഇർഷാദും ഉച്ചിയും അഡബയോറും ഷമീലും ഒക്കെ അണിനിരന്നിട്ടും റോയൽ ട്രാവൽസിനു മുന്നേറാനായില്ല. ഫ്രണ്ട്സ് മമ്പാടിന്റെ ഗോൾ കീപ്പർ മോനുവിന്റെ തകർപ്പൻ പ്രകടനമാണ് റോയൽ ട്രാവൽസിനെ തടഞ്ഞത്. മോനു തന്നെയാണ് മാൻ ഓഫ് ദി മാച്ചും. ഫ്രണ്ട്സ് മമ്പാട് സീസണിൽ...
ഐ ലീഗിലെ അരങ്ങേറ്റത്തിൽ ഗോകുലം എഫ് സിക്ക് നിരാശ. ഷില്ലോംഗ് ലജോംഗിനെ ലജോംഗിൽ നേരിട്ട ഗോകുലം അരങ്ങേറ്റക്കാരുടെ പരിഭ്രമം ഒന്നുമില്ലാതെ കളിച്ചെങ്കിലും അലൻ ഡിയോറിയുടെ 70ആം മിനുട്ടിലെ ഗോളിന് മുന്നിൽ പരാജയപ്പെടുക ആയിരുന്നു. ഗോകുലത്തിന്റെ മുന്നേറ്റ നിരയിൽ കളിച്ച എംബലെയോ കാമോയെ കിട്ടിയ അവസരങ്ങൾ മുതലാക്കിയിരുന്നു എങ്കിൽ കളി മാറി മറഞ്ഞേനെ. സുശാന്ത് മാത്യുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഗോകുലം തുടക്കം മുതൽ തന്നെ ഷിലോംഗ് ലജോംഗിന് ഒപ്പം തന്നെ നിന്നു. ഷില്ലോംഗ് പൊസഷൻ കൈവശം വെച്ച് കളിച്ചപ്പോൾ കൗണ്ടർ അറ്റാക്ക് തന്ത്രങ്ങളിലായിരുന്നു ഗോകുലത്തിന്റെ കളി....
യുവനന്റസിന്റെ അർജന്റീനൻ സ്ട്രൈക്കർ സീസണിലെ യുവന്റസിന്റെ ഏറ്റവും നിർണ്ണായകമായ മത്സരത്തിൽ ഇറങ്ങില്ല. അടുത്ത ശനിയാഴ്ച നാപോളിക്കെതിരെ നടക്കുന്ന എവേ മാച്ചാണ് ഹിഗ്വയിന് നഷ്ടമാകും എന്ന് ഉറപ്പായത്. കൈക്കേറ്റ പരിക്കാണ് ഹിഗ്വയിന് വിനയായത്. കൈയിൽ എല്ലിനു പരിക്കേറ്റ അർജന്റീനൻ താരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരും. യുവനന്റസിനെ സംബന്ധിച്ചടുത്തോളം എന്തു വിലകൊടുത്തും ജയിക്കേണ്ട മത്സരമാണ് നാപോളിക്കെതിരെ ഉള്ളത്. ഇപ്പോൾ നാപോളിക്ക് നാലു പോയന്റും ഇന്ററിന് രണ്ടു പോയന്റും പിറകിൽ മൂന്നാം സ്ഥാനത്താണ് യുവന്റ്സ് ഉള്ളത്. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ഇന്നലെ ടൊറീനോയോട് സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങിയപ്പോൾ തന്നെ ഏതാണ്ട് ഉറപ്പായിരുന്ന എസി മിലാൻ മാനേജറുടെ പുറത്താക്കൽ തീരുമാനം ഔദ്യോഗികമായി. അവസാന 9 ലീഗ് മത്സരങ്ങളിൽ വെറും രണ്ടിൽ മാത്രം ജയിച്ചതാണ് വിൻസൻസോ മൊണ്ടേലയുടെ മിലാൻ ജീവിതത്തിന് അവസാനം കുറിച്ചത്. ടൊറീനോയോട് വഴങ്ങിയ ഗോൾ രഹിത സമനിലയോടെ ലീഗിലെ ആറു ഹോം മത്സരങ്ങളിൽ തുടർച്ചയായി ഗോളടിക്കാൻ കഴിഞ്ഞില്ല എന്ന ചീത്തപേരും കൂടെ മൊണ്ടേല സ്വന്തമാക്കിയിരു‌ന്നു. ലീഗിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് മിലാൻ ഉള്ളത്. 300 മില്യണോളം ട്രാൻസ്ഫർ മാർക്കറ്റിൽ ചിലവഴിച്ചാണ് മിലാൻ ഈ നിരാശകരമായ...
ചെന്നൈയിൻ - നോർത്ത് ഈസ്റ്റ് മത്സരത്തിനിടെ സ്ത്രീകളടക്കമുള്ള നോർത്ത് ഈസ്റ്റ് ആരാധകർക്കെതിരെ വംശീയമായതടക്കമുള്ള അധിക്ഷേപങ്ങൾ നടത്തിയ ചെന്നൈയിൻ ആരാധകർ അറസ്റ്റിൽ. ഇന്നാണ് രണ്ടു ചെന്നൈയിൻ ആരാധകർ അറസ്റ്റിലായതായി തമിഴ്‌നാട് പോലീസ് സ്ഥിതീകരിച്ചത്. ചെന്നൈയിൻ ആരാധകരുടെ പെരുമാറ്റം വലിയ വിവാദം തന്നെയായിരുന്നു ഫുട്ബോൾ ലോകത്ത്. ചെന്നൈയുടെ ജയം ആ വിവാദത്തിൽ നിറം മങ്ങുകയും ചെയ്തിരുന്നു. നോർത്ത് ഈസ്റ്റ് ഉടമസ്ഥനായ ജോൺ അബ്രഹാം അടക്കമുള്ളവർ ഈ‌ ആരാധകർക്കെതിരെ നിയമ നടപടി ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. വിവാദ വീഡിയോയിൽ ഉള്ള രണ്ടു യുവാക്കളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ...
ഇന്ന് ഐ ലീഗിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിനായി ഇറങ്ങുന്ന ഗോകുലം കേരള എഫ് സിക്ക് ആശംസകളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഇയാൻ ഹ്യൂം. ട്വിറ്ററിലൂടെയാണ് കനേഡിയൻ ഫോർവേഡ് തന്റെ ആശംസ അറിയിച്ചത് ഗോകുലം എഫ് സിയുടെ ക്യാപ്റ്റൻ സുശാന്ത് മാത്യുവിനും ഹ്യൂം പ്രത്യേകം ആശംസ അറിയിച്ചു. സുശാന്ത് മാത്യുവും ഇയാൻ ഹ്യൂമും ഐ എസ് എല്ലിന്റെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഒരുമിച്ചു ബൂട്ടുകെട്ടിയിരുന്നു. https://twitter.com/Humey_7/status/935070388702167041 രാത്രി 8 മണിക്കാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. ഷില്ലോംഗ് ലജോംഗ് ആണ് എതിരാളികൾ. കടുത്ത എവേ ഫിക്സ്ചർ ആണെങ്കിലും...
സാറ്റ് തിരൂർ സീസണിലെ ഗംഭീര ഫോം തുടരുന്നു. തങ്ങളുടെ ഈ സീസണിലെ രണ്ടാം കിരീടം ഇന്നലെ ഭുവനേശ്വരിൽ സാറ്റ് തിരൂരും പീതാംബരൻ സാറും ഉയർത്തി. ഇന്നലെ നടന്ന ഭുവനേശ്വരിലെ ആൾ ഇന്ത്യ ടൂർണമെന്റിൽ സമ്പൽപൂർ എഫ് സിയെ കീഴടക്കിയാണ് സാറ്റ് കിരീടം ഉയർത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സാറ്റിന്റെ ജയം. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായിരുന്നു. ഷൂട്ടൗട്ടിൽ രക്ഷകനായ സാറ്റിന്റെ കീപ്പർ സുഹൈൽ മത്സരത്തിലെ മികച്ച താരവും, സാറ്റിന്റെ തന്നെ റിഷാദ് ടൂർണമെന്റിലെ മികച്ച താരവുമായി തിരഞ്ഞെടുക്കപ്പെട്ടു. മംഗള കട്ടക്കിനെ സെമിയിൽ തോൽപ്പിച്ചാണ്...
ബെംഗളൂരു എഫ് സിയുടെ ഐ ലീഗ് വിജയത്തെ അപമാനിച്ചും പുച്ഛിച്ചും ഡെൽഹി ഡൈനാമോസ് ഡയറക്ടർ രോഹൻ ഷർമ്മ. ട്വിറ്ററിൽ ആണ് ബെംഗളൂരു എഫ് സിയുടെ ഐ ലീഗ് വിജയം ഒന്നുമല്ല എന്നും പറഞ്ഞാണ് ബെംഗളൂരു ആരാധകർ ആ വിജയം കൊണ്ടാടുന്നതിനെ കളിയാക്കി കൊണ്ട് രോഹൻ ഷർമ്മ എത്തിയത്. ഫുട്ബോളിനെ കുറിച്ച് ഒരു ധാരണയും രോഹൻ ഷർമ്മക്കില്ല എന്നു ബോധിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു ട്വീറ്റാണ് ഇതിനായി രോഹൻ ഉപയോഗിച്ചതും. ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻഷിപ്പ് ജയിച്ചത് ആഘോഷിക്കുന്നതു പോലെയാണ് ബെംഗളൂരുവിന്റെ ആഘോഷം എന്നായിരുന്നു രോഹൻ ട്വീറ്റ്...
സീസണിലെ തങ്ങളുടെ മികച്ച തുടക്കം ഫ്രണ്ട്സ് മമ്പാട് തുടർന്നു. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ ഫ്രണ്ട്സ് മമ്പാട് സമനിലയിൽ തളയ്ക്കുക ആയിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ വരെ ഒരു ഗോളിനു മുന്നിട്ടു നിന്ന മമ്പാടിനെതിരെ ഫൈനൽ വിസിലിനു മുന്നേ കഷ്ടപ്പെട്ട് ഫിഫ സമനില ഗോൾ നേടി‌. വിജയികളെ കണ്ടെത്താൻ പെനാൾട്ടി ഷൂട്ടൗട്ട് നടത്തി എങ്കിലും അവിടെയും ഇരുടീമുകളും സമനിക പാലിച്ചു. തുടർന്ന് മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ എടത്തനാട്ടുകരയിൽ ലിൻഷാ മെഡിക്കൽസ് ഒന്നിനെതിരെ രണ്ടു...
  ഡെൽഹി ഡൈനാമോസിനെ തച്ചുതകർത്ത് കൊണ്ട് ബെംഗളൂരു എഫ് സി. കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്. ഓസ്ട്രേലിയൻ താരം എറിക് പാർതാലുവിന്റെ ഇരട്ട ഗോളുകളാണ് ഡെൽഹിയെ ഇത്ര വലിയ പരാജയത്തിലേക്ക് നയിച്ചത്. കളിയിൽ സമ്പൂർണ്ണ ആധിപത്യം തുടക്കം മുതൽ നിലനിർത്തിയ ബെംഗളൂരു എഫ് സിയെ ആദ്യ മുന്നിലെത്തിച്ചത് പാർതാലു ആയിരുന്നു. 24ആം മിനുട്ടിൽ ഒരു തകർപ്പൻ ഹെഡറാണ് ഓസ്ട്രേയൻ താരത്തിന് ആദ്യ ഗോൾ നേടികൊടുത്തത്. എഡു ഗാർസിയയുടെ ബോക്സിലേക്കുള്ള പന്ത് കാബ്ര പാർതാലുവിന് ഫിനിഷ് ചെയ്യാനായി ഹെഡ് ചെയ്തു...
ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാർക്ക് നാണം കെട്ട തോൽവി. എടികെ കൊൽക്കത്തയുടെ ആദ്യ ഹോം മത്സരത്തിൽ പൂനെ സിറ്റിയുടെ കയ്യിൽ നിന്നാണ് വൻ പരാജയം കൊൽക്കത്ത നേരിട്ടത്ത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പൂനെയുടെ ജയം. ലീഗിലെ ആദ്യ മത്സരം ജയിക്കാൻ കഴിയാത്ത ഇരുടീമുകളും ഇന്ന് ജയിക്കണമെന്ന് ഉറപ്പിച്ചായിരുന്നു ഇറങ്ങിയത്. തുടക്കം മുതൽ മികച്ച ഫുട്ബോൾ തന്നെ അതുകൊണ്ട് കാണാൻ കഴിഞ്ഞു. പക്ഷെ മാർസലീനോ - ആൽഫാരോ കൂട്ടുകെട്ട് ഒപ്പം ഉണ്ടായത് പൂനെയെ കളിയിൽ ബഹുദൂരം മുന്നിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ കൊല്ലത്തെ ഗോൾഡൻ ബൂട്ട് വിന്നർ...
വനിത യൂത്ത് ലോക ചാമ്പ്യനായി ഇന്ത്യയുടെ ശശി ചോപ്ര. 57 കിലോഗ്രാം വിഭാഗത്തിലാണ് ശശി ചോപ്ര ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ വിജയി ആയത്. വിയറ്റ്നാമിന്റെ ഡോ ഹോംഗിനെയാണ് ടൂര്‍ണ്ണമെന്റില്‍ നാലാം സീഡായ ശശി പരാജയപ്പെടുത്തിയത്. നേരത്തെ 54 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സാക്ഷി സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ടൂര്‍ണ്ണമെന്റിലെ നാല് സ്വര്‍ണ്ണ മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. 48 കിലോ വിഭാഗത്തില്‍ നീതു, 51 കിലോ വിഭാഗത്തില്‍ ജ്യോതിയും സ്വര്‍ണ്ണ മെഡലുകള്‍ നേടിയിരുന്നു. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
നാഗ്പൂരില്‍ ഇരട്ട ശതകം പൂര്‍ത്തിയാക്കി വിരാട് കോഹ്‍ലി. കോഹ്‍ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മ തന്റെ ശതകം പൂര്‍ത്തിയാക്കി. ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് വിരാട് തന്റെ ഇരട്ട ശതകം തികച്ചത്. ഇന്ത്യ മത്സരത്തില്‍ 405 റണ്‍സ് ലീഡ് നേടിയിട്ടുണ്ട്. 176.1 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശതകം(102*) പൂര്‍ത്തിയാക്കിയ ഉടനെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സ്കോര്‍ 610/6. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സില്‍ തുടക്കത്തില്‍ തന്നെ തിരിച്ചടിയായിരുന്നു ഫലം. രണ്ടാം പന്തില്‍ സമരവിക്രമയെ ബൗള്‍ഡാക്കി ഇഷാന്ത് ശര്‍മ്മ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തു....
അവസാന നിമിഷത്തില്‍ ഇറാന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലാക്കി പാക്കിസ്ഥാന്‍ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. 28-24 എന്ന സ്കോറിനാണ് ആതിഥേയറായ ഇറാനെ പാക്കിസ്ഥാന്‍ കീഴ്പ്പെടുത്തിയത്. അവസാന നിമിഷത്തില്‍ പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കുവാനുള്ള ഇറാന്‍ പ്രതിരോധത്തിന്റെ ശ്രമം പിഴച്ചപ്പോള്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലിനു സാധ്യത തെളിയുകയായിരുന്നു. പകുതി സമയം വരെ പാക്കിസ്ഥാനു തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ഇടവേളയില്‍ പത്ത് പോയിന്റിനു ആതിഥേയര്‍ പിന്നിലായിരുന്നു. ഇടവേളയ്ക്ക് ശേഷം വര്‍ദ്ധിച്ച വീര്യത്തോടെ കളത്തിലിറങ്ങിയ ഇറാന്‍ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ഫസല്‍ അത്രച്ചാലിയും മെറാജ് ഷെയ്ഖും മികവ് പുലര്‍ത്തിയപ്പോള്‍ ലീഡ്...
എടികെ കൊൽക്കത്തയുടെ സൂപ്പർ താരത്തിന്റെ ഐ എസ് എൽ അരങ്ങേറ്റം ഇനിയും നീളും. മുൻ ടോട്ടൻഹാം താരം റോബി കീൻ പരിക്ക് ഭേദമായി എത്താൻ ചുരുങ്ങിയത് രണ്ടാഴ്ച കൂടെയെങ്കിലും എടുക്കുമെന്ന് എടികെ കോച്ച് ടെഡി ഷെറിങ്ഹാം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പൂനെ സിറ്റിക്കെതിരെ കളിക്കാൻ ഇറങ്ങുന്ന എടികെയുടെ റോബി കീൻ മാത്രമല്ല പരിക്കിന്റെ പിടിയിൽ. മിഡ്ഫീൽഡർ കാൾ ബേക്കറും പരിക്കിലാണ്. പക്ഷെ ബേക്കർ ഇന്ന് ചിലപ്പോ ആദ്യ ഇലവനിൽ എത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ ഇരുവരും ഇല്ലാതെ ഇറങ്ങിയ എടികെ ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ രഹിത സമനിലയാണ്...
അണ്ടർ പതിനേഴ് ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരമായിരുന്ന ഗോൾ കീപ്പർ ധീരജ് സിംഗ് സ്കോട്ലാന്റിലേക്ക് പറക്കും. സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബായ മതർവെൽ ആണ് ധീരജിനെ സ്കോട്ട്‌ലൻഡിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മതർവെലിന്റെ ഓഫർ ധീരജ് അംഗീകരിച്ചു. മതർവെൽ ക്ലബ് ട്രയൽസിനായാണ് ധീരജിനെ സമീപിച്ചിരിക്കുന്നത്. ട്രയൽസിനു ശേഷം ക്ലബിന് ധീരജിൽ വിശ്വാസം വന്നാൽ ഇന്ത്യൻ താരത്തിന് പ്രൊഫഷണൽ കരാർ ഓഫർ ചെയ്യും. ഇപ്പോൾ ഇന്ത്യൻ ആരോസിന്റെ ക്യാമ്പിലാണ് ധീരജ് സിംഗ് ഉള്ളത്. ഇന്ത്യൻ ആരോസിനൊപ്പം ഐ ലീഗ് കളിക്കാൻ തയ്യാറാവുകയാണ് ധീരജ് സിംഗ്. മാർച്ച് അവസാനം വരെ...
ഫുട്ബോൾ ഒരു വികാരമായി ഇന്ത്യക്കാർക്കിടയിൽ മാറികൊണ്ടിരിക്കുകയാണ്. യൂറോപ്പിലൊക്കെ കാണുന്ന തരത്തിൽ ആരാധക സംഘങ്ങൾ ഇന്ത്യയിൽ വളർന്നു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട, ബെംഗളൂരുവിന്റെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്, ചെന്നൈയുടെ സൂപ്പർ മച്ചാൻസ് തുടങ്ങി ഒരുവിധം എല്ലാ ക്ലബുകളും സ്വന്തമായി ഒരു നല്ല ആരാധക സംസ്കാരം വളർത്തിയെടുക്കുന്നതും നല്ലതു തന്നെ. പക്ഷെ ആരാധകർ കൂടുമ്പോൾ ഉയർന്നു വരുന്ന പ്രധാന പ്രശ്നം ഇതിന്റെ വൈകാരികത തന്നെയാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇത്തിരി കൂടെ വീര്യം കൂടിയ ആരാധകർ ഇതുവരെയായി നാലു വിവാദങ്ങളിലാണ് പെട്ടത്. ആദ്യം കേരളത്തേയും കൊൽക്കത്തയേയും...
മലയാളി താരങ്ങൾക്ക് ഐ എസ് എല്ലിൽ പരിക്ക് വില്ലനാവുകയാണ്. അനസ് എടത്തൊടിക പരിക്കേറ്റ് കളം വിടേണ്ടി വന്ന ഓർമ്മ മറയുന്നതിനു മുമ്പ് മറ്റൊരു മലയാളി താരം കൂടെ ഐ എസ് എല്ലിൽ പരിക്കേറ്റ് കളം വിടേണ്ടിവരുന്നത് ഇന്നലെ കണ്ടു. മുംബൈ സിറ്റിക്കായി തന്റെ അരങ്ങേറ്റത്തിന് ഇറങ്ങിയ സക്കീർ മുണ്ടമ്പാറ എന്ന എം പി സക്കീർ. ഇന്നലെ എഫ് സി ഗോവയ്ക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് സക്കീർ കളത്തിൽ എത്തിയത്. രാജുവിന് പകരം സബായി ഇറങ്ങിയ സക്കീറിന് പക്ഷെ ഇറങ്ങി 20 മിനുട്ടുകൾക്കകം പരിക്കേൽക്കുക ആയിരുന്നു....
"കട്ടിമണി.. നിങ്ങൾ കുട്ടിമണി ആകരുത്" ഐ എസ് എല്ലിലെ ചെന്നൈയിൻ എഫ് സിയും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തിനിടെ ശ്രീ ഷൈജു ദാമോദരൻ കമന്ററിയിൽ ഉപയോഗിച്ച വാക്കുകളാണത്. അക്ഷരാർത്ഥത്തിൽ കട്ടിമണി ഗോൾ പോസ്റ്റിനു മുന്നിൽ അമേച്ച്വർ തലത്തിൽ കളിക്കുന്നവരെ‌ പോലും നാണിപ്പിക്കുന്ന പ്രകടനമാണ് ആദ്യ രണ്ടു മത്സരത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. എഫ് സി ഗോവ ഇതുവരെ‌ വഴങ്ങിയ നാലു ഗോളുകളിൽ മൂന്നും കട്ടിമണിയുടെ മാത്രം പിഴവായിരുന്നു. ആദ്യ മത്സരത്തിൽ ചെന്നൈയോട് മൂന്നു ഗോൾ തുടക്കത്തിൽ‌ തന്നെ സ്കോർ ചെയ്തതു കൊണ്ടു മാത്രമാണ് കട്ടിമണിയുടെ പിഴവുകൾക്ക്...
വനിതാ ഐ ലീഗിന് ഗോൾ മഴയോടെ തുടക്കം. ഗോൾ മഴ എന്നല്ല ഗോളിന്റെ ചാകര എന്നു പറയേണ്ടി വരും. കാരണം രണ്ടു മത്സരങ്ങളിൽ നിന്നായി ആദ്യ ദിവസം പിറന്നത് 24 ഗോളുകളാണ്. ഇന്നലെ നടന്ന മത്സരങ്ങളിൽ സേതു എഫ് സിയും റൈസിംഗ് സ്റ്റുഡന്റ്സും മൂന്നു പോയന്റ് സ്വന്തമാക്കി. ലീഗിലെ ഉദ്ഘാടന മത്സരത്തിൽ തമിഴ്നാട് ക്ലബായ സേതു എഫ് സി  എതിരില്ലാത്ത പതിനാറു ഗോളുകൾക്കാണ് ബറോഡ അക്കാദമിയെ പരാജയപ്പെടുത്തിയത്. സേതു എഫ് സിയുടെ സുമിത്ര കളിയിലെ പ്ലയർ ഓഫ് ദി മാച്ച് ആയി. രണ്ടാം മത്സരത്തിൽ റൈസിംഗ്...
ബാവ എന്ന ഗോൾ കീപ്പർ വലക്കുമുന്നിൽ പറന്നു രക്ഷകനായ മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ പരാജയപ്പെടുത്തി. ഒതുക്കുങ്ങലിൽ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിലാണ് എ വൈ സിക്ക് ബാവ രക്ഷകനായത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് എ വൈ സി ഉച്ചാരക്കടവ് വിജയിച്ചത്. ലിൻഷയുടെ രണ്ട് പെനാൾട്ടികളാണ് ബാവ തടുത്ത് ഇട്ടത്. എവൈസിയുടെ സീസണിലെ തുടർച്ചയായ മൂന്നാം ജയമാണിത്. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
കൊപ്പം അഖിലേന്ത്യാ സെവൻസിൽ ഇന്ന് കണ്ടത് ഒരു ക്ലാസിക്ക് കം ബാക്ക് ആയിരുന്നു. സ്മാക് മീഡിയ സബാൻ കോട്ടക്കലും ജിംഖാന തൃശൂരും നേർക്കുനേർ വന്ന പോരാട്ടത്തിൽ ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു ജിംഖാന തൃശൂർ. എന്നാൽ ബ്രൂസ്-മമ്മദ് സഖ്യം അവരുടെ മറ്റൊരു മികച്ച പ്രകടനം കൂടെ കേരളത്തിലെ സെവൻസ് പ്രേക്ഷകർക്ക് കൊടുത്തപ്പോൾ കളി മാറിമറിഞ്ഞു.   മമ്മദിന്റെ ഒരു ഗോളും ബ്രൂസിന്റെ ഇരട്ട ഗോളും ജിംഖാന വല തുളച്ചു കയറിയപ്പോൾ കളി 3-2 എന്ന സ്കോറിന് സബാൻ കോട്ടക്കലിന് സ്വന്തം. കഴിഞ്ഞ മത്സരം...
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലാലിഗ ഗോൾ ക്ഷാമം തീർന്ന മത്സരത്തിൽ മലാഗയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. അഞ്ചു ഗോളുകൾ പിറന്ന ബെർണബവുലെ അങ്കത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. രണ്ട് തവണ റയൽ ലീഡെടുത്തപ്പോഴും പൊരുതി സമനില പിടിച്ച മലാഗയ്ക്ക് പക്ഷെ 75ആം മിനുട്ടിൽ വഴങ്ങിയ പെനാൾട്ടി തിരിച്ചടിയായി. 2-2 എന്ന നിലയിൽ സ്കോർ നിൽക്കുമ്പോൾ ലഭിച്ച പെനാൾട്ടി എടുത്ത റൊണാൾഡോയ്ക്ക് ആദ്യ പിഴച്ചു എങ്കിലും റീബൗണ്ടി ഗോളാക്കി മാറ്റി. റൊണാൾഡോയുടെ ലാലിഗയിലെ രണ്ടാം ഗോൾ മാത്രമാണിത്. അഞ്ചു മത്സരങ്ങൾക്ക് ശേഷമാണ് റൊണാൾഡോ ലാലിഗയിൽ...
ഐ ലീഗ് പുതിയ സീസണ് ആവേശ തുടക്കം. കിരീട പ്രതീക്ഷകളുമായ സീസണ് ഒരുങ്ങിയ മോഹൻ ബഗാനെ മിനേർവ പഞ്ചാബ് സമനിലയിൽ തളച്ചു. മിനേർവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അവസാന നിമിഷ ഗോളാണ് മിനേർവയ്ക്ക് സമനില നേടികൊടുത്തത്. മിനേർവയുടെ ഹോം ഗ്രൗണ്ടായിരുന്നു എങ്കിലും ആദ്യ പകുതിയിൽ ബഗാന്റെ ആധിപത്യമാണ് കണ്ടത്. നോർദെയും ഡികയിം ക്രോമയും ഇറങ്ങിയ ബഗാന്റെ മുന്നേറ്റ നിര പലപ്പോഴും മിനേർവ ഡിഫൻസിന് വെല്ലുവിളി ആയി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് സോണി നോർദെയുടെ ഗോളിലൂടെ ബഗാൻ അർഹിച്ച ലീഡും എടുത്തു. വലതു വിങ്ങിൽ...
ഫുട്ബോൾ പ്രേമികൾക്ക് ആശ്വസിക്കാം. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ അനസ് എടത്തൊടിക ഉടൻ തന്നെ കളിക്കളത്തിലേക്ക് തിരിച്ച് എത്തും. ഇന്നലെ 66ആം മിനുട്ടിൽ പരിക്കേറ്റ അനസിനെ സ്ട്രെക്ചറിലായിരുന്നു കളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോയത്. അനസിന്റെ കളി കാണാൻ വേണ്ടി മാത്രം എത്തിയ നൂറു കണക്കിന് കൊണ്ടോട്ടിക്കാർക്കും ഒപ്പം സ്റ്റേഡിയത്തിൽ എത്തിയ മുഴുവൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഒരുപോലെ സങ്കടകരമായ‌ കാഴ്ച ആയിരുന്നു അത്. ഗ്രോയിൻ ഇഞ്ച്വറി ആയിരുന്നു എങ്കിലും പരിക്ക് സാരമുള്ളതല്ല എന്നാണ് അവസാന റിപ്പോർട്ടുകൾ. ഒന്നാം തീയതി ജംഷദ്പൂരിൽ വെച്ച് നടക്കുന്ന ആദ്യ...
സെഞ്ചുറി നേടിയ പൂജാരയുടെയും മുരളി വിജയയുടെയും മികച്ച ഇന്നിങ്സിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് എടുത്തിട്ടുണ്ട്. 121 റൺസോടെ പുജാരയും 54 റൺസോടെ വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ ഉള്ളത്. ഇന്ത്യക്ക് ഇപ്പോൾ 107 റൺസിന്റെ ലീഡ് ഉണ്ട്. നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് പുജാരയും മുരളി വിജയിയും ചേർന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ...
അങ്ങനെ എല്ലാവർക്കും ഉറപ്പായിരുന്ന കാര്യം നടന്നു. അഭ്യൂഹങ്ങൾ എഴുതി നടക്കുന്നവരുടെ പേനകൾക്ക് വിശ്രമം നൽകുന്ന വിധത്തിൽ ബാഴ്സലോണയുമായി മെസ്സി തന്റെ കരാർ പുതുക്കി. 2021 വരെയാണ് മെസ്സിയുടെ പുതിയ കരാർ. പുതിയ കരാറോടെ ബാഴ്സലോണ ഫസ്റ്റ് ടീമിൽ മെസ്സി 17 വർഷം പൂർത്തിയാക്കും എന്ന് ഏകദേശം ഉറപ്പായി. https://twitter.com/FCBarcelona/status/934378043229069313 മെസ്സിയുടെ പുതിയ കരാറിന് 700 മില്യൺ ബൈ ഔട്ട് ക്ലോസാണ്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ ബൈ ഔട്ട് ക്ലോസാണിത്. 2000ത്തിൽ ബാഴ്സയിൽ എത്തിയ മെസ്സി 8 ലാലിഗ കിരീടവും നാലു ചാമ്പ്യൻസ് ലീഗ് കിരീടവും...
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇതിലും മികച്ച ഫുട്ബോൾ അർഹിക്കുന്നു എന്ന് കോച്ച് റെനെ മുളൻസ്റ്റീൻ. ടീം ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട് എന്നുക് റെനെ പറഞ്ഞു. "പൊസഷൻ തങ്ങൾക്കായിരുന്നു എങ്കിലും അത് ചാൻസുകളാക്കി മാറ്റാനും ഗോളാക്കി മാറ്റാനും നമുക്ക് കഴിയുന്നില്ല. ഒരു ഗോൾ വീഴുന്നതോടെ കളി മാറും. കളിക്കാരുടെ ആത്മവിശ്വാസം ഒരു ഗോളുകൊണ്ട് മാറും" "കളിക്കാർ ടച്ച് എടുക്കുന്നത് കുറയ്ക്കണം, പെട്ടെന്ന് ടേൺ ചെയ്യണം. ഒരോ കളി കഴിയും തോറു ടീം മെച്ചപ്പെട്ട് വരും. ക്ലീൻഷീറ്റ് മാത്രമാണ് ഈ കളിയിലെ പോസിറ്റീവ്" കോച്ച് മത്സര ശേഷം പറഞ്ഞു. കൂടുതൽ കായിക...
ഐ ലീഗ് തുടങ്ങാനിരിക്കെ ഈജിപ്തില്‍ നിന്ന് മുഹമ്മദ് എന്ന അസിസ്റ്റന്റ് കോച്ചിനെ വരുത്തിയിരിക്കുകയാണ് കേരളത്തിന്റ സ്വന്തം ഗോകുലം എഫ് സി. 2011ന് ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്നൊരു ക്ലബ് ഐ ലീഗില്‍ അരങ്ങേറുന്നത്. അരങ്ങേറ്റം ഗംഭീരമാക്കാൻ ആണ് ഈജിപ്തിൽ നിന്നൊരു അസിസ്റ്റന്റ് കോച്ചിനെ വരുത്തിയത്. ഗോകുലം എഫ് സിയുടെ ഹെഡ് കോച്ച് ബിനോ ജോർജ്ജിനെ അസിസ്റ്റ് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച അദ്ദേഹം നേരിട്ട് ക്ലബിൽ എത്തുകയായിരുന്നു. ഗോകുലം ക്ലബിന്റെ ഫെസിലിറ്റികള്‍ പരിശോധിച്ച് ഫെസിലിറ്റികളില്‍ സംതൃപ്തനായ അദ്ദേഹം ക്ലബിനൊപ്പം കൂടാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഫാന്‍പ്പേര്‍ട്ടിന് നല്‍ക്കിയ...
വനിതാ ഐ ലീഗിന്റെ രണ്ടാം സീസണ് ഇന്ന് മഹാരാഷ്ട്രയിലെ കൊൽഹാപൂരിൽ തുടക്കമാകും. ഇന്ന് ആദ്യ മത്സരത്തിൽ ബറോഡ അക്കാദമി സേതു എഫ് സിയെ നേരിടും. യോഗ്യതാ റൗണ്ടാണ് ഇന്ന് മുതൽ നടക്കുന്നത് 13 ടീമുകളാണ് യോഗ്യതാ റൗണ്ടിൽ ഉള്ളത്. ഇതിൽ 6 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് കടക്കും. ആദ്യ സീസണിൽ ഒമ്പതു ടീമുകളെ വനിതാ ഐ ലീഗി്ൻ ഉണ്ടായിരുന്നുള്ളൂ. രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. മണിപ്പൂരിലെ ഈസ്റ്റേൺ സ്പോർടിംഗ് ആയിരുന്നു ആദ്യ സീസണിൽ കിരീടം നേടിയത്. കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് ക്വാർട്ട്സ്...
പുതുതലമുറക്ക് ഗോകുലം എഫ് സി കൊണ്ട് എന്താണ് നേട്ടം? ഗോകുലം എഫ് സി കൊണ്ട് പുതുതലമുറക്കാണ്  നേട്ടം. ഞാന്‍ വിവാ കേരളയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് കളിച്ചിരുന്ന സി.കെ വിനീതും സബിത്തും ഷാഹിൻലാലുമാണ് ഇന്ന് മുൻനിര ക്ലബില്‍ കളിക്കുന്നത്. 2011ന് ശേഷം കേരളത്തില്‍ നിന്നൊരു ക്ലബും ഇല്ല. എന്നാല്‍ നിലവില്‍ എല്ലാ വയസ്സിലും നമുക്ക് ടീമുകളുണ്ട്. അണ്ടര്‍ 14 ലെവലായാലും അണ്ടര്‍ 16 ആയാലും ആ ടീമില്‍ എല്ലാവരും മലയാളികളാണ്. ഇന്ന് അണ്ടര്‍ 18 ലെവലില്‍ കളിക്കുന്നവരാവും നാളെ സീനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുക. കേരളം സ്‌കൂള്‍...
മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് സീസണിലെ ആദ്യ പരാജയം. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലാണ് അൽ മദീന ചെർപ്പുള്ളശ്ശേരി നിരാശകരമായ പ്രകടനത്തോടെ പുറത്തേക്ക് പോയത്. ജയ എഫ് സി തൃശ്ശൂർ ആണ് മദീനയ്ക്ക് ആദ്യ പരാജയം നൽകിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ജയയുടെ വിജയം. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കൊപ്പം അഖിലേന്ത്യാ സെവൻസിൽ ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളിക്കാവ് അഭിലാഷ് കുപ്പൂത്തിനെ പരാജയപ്പെടുത്തി‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു കെ എഫ് സിയുടെ ജയം. കൂടുതൽ കായിക വാർത്തകൾക്ക്...
കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂർ എഫ് സിയും തമ്മിലുള്ള മത്സരം സ്റ്റേഡിയത്തിൽ ചെന്ന് കാണാൻ കഴിയാത്തവർക്കായി ബിഗ് സ്ക്രീൻ ഒരുക്കി മുത്തൂറ്റ് ഫിൻകോർപ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസറായ മുത്തൂറ്റ് കേരളത്തിലെ തിരഞ്ഞെടുത്ത 15 സ്ഥലങ്ങളിലായി ഇന്ന് ലൈവ് സ്ക്രീനിംഗ് നടത്തും. ലൈവ സ്ക്രീനിംഗ് നടക്കുന്ന സ്ഥലങ്ങൾ; കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ആദ്യ ഐലീഗ് മത്സരത്തിനായി കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സി യാത്ര തിരിച്ചു. ഷില്ലോംഗ് ലജോംഗിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ ലജോംഗിനെയാണ് ഗോകുലം ആദ്യ മത്സരത്തിൽ നേരിടുന്നത്‌. നവംബർ 27നാണ് മത്സരം നടക്കുക. ജയത്തോടെ തന്നെ തുടങ്ങി തങ്ങളുടെ കരുത്ത് തെളിയിക്കാനാകും ഗോകുലം ശ്രമിക്കുക. ആദ്യ മൂന്നു സ്ഥാനങ്ങളാണ് ലക്ഷ്യം വെക്കുന്നത് എന്ന് നേരത്തെ കോച്ച് ബിനോ ജോർജ്ജ് പറഞ്ഞിരുന്നു. ആക്രമണ ഫുട്ബോൾ ടാക്ടിക്സ് കളിക്കുന്ന ബിനോ ജോർജ്ജുൻ സംഘവും കേരളത്തെ തങ്ങളുടെ ഫുട്ബോളിന്റെ പ്രതാഭ കാലത്തേക്ക് തിരിച്ചുകൊണ്ടു പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസംബർ 4നാണ്...
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിനെ നേരിടുമ്പോൾ മത്സരങ്ങളുടെ എണ്ണത്തിൽ ഹാഫ് സെഞ്ച്വറി തികയ്ക്കും. ഐ എസ് എല്ലിലെ തങ്ങളുടെ അമ്പതാം മത്സരത്തിനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. അമ്പതിൽ എത്തുന്ന രണ്ടാമത്തെ ഐ എസ് എൽ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. 51 മത്സരങ്ങൾ കളിച്ച എടികെ കൊൽക്കത്ത മാത്രമെ കേരളത്തേക്കാൾ കൂടുതൽ മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുള്ളൂ. ഇതുവരെ‌ 49 മത്സരങ്ങൽ കളിച്ച ബ്ലാസ്റ്റേഴ്സ് 17 മത്സരങ്ങൾ വിജയിക്കുകയും 19 മത്സരങ്ങൾ പരാജയപ്പെടുകയും 13 മത്സരങ്ങൾ സമനിലയിൽ പിടിക്കുകയും ചെയ്തു. രണ്ട് തവണ ഐ...
കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പ്രശംസിച്ച് കേരളത്തിന്റെ ഒരേയൊരു ഐലീഗ് ക്ലബ് ഗോകുലം എഫ് സി മുഖ്യ പരിശീലകന്‍ ബിനു ജോര്‍ജ്. കേരള ഫുട്‌ബോളിന് ഒരു പരിധിവരെ മുന്നോട്ട് കുതിക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ് സാധീനിച്ചെന്ന് ബിനു ജോർജ്ജ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ വരവ് കൊണ്ട് മാതാപിതാക്കള്ക്ക് തങ്ങളുടെ കുട്ടികളെ ഫുട്‌ബോള്‍ പരിശീലനങ്ങള്‍ക്ക് വിടണമെന്ന ചിന്ത ഉണ്ടായെന്നും ഗോകുലം എഫ് സി മുഖ്യ പരിശീലകന്‍ ബിനു ജോര്‍ജ് ഫാന്‍പോര്‍ട്ടിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഐ ലീഗില്‍ അരങ്ങേറുന്ന ഗോകുലം എഫ് സിക്ക് തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ഷില്ലോങ്ങ്...
അമ്പത്തി നാലാമത് സംസ്ഥാന സീനിയർ ഫുട്ബോൾ നാളെ മുതൽ നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണ ശക്തമായ പോരാട്ടങ്ങൾ തന്നെയാകും നടക്കുക. കഴിഞ്ഞ തവണ വയനാട് വെച്ചായിരുന്നു ചാമ്പ്യൻഷിപ്പ് നടന്നത്. ഉദ്ഘാടന മത്സരത്തിൽ നാളെ പുലർച്ചെ 6.45ന്  തിരുവനന്തപുരം ആലപ്പുഴയെ നേരിടും. 29ആം തീയതി ആദ്യ സെമിയും 30ആം തിയതി രണ്ടാം സെമിയും നടക്കും. അടുത്ത മാസം ഒന്നാം തീയതി ആണ് ഫൈനൽ. മത്സരത്തിന് കാണികൾക്ക്...
ഇന്നലെ നടന്ന ചെന്നൈയിൻ നോർത്ത് ഈസ്റ്റ് മത്സരത്തിനിടെ നോർത്ത് ഈസ്റ്റ് ആരാധകരെ ചെന്നൈയിൻ ആരാധകർ വംശീയമായ് അധിക്ഷേപിച്ചു. സ്ത്രീകൾ അടക്കമുള്ള നോർത്ത് ഈസ്റ്റ് ആരാധക സംഘത്തിന് എതിരെ ആയിരുന്നു വളരെ‌ മോശം രീതിയിലുള്ള പെരുമാറ്റ ചെന്നൈയിൻ ആരാധകർ നടത്തിയത്. മദ്യപിച്ച് എത്തിയ ഒരു കൂട്ടമാണ് നോർത്ത് ഈസ്റ്റ് ആരാധകർ ഇരിക്കുന്ന സ്ഥലത്ത് വന്ന് അവരെ ശല്യം ചെയ്തത്. വംശീയമായി അധിക്ഷേപിക്കുകയും ഒപ്പം കളി കാണാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. നോർത്ത് ഈസ്റ്റ് ആരാധകർ സംയമനം പാലിച്ചതു കൊണ്ടു മാത്രമാണ് ഗ്യാലറയിൽ ഇന്നലെ ഒരു സംഘർഷം...
ഐ എസ് എല്ലിന്റെ ഈ‌ സീസൺ ഉദ്ഘാടന മത്സരത്തിന് ടെലിവിഷൻ പ്രേക്ഷകരുടെ കാര്യത്തിൽ റെക്കോർഡ്. 25 മില്യൺ ജനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സും എടികെ കൊൽക്കത്തയും തമ്മിൽ നടന്ന ഉദ്ഘാടന മത്സരം കണ്ടത്. അതായത് രണ്ടര കോടി ജനങ്ങൾ. കഴിഞ്ഞ വർഷത്തെ ഉദ്ഘാടന മത്സരം ടിവിയിൽ കണ്ടതിനേക്കാൾ 59% വർധനയാണ് ഈ ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന് ഉണ്ടായിരിക്കുന്നത്. ഐ എസ് എല്ലിന്റെ വളർച്ച തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്റ്റാർ സ്പോർട്സ് ഇത്തവണ ഐ എസ് എൽ ടെലികാസ്റ്റ് കൂടുതൽ മികവിലാക്കിയിരുന്നു. വിവിധ ഭാഷകളിലെ കമന്ററിയോടൊപ്പം...
കേരളത്തിന്റെ സ്വന്തം ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി എന്ന റാഫിച്ചയ്ക്ക് ഗംഭീര അരങ്ങേറ്റമാണ് ചെന്നൈയുടെ നീല ജേഴ്സിയിൽ ഇന്നലെ ലഭിച്ചത്. 30 ലക്ഷം കൊടുത്ത് റാഫിയെ ചെന്നൈ സ്വന്തമാക്കിയപ്പോൾ വിമർശിച്ചവർക്കൊക്കെ മറുപടി കൊടുക്കാൻ തൃക്കരിപ്പൂരിന്റെ കരുത്തുറ്റ സ്ട്രൈക്കർക്ക് വേണ്ടി വന്നത് നിമിഷങ്ങൾ മാത്രം. ആദ്യ മത്സരത്തിൽ ചെന്നൈയിൻ റാഫിയെ ബെഞ്ചിൽ ഇരുത്തിയപ്പോൾ റാഫിക്ക് തന്റെ കഴിവ് തെളിയിക്കാൻ അടുത്തൊന്നും അവസരം ഉണ്ടാകില്ലെ എന്ന തോന്നൽ ഫുട്ബോൾ നിരീക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ചെന്നൈയിൻ കോച്ച് ഗ്രിഗറി റാഫിക്ക് അവസരം കൊടുത്തു. സബ്ബായി കളത്തിൽ എത്തിയ...
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കലൂർ സ്റ്റേഡിയത്തിൽ ഇറങ്ങുകയാണ്. പുതിയ ആശാനായ റെനെ മുളൻസ്റ്റീൻ യുഗത്തിലെ ആദ്യ ഗോളും ആദ്യ ജയവും ഇന്ന് ബ്ലാസ്റ്റേഴ്സിന് നേടേണ്ടതുണ്ട്. അത് പഴയ ആശാനായ സ്റ്റീവ് കോപ്പലിന്റെ സംഘത്തിനെതിരെ ആകുമ്പോൾ ഇരട്ടി മധുരമാകും എന്നാണ് റെനെയും സംഘവും കരുതുന്നത്. ആദ്യ മത്സരത്തിൽ ഗോളടിക്കാൻ കഴിയാത്ത രണ്ടു ടീമുകളാണ് ഇന്ന് നേർക്കുനേർ വരുന്നത്. കേരളം എടികെ കൊൽക്കത്തയോടും, ജംഷദ്പൂർ നോർത്ത് ഈസ്റ്റിനോടും ഗോൾ രഹിത സമനില വഴങ്ങുക ആയിരുന്നു ആദ്യ മത്സരത്തിൽ. ആദ്യ മത്സരത്തിൽ വേഗതയോ താളമോ കണ്ടെത്താൻ ഇരു...
Jamshedpur FCകേരള ബ്ലാസ്റ്റേഴ്സിനെതിരെ അങ്കം കുറിക്കാൻ ഒരുങ്ങുന്നതിന് മുമ്പ് മനസ്സ് തുറന്ന് ജംഷദ്പൂർ പരിശീലകൻ സ്റ്റീവ് കോപ്പൽ. കേരളത്തിലേക്ക് പരിശീലകനായി തിരിച്ചുവരാൻ കഴിയാത്തത് ദൗർഭാഗ്യകരമാണ് എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചും ആരാധകരുടെ പ്രിയ ആശാനുമായ കോപ്പൽ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ വളരെ‌ മികച്ച സ്വീകരണമാണ് രണ്ടു ദിവസമായി കിട്ടിയത് എന്നും കോപ്പൽ പറഞ്ഞു. ഇന്ന് രാത്രിയാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ കോപ്പലിന്റെ ജംഷദ്പൂർ ഇറങ്ങുന്നത്. തന്റെ കേരളത്തിലേക്കുള്ള ഇപ്പോഴത്തെ യാത്രയുടെ ലക്ഷ്യം ജംഷദ്പൂരിനെ വിജയത്തിലേക്ക് നയിക്കുക മാത്രമാണെന്ന് കോപ്പൽ പറഞ്ഞു. ആശാൻ എന്ന പേര് നൽകിയതിന് കേരള ബ്ലാസ്റ്റേഴ്സ്...
ബ്രസീലിയൻ ഫുട്ബോളർ റൊബീനോയ്ക്ക് 9 വർഷം തടവ് ശിക്ഷ. 2013ൽ റൊബീനോ ഉൾപ്പെടെ ചേർന്ന് ഒരു സ്ത്രീയെ പീഡിപ്പിച്ചതിനാണ് ശിക്ഷ വിധിയായിരിക്കുന്നത്. 2013ൽ എ സി മിലാൻ താരമായിരിക്കെ ഒരു പബിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മുമ്പ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബിൽ കളിച്ചിട്ടുണ്ട് റൊബിനോ. താരത്തിന് വിധിക്കെതിരെ അപ്പീൽ പോകാൻ അവസരം ഉണ്ടാകും. റൊബീനോ അടക്കം അഞ്ചു പേർ കേസിൽ പ്രതികളാണ്. അതിനു ശേഷമേ ശിക്ഷ നടപ്പിലാക്കു. ഇപ്പോൾ ബ്രസീലിലെ അത്ലറ്റിക്കോ ക്ലബിനാണ് റൊബീനോ കളിക്കുന്നത്. കൂടുതൽ കായിക...
ഫിഫാ മഞ്ചേരി സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിലും വിജയിച്ചു. ഇന്ന് വലപ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ സ്മാക് മീഡിയ സബാൻ കോട്ടക്കലിനെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിഫയുടെ വിജയം. ഫിഫയ്ക്കായി സലീൽ ആണ് സ്കോർ ചെയ്തത്. ഇന്ന് എടത്തനാട്ടുകരയിൽ നടന്ന ആവേശ പോരാട്ടത്തിൽ ഉഷാ എഫ് സി തൃശ്ശൂർ ടൗൺ എഫ് സി പടന്ന ടോപ്പ് മോസ്റ്റ് തലശ്ശേരിയെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഉഷയുടെ ജയം. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
കേരളത്തിന്റെ സ്വന്തം മുഹമ്മദ് റാഫി വലകുലുക്കിയ മത്സരത്തിൽ ചെന്നൈയിൻ തകർപ്പൻ ജയം. ഇന്ന് ചൈന്നൈ മറീന അരീനയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിലെ പരാജയത്തിൽ നിന്നുള്ള കരകയറൽ കൂടിയായി ചെന്നൈക്ക് ഇത്. ഗോവയോടു പരാജയപ്പെട്ട ടീമിൽ നിന്ന് നാലു മാറ്റങ്ങളുമായാണ് ചെന്നൈയിൻ ഇന്ന് ഇറങ്ങിയത്. അത് ആദ്യ പകുതിയിൽ തന്നെ ഫലം കാണുകയും ചെയ്തു. റാഫേൽ അഗസ്റ്റോയുടെ മാന്ത്രിക പ്രകടനമാണ് ആദ്യ കളി ചെന്നൈയുടെ വരുതിയിലാക്കിയത്. 11ആം മിനുട്ടിൽ അഗസ്റ്റോയുടെ ഗോൾ ശ്രമം മലയാളി...
  നവംബർ മാസത്തിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് അനക്കമില്ല. കഴിഞ്ഞ തവണ എത്തിയ ഇന്ത്യ 105ആം സ്ഥാനത്ത് തന്നെ ഇന്ത്യ ഈ മാസവും തുടരും. കഴിഞ്ഞ മാസത്തെ റാങ്കിംഗിൽ ഇന്ത്യ  107ൽ നിന്ന് 105ലേക്ക് എത്തിയിരുന്നു. ഏഷ്യാകപ്പ് യോഗ്യത റൗണ്ടിൽ അവസാന മത്സരം സമനില വഴങ്ങി എങ്കിലും റാങ്കിംഗിൽ അത് പ്രതിഫലിച്ചില്ല. ഇന്ത്യയ്ക്ക് ഈ‌ മാസം 2 പോയന്റ്  330 പോയന്റാണ് ഉള്ളത്. റാങ്കിംഗിന്റെ തലപ്പത്ത് ഈ‌ മാസവും ജർമ്മനി തന്നെ ആണ്. ബ്രസീലാണ് രണ്ടാമത്. സ്പെയിൻ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 6ആം സ്ഥാനത്തേക്കും, സ്വിറ്റ്സർലാന്റ്...
ഐ എസ് എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും നേർക്കുനേർ വരുമ്പോൾ മലയാളികൾക്കും അഭിമാനിക്കാനുള്ള വകുപ്പുണ്ട്. കളത്തിൽ ഇരു ടീമുകൾക്കുമായി ഇറങ്ങുന്ന മലയാളി താരങ്ങൾ മാത്രമല്ല മലയാളികളുടെ അഭിമാനം. ഒപ്പം കളി നിയന്ത്രിക്കാൻ ഇറങ്ങുന്ന ഒരു മലപ്പുറം സ്വദേശിയും മലയാളത്തിന്റെ യശസ്സ് ഇന്ന് ഉയർത്തും. മലപ്പുറം പാണ്ടിക്കാട് സ്വദേശി വി പി എ നാസറാണ് ഇന്ന് ചെന്നൈയിനും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരത്തിൽ റഫറി ആയി എത്തുന്നത്. ഈ ഐ എസ് എല്ലിലെ നാസറിന്റെ ആദ്യ മത്സരമാണ് ഇത്. കഴിഞ്ഞ...
ഈ‌ സീസൺ ഐ എസ് എല്ലിൽ ഹോം ടീമുകൾക്ക് കഷ്ടകാലമാണെന്നാണ് തോന്നുന്നത്. ഇതുവരെ നടന്ന അഞ്ചു മത്സരങ്ങളിൽ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് ഹോം ടീം വിജയിച്ചത്. പൊതുവെ എല്ലാ ലീഗിലും ഹോം ടീം മത്സരങ്ങൾ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ഐ എസ് എല്ലിൽ ഇങ്ങനെ ഒരു അപൂർവ്വ കാഴ്ച. നടന്ന അഞ്ചു മത്സരങ്ങളിൽ ബെംഗളൂരു എഫ് സി മാത്രമാണ് ഹോം അഡ്വാന്റേജ് മുതലാക്കിയത്. കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബെംഗളൂരു വിജയിച്ചത്. ബെംഗളൂരുവിന്റെ ജയം ഒഴിച്ചാൽ ബാക്കു നാലു ഹോം ടീമുകൾക്കും...
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ‌ നിശബ്ദരാക്കും എന്ന് ജംഷദ്പൂർ എഫ് സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ്. മുൻ കേരള ബ്ലാസ്റ്റേഴ്സ് ടീം കോച്ചും ബ്ലാസ്റ്റേഴ്സ് താരവുമായ ഇഷ്ഫാഖ് അഹമ്മദ് ഇത്തവണ കോപ്പലാശാന്റെ കൂടെ ജംഷദ്പൂരിലാണ്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിനെ നേരിടാനായി ടീമിനൊപ്പം കൊച്ചിയിൽ എത്തിയ ഇഷ്ഫാഖ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ‌ നിശ്ബദരാക്കാൻ ജംഷദ്പൂരിനാകും എന്നു പറഞ്ഞു. പന്ത്രണ്ടാമനായി ആരാധകർ ഉണ്ടാകുന്നത് ഏതൊരു ടീമിനും വകിയ കാര്യമാണെന്നു പറഞ്ഞ ഇഷ്ഫാഖ് എന്നാൽ നാളെ ഈ ബ്ലാസ്റ്റേഴ്സ് പന്ത്രണ്ടാമനെ നിരാശരാക്കാൻ ഉള്ള കഴിവ് ജംഷദ്പൂർ ടീമുനുണ്ട് എന്ന്...
2017ൽ ചാംപ്യൻസ് ലീഗ് തന്റേത് മാത്രമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.  ഈ വർഷം തുടങ്ങിയത് മുതൽ ല ലീഗയിലെക്കാൾ കൂടുതൽ ഗോൾ റൊണാൾഡോ നേടിയത് ചാമ്പ്യൻസ് ലീഗിലാണ്. 2017ൽ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ 18 ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ ലാ ലീഗയിൽ 16 ഗോൾ മാത്രം നേടാനേ റൊണാൾഡോക്ക് ആയിട്ടുള്ളു. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ചാംപ്യൻസ് ലീഗ് ഗോൾ നേടുന്ന കളിക്കാരനായും ഇതോടെ റൊണാൾഡോ മാറി. മുൻപുണ്ടായിരുന്ന തന്റെ തന്നെ 17 ഗോളിന്റെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. മാത്രവുമല്ല ഡോർട്മുണ്ടിനെതിരെ അവസാന മത്സരത്തിൽ ഗോൾ...
ഐ ലീഗിൽ കളിക്കുന്ന മൂന്നു മലയാളി താരങ്ങൾക്ക് ഐ ലീഗിന്റെ ആദ്യ രണ്ടാഴ്ച നഷ്ടമാകും. ഇന്റർ സർവീസ് കപ്പിൽ പങ്കെടുക്കേണ്ടത് കൊണ്ട് സെർവീസസ് ടീമുകളുടെ ഭാഗമായവരൊക്കെ സർവീസസ് ടീമിലേക്ക് മടങ്ങേണ്ടതാണ് കാരണം. മോഹൻ ബഗാന്റെ മലയാളി കീപ്പർ ഷിബിൻരാജ്, ഗോകുലം എഫ് സിയുടെ താരവും വൈസ് ക്യാപ്റ്റനുമായ ഇർഷാദ്, ചർച്ചിൽ ബ്രദേഴ്സ് ഫോർവേഡ് ബ്രിട്ടോ എന്നിവർക്കാണ് തങ്ങളുടെ ടീമുകളിലേക്ക് മടങ്ങേണ്ടത്. ഡിസംബർ 5വരെ ഇന്റർ സർവീസ് കപ്പ് ഉണ്ട്. ‌ ചുരുങ്ങിയത് രണ്ട്യ് മത്സരങ്ങൾ എങ്കിലും ഐ ലീഗിൽ ഇവർക്ക് നഷ്ടമാകും. ഷിബിൻ രാജിന് കൊൽക്കത്ത ഡെർബി...
ജംഷദ്പൂരിൽ എത്തിയിട്ടും ബെൽഫോർട്ടിന്റെ കൂറ് ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനോട് തന്നെയാണോ എന്നതാണ് സംശയം. നിരന്തരമായി കേരളത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ബെൽഫോർട്ട് ഇത്തവണ എത്തിയിരിക്കുന്നത് മലയാളികൾ ഹിറ്റാക്കിയ ജിമിക്കി കമ്മൽ എന്ന പാട്ടിന് ഡാൻസു ചെയ്താണ്. നാളെ നടക്കുന്ന ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ മത്സരത്തിനായി കഴിഞ്ഞ ദിവസം ബെൽഫോർട്ടും സംഘവും കൊച്ചിയിൽ എത്തിയിരുന്നു. അപ്പോഴാണ് കേരളത്തിനായി ബെൽഫോർട്ടിന്റെ സമ്മാനം. ബെൽഫോർട്ടിനൊപ്പം മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ചൗധരിയും ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ ആണ് ബെൽഫോർട്ട് ജിമിക്കി കമ്മൽ പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്സിനു വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു...
ഹോങ്കോംഗ് ഓപ്പണില്‍ വിജയം കൊയ്ത് ഇന്ത്യയുടെ പിവി സിന്ധു. ജപ്പാന്റെ അയാ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് സിന്ധു ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചത്. സ്കോര്‍: 21-14, 21-17. ആദ്യ ഗെയിമില്‍ ലീഡ് നേടിയത് ഒഹോരിയാണെങ്കിലും പതിയെ മത്സരത്തില്‍ പിടിമുറുക്കി സിന്ധു ഇടവേളയ്ക്ക് 11-8ന്റെ ലീഡ് കരസ്ഥമാക്കി. ഇടവേളയ്ക്ക് ശേഷം ജപ്പാന്‍ താരം 6 പോയിന്റ് കൂടി നേടിയെങ്കിലും 21-14നു വിജയം നേടി സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കം മുതല്‍ സിന്ധുവിനായിരുന്നു മുന്‍തൂക്കം. ഒഹോരിയുടെ ചെറുത്ത്നില്പുകള്‍ക്കിടയിലും സിന്ധു ഇടവേളയില്‍ 11-7ന്റെ...
തന്റെ ഫിറ്റ്നെസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രഞ്ജി മത്സരങ്ങള്‍ ഒഴിവാക്കി എന്‍സിഎ യില്‍ ഫിറ്റ്നെസ് പരിശീലനത്തിനെത്തിയ യുവരാജ് സിംഗിന്റെ നടപടിയില്‍ ബിസിസിഐയില്‍ ഒരു വിഭാഗത്തിനു അതൃപ്തി. പഞ്ചാബിനു വേണ്ടി ഈ സീസണില്‍ ഒരു മത്സരം മാത്രമാണ് യുവി കളിച്ചിട്ടുള്ളത്. വിദര്‍ഭയ്ക്കെതിരെ 20, 42 എന്നീ സ്കോറുകളാണ് യുവരാജിനു നേടാനായത്. യോ-യോ ഫിറ്റ്നെസ് ടെസ്റ്റ് കടക്കുന്നതിന്റെ ഭാഗമായി മത്സരങ്ങള്‍ ഒഴിവാക്കി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവരാജിന്റെ നടപടി എന്നാല്‍ ബിസിസിഐ അധികാരികള്‍ക്ക് വേണ്ടത്ര ബോധിച്ചിട്ടില്ല. രഞ്ജി ട്രോഫി പോലുള്ള പ്രാമുഖ്യമുള്ള മത്സരങ്ങളില്‍ നിന്ന് താരങ്ങള്‍ വിട്ടു നില്‍ക്കുന്നത് ഒരു...
ആഷസ് ആദ്യ ടെസ്റ്റിലെ ചായയ്ക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ടിനു രണ്ടാം വിക്കറ്റ് നഷ്ടം. 53 റണ്‍സ് നേടിയ മാര്‍ക്ക് സ്റ്റോണ്‍മാനെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് രണ്ടാം വിക്കറ്റ് നേട്ടം ഓസ്ട്രേലിയയ്ക്ക് നേടി കൊടുത്തത്. 126 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ജെയിംസ് വിന്‍സുമായി സ്റ്റോണ്‍മാന്‍ നേടിയത്. ചായയ്ക്ക് സമയത്ത് ജെയിംസ് വിന്‍സിനു(72*) കൂട്ടായി നായകന്‍ ജോ റൂട്ടാണ് ക്രീസില്‍. റൂട്ട് ഒരു റണ്‍ നേടിയിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗ് തീരുമാനിച്ച ഇംഗ്ലണ്ടിനു തുടക്കത്തില്‍ തന്നെ അലിസ്റ്റര്‍ കുക്കിനെ നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു കുക്കിന്റെ വിക്കറ്റ്. എന്നാലും...
ഗോകുലം കേരള എഫ് സിയുടെ ഐ ലീഗ് മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ വില്പന ആരംഭിച്ചു. കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന 9 ഹോം മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകളാണ് വിൽപ്പനയാരംഭിച്ചത്. 9 മത്സരങ്ങൾക്കുമായി സീസൺ ടിക്കറ്റ് വെറും 350 രൂപ മാത്രമേ ഉള്ളൂ. ആരാധകർക്ക് ടിക്കറ്റ് കോഴിക്കോട് സ്റ്റേഡിയത്തിൽ ഉള്ള കൗണ്ടറിൽ നിന്നോ ഗോകുലത്തിന്റെ മലപ്പുറം കോഴിക്കോട് ജില്ലയിലെ ബ്രാഞ്ചുകളിൽ നിന്നോ വാങ്ങാം. മത്സര ദിവസവും ടിക്കറ്റ് വിൽപ്പനയ്ക്ക് ഉണ്ടാകും. ഡിസംബർ 4ന് ചെന്നൈ സിറ്റിക്കെതിരായാണ് ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം. കഴിഞ്ഞ ദിവസം കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന...
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശബ്ദല്ലാതെ കലൂരിൽ വേറെ ഒരു ടീമിന്റേയും ശബ്ദം സാധാരണ കേൾക്കാറില്ല. എന്നാൽ നാളെ വേറെരു ശബ്ദം കൂടെ കേട്ടേക്കും. കാരണം നാളെ കേരളത്തിന്റെ പ്രിയപ്പെട്ട അനസ് എടത്തൊടിക കേരളത്തിന് എതിരെ ജംഷദ്പൂർ ജേഴ്സിയിൽ ഇറങ്ങും. അതുകൊണ്ട് തന്നെ പതിവു പോലെ അനസിന്റെ ആരാധകർ ഫ്ലക്സും ബാന്നറുകളും ആർപ്പുവിളികളുമായി നാളെ കലൂരിൽ എത്തും. കഴിഞ്ഞ സീസണുകളിൽ അനസ് ഡെൽഹി ഡൈനാമോസിന് കളിച്ചപ്പോഴും അനസിന്റെ ആരാധകർ കലൂരിൽ എത്തിയിരുന്നു. കഴിഞ്ഞ സീസണിൽ ബസ്സുകളിലാണ് മലപ്പുറത്ത് നിന്ന് അനസിന് പിന്തുണയുമായി ആൾക്കാർ എത്തിയത്. ഇത്തവണ...
നാഗ്പൂരിൽ നടക്കുന്ന ആൾ ഇന്ത്യാ ടൂർണമെന്റിൽ തൃശ്ശൂരിന്റെ സ്വന്തം എഫ് സി തൃശ്ശൂരിന് മുന്നേറ്റം. ഇന്നലെ ആതിഥേയരായ നാഗ്പൂർ ഫുട്ബോൾ അക്കാദമി ടീമിനെ തോൽപ്പിച്ച എഫ് സി തൃശ്ശൂർ സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്നലെ എഫ് സി തൃശ്ശൂർ വിജയിച്ചത്. എഫ് സി തൃശ്ശൂരിനു വേണ്ടി അഖിൽ, ആഷിഫ് എന്നീ താരങ്ങളാണ് ഇന്നലെ തൃശ്ശൂരിനായി ഗോൾ സ്കോർ ചെയ്തത്. സാദിഖ്, ഷിയാസ്, കണ്ണൻ, ജാസിർ, രഞ്ജു, ഉബൈദ്, ഷാലിദ്, അഖിൽ, ഷാനു, ആഷിഖ് തുടങ്ങിയ താരങ്ങളൊക്കെ ഇന്നലെ കളത്തിൽ...
ഗോവ ആദ്യ മത്സരത്തിൽ തന്ന ഷോക്ക് ട്രീറ്റ്മെന്റിൽ നിന്ന് രക്ഷതേടി ചെന്നൈയിൻ ഇന്ന് വീണ്ടും ഇറങ്ങും. ചെന്നൈ മറീന അരീനയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ചെന്നൈയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഗോവയോട് ചെന്നൈ പരാജയപ്പെട്ടിരുന്നു. രണ്ടാം ഹോം മത്സരത്തിലും അത്തരം ഒരു പരാജയം ചെന്നൈക്ക് താങ്ങാൻ പറ്റുന്നതാവില്ല. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു എങ്കിലും രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് ചെന്നൈ നടത്തിയിരുന്നു‌, ആ രണ്ടാം പകുതിയിലെ ഫുട്ബോൾ ആകും കാണാൻ കഴിയുക എന്നാകും ചെന്നെ ആരാധകർ പ്രതീക്ഷിക്കുന്നത്. ചെന്നൈയിൽ...
സീസണിലെ തങ്ങളുടെ രണ്ടാം മത്സരവും വിജയിച്ച് ഫിഫാ മഞ്ചേരി. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ എഫ് സി കൊണ്ടോട്ടിയെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. കഴിഞ്ഞ മത്സരത്തിൽ എഫ് സി ഗോവയേയും ഫിഫ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് വലപ്പാട് നടന്ന മത്സരത്തിൽ ജയ തൃശ്ശൂരിനെ ശാസ്ത മെഡിക്കൽസ് തകർത്തു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ശാസ്തയുടെ വിജയം. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ചെന്നൈ- ഗോവ മത്സരത്തിന്റെ തനിയാവർത്തനം കണ്ട മത്സരത്തിൽ ഡെൽഹിക്ക് ജയം. ഒരു ഘട്ടത്തിൽ മൂന്നു ഗോളുകൾക്ക് മുന്നിട്ടു നിന്ന ഡെൽഹി പൂനെയുടെ തിരിച്ചുവരവിനെതിരെ കഷ്ടപ്പെട്ട് പിടിച്ചു നിന്ന് അവസാനം 3-2 എന്ന സ്കോറിന് ജയിക്കുകയായിരുന്നു. മാർസലീനോയും അൽഫാരോയും അടക്കമുള്ള വമ്പൻ താരങ്ങളെ അണിനിരത്തിയിട്ടും പൂനെയ്ക്ക് സ്വന്തം തട്ടകത്തിൽ നിരാശ മാത്രമെ തുടക്കത്തിൽ ലഭിച്ചുള്ളൂ. കളിയിലെ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ഇന്ത്യൻ വിംഗർ ചാങ്തെയുടെ മികവാണ് വിരസമായി മുന്നേറിയിരുന്ന കളിയുടെ ഗതി തന്നെ മാറ്റിയത്. 46ആം മിനുട്ടിൽ ലെഫ്റ്റ് വിങ്ങിൽ നിന്ന് വന്ന...
ഹോങ്കോംഗ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യന്‍ ഡബിള്‍സ് ടീമുകള്‍. വനിത-പുരുഷ, മിക്സഡ് ഡബിള്‍സ് ടീമുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായത്. ഇന്നലെ നടന്ന യോഗ്യത റൗണ്ടില്‍ മിക്സഡ് ഡബിള്‍സ് ജോഡി അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് സഖ്യം പുറത്തായിരുന്നു. 21-18, 21-11 എന്ന സ്കോറിനു ഗ്ലോറിയ ഇമ്മാന്വേല്‍ - ഹഫീസ് ഫൈസല്‍ സഖ്യത്തോടാണ് ഇന്ത്യന്‍ ടീം പരാജയം ഏറ്റുവാങ്ങിയത്. വനിത ഡബിള്‍സില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിക്കി റെഡ്ഢി-അശ്വിനി പൊന്നപ്പ സഖ്യം അടിയറവു പറഞ്ഞത്. ചൈനീസ് സഖ്യത്തോട് ഇന്ത്യന്‍ ടീമിന്റെ...
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വലിയ ആഗ്രഹം ഏറ്റുപറഞ്ഞു കൊണ്ട് ഫുട്ബോൾ നിരീക്ഷകനും കമന്റേറ്ററുമായ ഷൈജു ദാമോദരൻ. ഗ്യാലറിയിലെ അന്തരീക്ഷം കൂടുതൽ ശക്തിയാക്കാൻ മെഗാഫോണും കളർ സ്മോകും പോലുള്ള കാര്യങ്ങൾ ഗ്യാലറിയിലേക്ക് അനുവദിക്കണമെന്നാണ് ഷൈജു ദാമേരൻ പറയുന്നത്. മറ്റുള്ള പല ഗ്രൗണ്ടുകളിലും ഇതൊക്കെ അനുവദിക്കുന്നുണ്ട് എങ്കിലും കൊച്ചി സ്റ്റേഡിയത്തിൽ ഇതൊക്കെ നിരോധിച്ചിരിക്കുകയാണ്. ഇതിനെതിരെ നിരന്തരമായി ആരാധകർ പ്രതിഷേധിക്കുന്നുമുണ്ട്. പക്ഷെ ഇതുവരെ‌ ഫലം കണ്ടിട്ടില്ല. കഴിഞ്ഞ ബെംഗളൂരു എഫ് സി മത്സരത്തിൽ അവരുടെ ആരാധകർ ഗ്യാലറിയിൽ സ്മോക് ഉപയോഗിച്ചിരുന്നു. മെഗാ ഫോൺ ഉപയോഗിക്കുന്നത് ചാന്റ്സ് ഒക്കെ ഓർഗനൈസ് ചെയ്യുന്നത്...
വനിതാ ഫുട്ബോളിൽ സാം കെർ എന്ന സൂപ്പർ സ്റ്റാറിന് പകരക്കാരില്ല എന്ന് വീണ്ടും കെർ തെളിയിച്ചിരിക്കുകയാണ്. ഇന്ന് വീണ്ടും ഓസ്ട്രേലിയൻ ജേഴ്സി അണിഞ്ഞ കെറിന്റെ ഇരട്ട ഗോളിൽ മിന്നും ജയമാണ് ഓസ്ട്രേലിയ ഇന്ന് നേടിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ചൈനയെ ആണ് ഓസ്ട്രേലിയ ഇന്ന് പരാജയപ്പെടുത്തിയത്. ഒരു ഹെഡറും പിനെൻ ഒരു ലോംഗ് റേഞ്ചറും ആണ് ഇന്ന് കെറിന്റെ ഗോളുകൾ കൊണ്ടു വന്നത്. അവസാന 19 മത്സരങ്ങളിൽ നിന്നായി കെറിന് ക്ലബിനും രാജ്യത്തിനും കൂടെ ഇതോടെ 24 ഗോളുകളായി. തമേക ബട്ട് ആണ് ഓസ്ട്രേലിയയുടെ...
ഐ ലീഗിനായി ഒരുങ്ങിന്ന കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സിക്ക് പുതിയ ജേഴ്സി എത്തി. ഹോം മത്സരങ്ങൾക്കും എവേ മത്സരങ്ങൾക്കുമായി രണ്ട് പുതിയ ജേഴ്സി ആണ് ഗോകുലം ഐ ലീഗിനായി അവതരിപ്പിച്ചിരിക്കുന്നത്. ജലന്ദറിലുള്ള കൈസൺ സ്പോർട്സ് ആൻഡ് ഫിറ്റ്നെസ് ആണ് ഗോകുലത്തിനായി ജേഴ്സി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മൊഹമ്മദ്ൻസ് സ്പോർടിംഗിനും കൈസണായിരുന്നു ജേഴ്സി ഒരുക്കിയത്. ചുവപ്പും മഞ്ഞയും നിറത്തിലാണ് ഹോം ജേഴ്സി ഡിസൈൻ. പച്ചയും കറുപ്പും നിറത്തിലാണ് എവേ ജേഴ്സി. ജേഴ്സിയിൽ സ്പോണസറായ ആച്ചിയും ഉണ്ട്. ഐലീഗിൽ ഷില്ലോങ്ങ് ലജോങ്ങിനെതിരെയാണ് ഗോകുലത്തിന്റെ...
ലിവർപൂളിനെതിരായ സെവിയ്യ ഇന്നലെ നടത്തിയ തിരിച്ചുവരവ് ഗംഭീരമായിരുന്നു. ഹാഫ് ടൈം വരെ‌ മൂന്നു ഗോളുകൾക്ക് പിറകിൽ നിന്ന സെവ്വിയ്യ അത്ഭുതകരമാം വിധത്തിലാണ് രണ്ടാം പകുതിയിൽ തിരിച്ചുവന്ന് സമനില പിടിച്ചത്. എന്നാൽ ഈ തിരിച്ചുവരവിനേക്കാൾ വലിയ അത്ഭുതമാണ് ഈ‌ തിരിച്ചുവരവിന് പ്രചോദനമായ കഥ. ഇന്നലെ ഹാഫ് ടൈമിൽ മൂന്നു ഗോളിന് പിറകിലായതിനു ശേഷം നടന്ന ടീം ടോക്കാണ് വഴിത്തിരിവായത്. ടീം സംസാരത്തിനിടെ സെവിയ്യ മാനേജറായ എഡ്വാർഡോ ബെറീസോ തനിക്ക് കാൻസറാണെന്ന് കാര്യം തന്റെ കളിക്കാരോട് ആദ്യമായി വ്യക്തമാക്കുക ആയിരുന്നു. അടുത്തിടെയാണ് കാൻസർ എഡ്വാർഡോയെ ബാധിച്ചത്. ഈ...
മിനേർവ പഞ്ചാബ് ഇന്ത്യൻ ഫുട്ബോളിനു തന്നെ മാതൃക കാണിക്കുകയാണ്. ഐ ലീഗ് സീസൺ മൂന്നു ദിവസങ്ങൾക്കകം തുടങ്ങാനിരിക്കെ സൈന്യത്തിന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് മിനേർവ പഞ്ചാബ്. മിനേർവ പഞ്ചാബിന്റെ എല്ലാ ഹോം മത്സരങ്ങൾക്കും സൈന്യത്തിനും സൈനികരുടെ കുടുംബത്തിനും സൗജന്യ ടിക്കറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മിനേർവ പഞ്ചാബ്. നവംബർ 25ന് മിനേർവയുടെ ഹോം മത്സരത്തോടെയാണ് ഐ ലീഗ് സീസണ് തുടക്കമാകുന്നത്. ആദ്യ മത്സരത്തിൽ മിനേർവ പഞ്ചാബ് മോഹൻ ബഗാനെയാണ് നേരിടുന്നത്. സൈന്യം രാജ്യത്തിനു വേണ്ടി ചെയ്യുന്ന ത്യാഗത്തിനുള്ള ബഹുമാന സൂചകമാണ് ഈ ടിക്കറ്റുകൾ എന്ന് മിനേർവ അധികൃതർ...
രണ്ട് ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്ന് ഐ എസ് എല്ലിൽ വീണ്ടും പന്തുരുളും. പൂനെയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പൂനെ സിറ്റിയുടെ ഓറഞ്ച് ആർമി ഡെൽഹി ഡൈനാമോസിനെയാണ് നേരിടുന്നത്. കഴിഞ്ഞ സീസണിലെ ഐ എസ് എല്ലിൽ കളം നിറഞ്ഞാടിയ മാർസലീനോയും ആൽഫാരോയും പൂനെ സിറ്റി ജേഴ്സിയിൽ ഇന്നാദ്യമായി ഇറങ്ങും. ഇരുവരുടേയും സാന്നിദ്ധ്യത്തിൽ തന്നെയാകും പൂനെ സിറ്റിയുടെ പ്രതീക്ഷയും. മുൻ ഡെൽഹി താരമായ കീൻ ലൂയിസും പൂനെ നിരയിലുണ്ട്. കഴിഞ്ഞ സീസണിൽ ഡെൽഹിയിൽ മാർസലീനോ-കീൻ ലൂയിസ് സഖ്യം മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ആ...
കാസർഗോഡുകാരനായ നിതിൻ ലാൽ ഇനി നോർത്ത് ഈസ്റ്റിൽ കളിക്കും. ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ് ആണ് നിതിൻ ലാലിനെ സ്വന്തമാക്കിയിട്ടുള്ളത്. കാസർഗോഡ് സ്വദേശിയായ നിതിൻ നേരത്തെ ഐ എസ് എൽ ഡ്രാഫ്റ്റിൽ ഉണ്ടായിരുന്നു. മുമ്പ് മുംബൈ എഫ് സിക്കു വേണ്ടി ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. 2015 സീസണ് ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിയിലായിരുന്നു നിതിൻ. ആറടിക്കാരനായ നിതിൻ മുമ്പ് തമിഴ്നാടിനെ സന്തോഷ് ട്രോഫിയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. തമിഴ്നാടിൽ തന്നെ ഇന്ത്യൻ ബാങ്കിന്റെ വലകാത്താണ് നിതിൻ ശ്രദ്ധേയനാകുന്നത്. പിന്നീട് പൂനെ എഫ് സിയിലും അവിടുന്ന്...
അങ്ങനെ സീസണിലെ ലിൻഷാ മെഡിക്കൽസിന്റെ വിജയ കുതിപ്പിന് അന്ത്യമായി. ഇന്ന് വലപ്പാടിന്റെ മണ്ണിൽ നടന്ന പോരാട്ടത്തിൽ ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളികാവാണ് ലിൻഷയെ വരിഞ്ഞു കെട്ടിയത്. എതിരില്ലാത്ത ഒരു ഗോളിന് ആണ് ലിൻഷയെ കെ എഫ് സി തോൽപ്പിച്ചത്. കളിയുടെ തുടക്കത്തിൽ എറിക് നേടിയ ഗോളാണ് കെ എഫ് സിയെ മുന്നിൽ എത്തിച്ചത്. ലിൻഷയുടെ കുംസൺ, ആൽവേസ്, അബുലയ് മുന്നേറ്റ നിര അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു എങ്കിലും കാളികാവിന്റെ ഡിഫൻസിനെ തൊടാൻ കഴിഞ്ഞില്ല. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്നായി...
അങ്ങനെ തങ്ങളുടെ സീസണിലെ മൂന്നാം മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ വിജയം കണ്ടെത്തി. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ലക്കി സോക്കർ ആലുവയെയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ ജയം. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനായി അനികുട്ടനും ബെന്നുമാണ് ഇന്ന് ലക്ഷ്യം കണ്ടത്. സൂപ്പർ സ്റ്റുഡിയോ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ ഗോൾ കണ്ടെത്താനും സൂപ്പറിന് ആയിരുന്നില്ല. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ഫിഫയുടെ ഈ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ക്കുളള ട്രോഫി മെസ്സിയെയും നെയ്മറെയും പിന്തള്ളി റൊണാള്‍ഡോ സ്വന്തമാക്കുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് മുപ്പത്തിരണ്ട്. 6 അടി 2 ഇഞ്ച് ഉയരമുള്ള ഈ പോര്‍ച്ചുഗീസ് താരം കഠിനാധ്വാനത്തിലൂടെ ലോകം കീഴടക്കിയ കളിക്കാരനാണെന്ന് പറയാം. തുടര്‍ച്ചയായി രണ്ടുതവണ ലയണല്‍ മെസ്സി ലോക ഫുട്‌ബോളര്‍ക്കുള്ള ട്രോഫി സ്വന്തമാക്കിയപ്പോള്‍ റൊണാള്‍ഡോ കൈയുംകെട്ടി നോക്കിനിന്നില്ല. ട്രോഫികള്‍ തന്റെ ഷെല്‍ഫിലെത്തിക്കാനുള്ള ആഗ്രഹത്താല്‍ കഠിനാധ്വാനംചെയ്ത് കടമ്പകളോരോന്നായി കീഴടക്കി. പ്രായം തന്നെ തളര്‍ത്തിയിട്ടില്ലെന്ന ഉറപ്പോടെ നേട്ടങ്ങളോരോന്നായി വെട്ടിപ്പിടിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഫ്രാന്‍സിനെതിരെ പോര്‍ച്ചുഗലിന് യൂറോകപ്പ് നേടിക്കൊടുത്തു. ആ...
മുൻ സാറ്റ് തിരൂരിന്റെ ലെഫ്റ്റ് വിങ്ങ് ബാക്ക് മുഹമ്മദ് സലാഹ് ഇനി ഐ ലീഗിൽ കളിക്കും.മണിപ്പൂർ സ്റ്റേറ്റ് ലീഗ് ടീമായ സഗോൽബന്ദ് യുണൈറ്റഡിൽ അവസാനം കളിച്ച സലായെ കേരളത്തിന്റെ സ്വന്തം ഐ ലീഗ് ക്ലബായ ഗോകുലം എഫ് സിയാണ് സ്വന്തമാക്കി ഇരിക്കുന്നത്. 23കാരനായ സലാഹ്  മുമ്പ് ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും സാല ബൂട്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള പ്രീമിയർ ലീഗിൽ സാറ്റിനു വേണ്ടി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. മണിപ്പൂർ സ്റ്റേറ്റ് ലീഗിൽ കളിക്കുന്ന ആദ്യ മലയാളി ആയിരുന്നു സലാഹ്. മണിപ്പൂരിലും...
ഐ എസ് എല്ലിലെ ആദ്യ മത്സരം. നെമാഞ്ച ലാകിച് പെസിച് എന്ന സെർബിയൻ താരത്തിന്റെ അത്ഭുതകരമായ ഒരു രക്ഷപ്പെടുത്തൽ കൂടെ... മാഞ്ചസ്റ്ററിലെ സ്റ്റെഫോർഡ് എൻഡിൽ നിന്ന് ഉറക്കെ ഉയർന്നിരുന്ന അതേ ചാന്റ് കലൂരിലെ ഈസ്റ്റ് ബ്ലോക്കിൽ നിന്ന്... "നെമാഞ്ച ഓഹ് നെമാഞ്ച ഓഹ്.. ഹി കംസ് ഫ്രം സെർബിയ, ഹി വിൽ ഫ*** മർഡർ യ" മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ നെഞ്ചോട് ചേർത്ത ഡിഫൻസിലെ ഉരുക്കുകോട്ടയായ നെമാഞ്ച വിഡിചിനു വേണ്ടി പാടിയ ആ ചാന്റ് കലൂരിലും ഉയർന്ന് കേട്ടപ്പോൾ വർഷങ്ങളായി യൂറോപ്യൻ ഫുട്ബോൾ കണ്ട് വളർന്ന...
ആരാണ് ദാസ് മുന്‍ഷി, എന്താണ് ദാസ് മുന്‍ഷിയും ഫുട്‌ബോളും തമ്മിലുള്ള ബന്ധം,അയാള്‍ വെറുമൊരു എഐഎഫ്എഫ് പ്രസിഡന്റ് മാത്രമല്ലേ, തുടങ്ങിയചോദ്യങ്ങളുണ്ടാകും നമുക്ക്, എന്നാല്‍ ഇതിന് ഒറ്റമറുപടിയേയുള്ളു. "ഇന്ത്യന് ഫുട്‌ബോളിന് ദാസ് മുന്‍ഷി നല്‍കിയ സംഭാവനകള്‍ അവസ്മരണീയമാണ്. അദ്ദേഹം പാകിയ അടിത്തറയിലാണ് ഇന്ന് ഇന്ത്യന്‍ ഫുട്ബാളിന്റെ വളര്‍ച" - എഐഎഫ്എഫ് വൈസ് പസിഡന്റ് സുഭ്രത ദത്തിന്റെ വാക്കുകളാണിത്. ഇതിലുമപ്പുറം അദ്ദേഹത്തെപറ്റി വിവരിക്കാന്‍ മറ്റു വാക്കുകളില്ല. രണ്ടു ദശകത്തോളം എഐഎഫ്എഫ് പ്രസിഡന്റ്, ഫിഫ ലോകകപ്പ് കമ്മീഷണറായ ഒരെയോരു ഇന്ത്യക്കാരന്‍ എന്നീ ബഹുമതികള്‍ മുന്‍ഷിയ്ക്കാണ്. 1989ല്‍ എഐഎഫ്എഫ്‌ന്റെ പ്രസിഡന്റായി മുന്‍ഷി സ്ഥാനമേറ്റു. 1996ല്‍...
ഐ ലീഗ് 11-ാം എഡിഷന്റെ ഔദ്യോഗിക ലോഞ്ച് ഇന്ന് നടന്നു. പത്തു ടീമുകളുടെയും പരിശീലകരും താരങ്ങളും പങ്കെടുത്ത ചടങ്ങിൽ ഡെൽഹിയിൽ വെച്ചായിരുന്നു ലോഞ്ച്. കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലത്തെ പ്രതിനിധീകരിച്ച് പരിശീലകൻ ബിനോ ജോർജ്ജും ടീം ക്യാപ്റ്റൻ സുശാന്ത് മാത്യുവും ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് തങ്ങൾക്ക് മികച്ച പിന്തുണ ഗ്യാലറിയിൽ ലഭിക്കുമെന്നാണ് കരുതുന്നത് എന്ന് കോച്ച് ബിനോ ജോർജ്ജ് ചടങ്ങിൽ പറഞ്ഞു. മലപ്പുറം വിട്ടു മാറേണ്ടി വന്നത് നിർഭാഗ്യകരമാണെന്നും ബിനോ ജോർജ്ജ് കൂട്ടിച്ചേർത്തു. ഒരുപാട് ഇതിഹാസ താരങ്ങളെ സമ്മാനിച്ച കേരളം ഇനിയും അതാവർത്തിക്കുമെന്ന്...
ഇന്ത്യൻ സൂപ്പർ സ്റ്റാർ സുനിൽ ഛേത്രി വിവാഹത്തിനു മുന്നോടിയായുള്ള സംഗീത് ചടങ്ങുകൾ ഇന്നലെ നടന്നു. വധുവിന്റേയും വരന്റേയും കുടുംബങ്ങളും കുറച്ച് അതിഥികളും മാത്രമെ ചടങ്ങിൽ പങ്കെടുത്തുള്ളൂ. ഡെൽഹിയിലെ ഒരു 5സ്റ്റാർ ഹോട്ടലിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹത്തിനു മുന്നോടിയായി വരന്റേയും വധുവിന്റേയും കുടുംബങ്ങൾ ഒന്നിക്കുന്ന ചടങ്ങാണ് സംഗീത്. ചടങ്ങിൽ മോതിരമാറ്റവും ഒപ്പം ഇരു കുടുംബങ്ങളുടേയും നൃത്താഘോഷങ്ങളും നടന്നു. ഡിസംബർ നാലിനാണ് ഛേത്രി വിവാഹിതനാവുക. വളരെ കാലമായ പ്രണയത്തിലായിരുന്നു സോനം ഭട്ടാചാര്യ ആണ് വധു. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മോഹൻ ബഗാൻ ഇതിഹാസവുമായ...
ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന് സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ ഓൺലൈൻ ആയി ബുക്ക് ചെയ്തവർക്ക് വരെ ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. അതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയും ടിക്കറ്റ് കൗണ്ടർ തകർക്കപ്പെടുകയും ചെയ്തിരുന്നു. അതിന് പരിഹാരം ആയിരിക്കുകയാണ്. ഇനി ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മത്സരദിവസം ടിക്കറ്റ് സുഖമായി വാങ്ങാം. സ്റ്റേഡിയത്തിൽ അല്ല എം ജി റോഡിലെ മുത്തൂറ്റ് ഫിൻകോർപ്പിലാണ് മത്സരദിവസം ടിക്കറ്റ് മാറുവാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേ സമയം ജംഷദ്പൂർ മത്സരത്തിനായുള്ള...
ഐ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രശ്നങ്ങൾ എത്തിയിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന് ആദ്യ മത്സരത്തിൽ തന്നെ മൂന്നു പോയന്റ് വാക്കോവറിൽ നഷ്ടമായേക്കും എന്നാണ് സൂചനകൾ. ഈസ്റ്റ് ബംഗാളിന് ആദ്യ മത്സരത്തിനായി ബംഗാൾ ഗവൺമെന്റ് സോൾട്ട് ലേക് സ്റ്റേഡിയം വിട്ടുനൽകുന്നില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം. നവംബർ 28ന് സ്വന്തം ഹോം ഗ്രൗണ്ടിൽ ഐസോളിനെ ആണ് ഈസ്റ്റ് ബംഗാൾ നേരിടേണ്ടത്. എന്നാൽ ഹോം ഗ്രൗണ്ടായി നിശ്ചയിച്ചിരിക്കുന്ന വൈ ബി കെ സ്റ്റേഡിയം വിട്ടുനൽകില്ല എന്നാണ് ഗവണ്മെന്റ് അറിയിച്ചിരിക്കുന്നത്. ഐ ലീഗ് നടക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസം ഐ...
ബെംഗളൂരു എഫ് സിയുടെ ആരാധകർ പേരുകേട്ടവരാകാം. എന്നാൽ അവസാന രണ്ടു ദിവസമായി അവർ നല്ല കാര്യങ്ങൾക്കല്ല പേര് കേൾക്കുന്നത്. അവസാനമായി കഴിഞ്ഞ മത്സരത്തിനിടെ ബെംഗളൂരു എഫ് സി ആരാധകർ മുംബൈ സിറ്റി താരത്തിനെതിരെ വംശീയാധിക്ഷേപം നടത്തിയതായാണ് റിപ്പോർട്ടുകൾ‌. മുംബൈ സിറ്റി താരം ആചിലി എമാനയ്ക്ക് നേരെ ആയിരുന്നു വെസ്റ്റ് ബ്ലോക്ക് ബ്ലൂസിലെ ഒരു ഘടകത്തിന്റെ വംശീയപരമായ ചാന്റ്. ബെംഗളൂരു ആരാധകരിലെ ഒരു ചെറിയ കൂട്ടമാണ് താരത്തിനെതിരെ ചാന്റ്സ് നടത്തിയത്. ബെംഗളൂരു ആരാധകർ തന്നെയാണ് അവസാനം ഈ ചാന്റ് നിർത്തിച്ചതു. എന്തായാലും വംശീയാധിക്ഷേപം...
ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ ഈ‌ സീസണിൽ ആർക്കും പിടിച്ചുകെട്ടാൻ കഴിഞ്ഞേക്കില്ല. ഇന്ന് മമ്പാടിന്റെ ഗ്രൗണ്ടിൽ അൽ ശബാബ് തൃപ്പനച്ചിയെയും തകർത്ത ലിൻഷ സീസണിലെ തുടർച്ചയായ അഞ്ചാം ജയമാണ് നേടിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ലിൻഷാ മെഡിക്കൽസിന്റെ വിജയം. ആദ്യ നിമിഷങ്ങളിൽ തന്നെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ലിൻഷയുടെ താണ്ഡവം. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് നേടിയ കുംസൺ തന്നെയാണ് ലിൻഷയ്ക്ക് ഇന്നുൻ ശക്തിയായത്. ഇന്നലെ മെഡിഗാഡ് അരീക്കോടിനെയും മമ്പാടിന്റെ ഗ്രൗണ്ടിൽ കുംസന്റെ ഹാട്രിക്കിന്റെ മികവിൽ ലിൻഷ തകർത്തിരുന്നു. ആൽവേസും അബുലയിയുമാണ് ലിൻഷയ്ക്കായി...
ഐ ലീഗിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ് സിക്കു വേണ്ടി ആരൊക്കെ ആകും ബൂട്ടു കെട്ടുക എന്ന് അറിയാം. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന ടീം ലോഞ്ചിൽ 25 അംഗ ടീമിനെയാണ് ഗോകുലം അവതരിപ്പിച്ചത്. വയനാട് സ്വദേശിയായ സുശാന്ത് മാത്യുവിന്റെ ക്യാപ്റ്റൻസിയിലാണ് ടീം ഇറങ്ങുന്നത്. മലപ്പുറത്തിന്റെ സ്വന്തം മുഹമ്മദ് ഇർഷാദാണ് വൈസ് ക്യാപ്റ്റൻ. 26 ഇതിൽ ഏഴു മലയാളി താരങ്ങൾ ഉണ്ട്. കഴിഞ്ഞ ഐ ലീഗിൽ മിന്നിയ കാമോയും അഫ്ഗാൻ ക്യാപ്റ്റൻ ഫൈസലും ഉൾപ്പെടെ എട്ടു വിദേശ...
ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമായിരുന്ന കോപ്പൽ ആശാൻ അങ്ങനെ അവസാനം കൊച്ചിയിലേക്ക് തിരിച്ചെത്തി. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാനുള്ള തന്ത്രവുമായാകും ആശാൻ വരുന്നത് എന്ന് മാത്രം.
ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ശത്രുത വർധിക്കുകയേ ചെയ്യുകയുള്ളൂ. മാസങ്ങളോളമായി വീര്യം കൂടി വരുന്ന ആരാധക പോരിലെ ഇന്നലെ വീണ്ടും ബെംഗളൂരു എഫ് സി ആരാധകർ എണ്ണ കോരി ഒഴിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ബെംഗളൂരു എഫ് സിയുടെ ആദ്യ ഐ എസ് എൽ മത്സരത്തിനായി എത്തിയ ആരാധകരാണ് ഇന്നലെ കേരളത്തിനെ തെറി വിളിക്കുന്ന ചാന്റ്സുമായി നിറഞ്ഞാടിയത്. Who the f*** is Kerala Blasters എന്ന ചാന്റ് പാടിയ ബെംഗളൂരു സംഘം Kerala ia full of sh** എന്ന ചാന്റും...
ഇന്നലെ നടന്ന ബെംഗളൂരുവിന്റെ ഐ എസ് എൽ അരങ്ങേറ്റത്തിൽ ഛേത്രി ജയത്തോടൊപ്പം ഒരു റെക്കോർഡ് കൂടെ പൂർത്തിയാക്കി. ബെംഗളൂരു എഫ് സി ജേഴ്സിയിൽ 50 ഗോളുകൾ എന്ന റെക്കോർഡിലാണ് ഇന്നലെ നേടിയ ഗോളിലൂടെ സുനിൽ ഛേത്രി എത്തിയത്. ഗോളുകളിൽ ബെംഗളൂരു എഫ് സി ചരിത്രത്തിലെ ആദ്യ ഹാഫ് സെഞ്ച്വറി ആണിത്. ഇന്നലെ അവസാന നിമിഷം മുൻ ബെംഗളൂരു എഫ് സി താരം അമ്രീന്ദർ സിംഗിന്റെ പിഴവിൽ നിന്നായിരുന്നു ഛേത്രി ഗോൾ നേടിയത്. ഗോൾ നേടി എങ്കിലും ഛേത്രി ആഹ്ലാദപ്രകടനം നടത്തിയില്ല. താൻ മുമ്പ് മുംബൈ...
ഐ ലീഗിൽ കപ്പടിക്കാൻ തന്നെയാണ് ഗോകുലം എഫ് സി ഇറങ്ങുന്നത് എന്ന് ഗോകുലം എഫ് സി ഹെഡ് കോച്ച് ബിനോ ജോർജ്ജ്. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന ടീം ലോഞ്ചിനിടെയാണ് ബിനോ ജോർജ്ജ് കേരള ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് സംസാരിച്ചത്. മികച്ച പ്രകടനം നടത്താനാണ് ആഗ്രഹിക്കുന്നത് എന്നും കപ്പ് അടിക്കാൻ വേണ്ടി തന്നെയാണ് ഐ ലീഗിന് ഇറങ്ങുന്നത് എന്നും ബിനോ ജോർജ്ജ് ചടങ്ങിൽ പറഞ്ഞു. നല്ലൊരു സ്ക്വാഡിനെയാണ് ഒരുക്കിയിട്ടുള്ളത് എന്ന് പറഞ്ഞ ബിനോ കോച്ച്, ഇങ്ങനെ ഒരു ക്ലബ്...
ഗോകുലം കേരള എഫ് സിയുടെ ഐ ലീഗ് മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ വില്പന ആരംഭിച്ചു. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസനാണ് ആദ്യ ടിക്കറ്റു വിതരണം ചെയ്തത്. ഗോകുലം കേരള എഫ് സി ആരാധകൻ ആസാദാണ് ടിക്കറ്റുകൾ ഏറ്റുവാങ്ങിയത്‌. ഗോകുലത്തിന്റെ ഹോം മത്സരങ്ങൾക്കായ് ഉള്ള ടിക്കറ്റുകൾ ഇന്നു മുതൽ ആവശ്യക്കാർക്ക് വാങ്ങിക്കാം. കോഴിക്കോട് സ്റ്റേഡിയത്തിൽ നിന്നും കോഴിക്കോടിലേയും മലപ്പുറത്തിലേയും ഗോകുലം ബ്രാഞ്ചുകളിൽ നിന്നും ടിക്കറ്റുകൾ ആരാധകർക്ക് വാങ്ങാം. ഡിസംബർ 4ന് രാത്രി 8 മണിക്കാണ് ഗോകുലം എഫ്...
അങ്ങനെ ബാഴ്സലോണയുടെ വനിതാ ലാലിഗയിലെ അപരാജിത കുതിപ്പിന് അവസാനമായി‌. ഇന്നലെ നടന്ന മത്സരത്തിൽ എട്ടാം സ്ഥാനക്കാരായ ഗ്രാൻഡില ഇഗടെസ ആണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു പരാജയം. 9 മത്സരങ്ങളായി പരാജയമറിയാതെ മുന്നേറുക ആയിരുന്നു ബാഴ്സ. ഇന്നലത്തെ തോൽവിക്കു മുന്നേ എട്ടു ജയവും ഒരു സമനിലയുമായിരുന്നു ബാഴ്സയുടെ സമ്പാദ്യം. ഇന്നലത്തെ ഫലത്തോടെ ബാഴ്സയുടെ ഒന്നാം സ്ഥാനവും നഷ്ടമായി. അപരാജിത കുതിപ്പ് നടത്തുന്ന അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡ് റയൽ ബെറ്റിസിനെ 4-2 എന്ന സ്കോറിന് ലരാജയപ്പെടുത്തി. 10 മത്സരങ്ങളിൽ 9 ജയവും...
അണ്ടർ 15 ലാറ്റിനമേരിക്കൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അർജന്റീനൻ കുട്ടികളുടെ അത്ഭുത പ്രകടനം. ഇന്ന് പുലർച്ചെ നടന്ന ഫൈനലിൽ ബ്രസീലിനെ നേരിട്ട അർജന്റീന രണ്ട് ഗോളിന് പിന്നിട്ടു നിന്നെടുത്ത് നിന്ന് നടത്തിൽ വൻ തിരിച്ചുവരവ് അർജന്റീനയെ‌ ചാമ്പ്യന്മാരാക്കുക ആയിരുന്നു. ഡിയോഗോ പ്ലസന്റെ പരിശീലിപ്പിക്കുന്ന അർജന്റീന ടീം രണ്ടാം പകുതിയിലാണ് തിരിച്ചുവരവ് നടത്തിയത്. ബ്രസീലിനെ കായിയോ ജോർജ്ജും ഫ്ലോറസും നേടിയ ഗോളുകൾ 52 മിനുട്ടിൽ 2-0 എന്ന ലീഡി എത്തിക്കുക ആയിരുന്നു. പലാസിയോസ്, ഗോഡോയ്, അമിയോണെ എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്. അർജന്റീനയുടെ ആദ്യ സൗത്ത് അമേരിക്കൻ അണ്ടർ...
ഗോകുലം എഫ് സിയുടെ ഐ ലീഗ് യാത്രയ്ക്ക് സുഷാന്ത് മാത്യു കപ്പിത്താനാകും. ഗോകുലം എഫ് സിയുടെ ആം ബാൻഡ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ സുശാന്ത് മാത്യു അണിയും എന്ന് ഉറപ്പായി. ഇന്നലെ നടന്ന ഗോകുലം ടീം ലോഞ്ച് ചടങ്ങിലാണ് ഔദ്യോഗികമായി ക്യാപ്റ്റനേയും ടീമിനേയും പ്രഖ്യാപിച്ചത്. കഴിഞ്ഞ കേരള പ്രീമിയർ ലീഗിലും അടുത്തിടെ കഴിഞ്ഞ AWES കപ്പിലും ഒക്കെ സുശാന്ത് തന്നെ ആയിരുന്നു ഗോകുലത്തെ നയിച്ചത്. മലപ്പുറം സ്വദേശിയായ ഇർഷാദാകും ഗോകുലം എഫ് സിയുടെ വൈസ് ക്യാപ്റ്റനാവുക. സർവീസസിന്റെ താരമായ ഇർഷാദിനെ...
കൊപ്പം അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസിന് മികച്ച തിരിച്ചുവരവോടെ ജയം. ഇന്ന് ലക്കി സോക്കർ ആലുവയെ നേരിട്ട ശാസ്ത ഒരു ഘട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിറകിലായിരുന്നു. പിന്നീട് നടത്തിയ ശക്തമായ തിരിച്ചുവരവിൽ 3-2 എന്ന സ്കോറിന് ശാസ്ത മെഡിക്കൽസ് തൃശൂർ വിജയിച്ചു. സീസണിലെ ശാസ്താ മെഡിക്കൽസിന്റെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിലും ശാസ്ത സമാനമായ സ്കോറിന് വിജയിച്ചിരുന്നു. ലക്കി സോക്കർ ആലുവയുടെ തുടർച്ചയായ രണ്ടാം പരാജയമാണിത്. നാളെ കൊപ്പം അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോട് ഫ്രണ്ട്സ് മമ്പാടിനെ നേരിടും. കൂടുതൽ കായിക...
ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് അവരുടെ ഗംഭീര പ്രകടനം തുടരുകയാണ്. സീസണിൽ തങ്ങൾക്ക് എതിരാളികൾ ഇല്ല എന്നു പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു ഇന്നത്തെ ലിൻഷയുടെ പ്രകടനം. മമ്പാട് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ മെഡിഗാഡ് അരീക്കോടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ലിൻഷാ മെഡിക്കൽസ് തകർത്തത്. ലിൻഷാ മെഡിക്കൽസിന്റെ സീസണികെ തുടർച്ചയായ നാലാം ജയമാണിത്. നാലു മത്സരങ്ങളിൽ നിന്നായി ലിൻഷ 15 ഗോളുകളും നേടി. ഇന്നും വിദേശ ത്രയങ്ങൾ തന്നെയാണ് ലിൻഷയുടെ രക്ഷയ്ക്ക് എത്തിയത്. ലിൻഷയ്ക്കായി ഇന്നും മൂന്നു വിദേശ താരങ്ങളും തിളങ്ങി‌. അബുലയിയും ആൽവേസും...
നീലപ്പടയുടെ ഐ എസ് എൽ അരങ്ങേറ്റം ഗംഭീരമായി. കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. സുനിൽ ഛേത്രിയും എഡു ഗാർസിയയുമാണ് ബെംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്. തികച്ചും ബെംഗളൂരുവിന്റെ ആധിപത്യമാണ് ഇന്ന് കണ്ടത്. പൊസഷനിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരുപാട് മുന്നിട്ടു നിന്ന ബെംഗളൂരു രണ്ട് ഗോളുകളും കണ്ടെത്തിയത് രണ്ടാം പകുതിയിൽ ആയിരുന്നു. 67ആം മിനുട്ടിലായിരുന്നു എഡു ഗാർസിയയുടെ ഗോൾ. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി ഉണ്ടായിരുന്നപ്പോൾ മുംബൈ ഗോൾ കീപ്പർ അമ്രീന്ദർ...
ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരായ യുവന്റസിന് എവേ മത്സരത്തിൽ തോൽവി. ഇന്ന് സാംപ്ഡോറൊയക്കെതിരെ ഇറങ്ങിയ യുവന്റസ് രണ്ടിനെതിരെ മൂന്നു ഗോളിന്റെ പരാജയമാണ് ഇന്ന് ഏറ്റു വാങ്ങേണ്ടി വന്നത്. യുവന്റസിന്റെ‌ കിരീട പോരാട്ടത്തിന് വൻ തിരിച്ചടിയാകും ഈ‌ പരാജയം. കളിയിലെ നാലു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. വലയ്ക്കു മുന്നിൽ ബുഫണില്ലാതെ ഇറങ്ങിയ യുവന്റസ് 52ആം മിനുട്ടിൽ സപാറ്റയുടെ ഗോളിലാണ് ആദ്യം പിറകിലായത്. പിന്നീട് ടോറേറിയും ഫെറാറിയും സാംപ്ഡോറിയയെ മൂന്നു ഗോളിന് മുന്നിലെത്തിച്ചു. പിന്നീടായിരുന്നു യുവെയുടെ തിരിച്ചുവരവ്. ആദ്യം 90ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ഹിഗ്വയിനും പിന്നെ ഇഞ്ച്വറി ടൈമിൽ...
ഐ എസ് എല്ലിലെ ഗോൾ ക്ഷാമത്തിന് അഞ്ചു  ഗോൾ ത്രില്ലറോടെ അവസാനം.  ചെന്നൈയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്  എഫ് സി ഗോവ പരാജയപ്പെടുത്തുക ആയിരുന്നു. ഒരു ഘട്ടത്തിൽ മൂന്നു ഗോളിന് പിറകിൽ നിന്ന ചെന്നൈ രണ്ടാം പകുതിയിൽ വൻ തിരിച്ചുവരവാണ് നടത്തിയത്. ചെന്നൈയിൻ മുന്നേറ്റങ്ങളിലൂടെ ആയിരുന്നു മത്സരം തുടങ്ങിയത്. എന്നാൽ 25ആം മിനുട്ടിൽ എഫ് സി ഗോവയുടെ ഒരു ഗംഭീര കൗണ്ടർ അറ്റാക്കിനൊടുവിൽ കോറോ ഐ എസ് എൽ സീസണിലെ ആദ്യ ഗോൾ നേടി. ബ്രണ്ടൻ ഫെർണാണ്ടസിന്റെ ഗംഭീര അസിസ്റ്റിൽ...
കേരളത്തിന്റെ സ്വന്തം യുവതാരം അബ്ദുൽ ഹക്കുവിനെ വാനോളം പുകഴ്ത്തി നോർത്ത് ഈസ്റ്റ് കോച്ച് ജാവോ ഡി ഡിയസ്. ഇന്നലെ ഐ എസ് എല്ലിൽ തന്റെ അരങ്ങേറ്റം കുറിച്ച ഹക്കു എമേർജിംഗ് പ്ലയർ അവാർഡും വാങ്ങിയാണ് ഇന്നലെ കളം വിട്ടത്. നോർത്ത് ഈസ്റ്റ് ഡിഫൻസിൽ ഇറങ്ങിയ ഹക്കു മികച്ച പ്രകടനമാണ് ഇന്നലെ കാഴ്ചവെച്ചത്. ഹക്കുവിന് വലിയ ഭാവി ഉണ്ട് എന്നു പറഞ്ഞ നോർത്ത് ഈസ്റ്റിന്റെ കോച്ച് ഹക്കുവിന് വളരാനുള്ള അവസരം തങ്ങൾ കൊടുക്കും എന്നും പറഞ്ഞു. ഒന്നു രണ്ടു വർഷങ്ങൾ കൊണ്ട് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും...
സൗരാഷ്ട്രയ്ക്കെതിരെ രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ സഞ്ജു സാംസണ് തകര്‍പ്പന്‍ ശതകം. 122 പന്തില്‍ നിന്നാണ് സഞ്ജു തന്റെ ശതകം പൂര്‍ത്തിയാക്കിയത്. അരുണ്‍ കാര്‍ത്തിക് 57 റണ്‍സ് നേടി പുറത്താകാതെ സഞ്ജുവിനു(102*) കൂട്ടായി നില്‍ക്കുന്നു. 68 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 264/3 എന്ന നിലയിലാണ്. 257 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ ഇതുവരെ കേരളം നേടിയിട്ടുള്ളത്. 9 ബൗണ്ടറിയും 3 സിക്സുമാണ് സഞ്ജു ഇതുവരെ രണ്ടാം ഇന്നിംഗില്‍ നേടിയിട്ടുള്ളത്. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
ഓൾഡ് ട്രാഫോഡിൽ ന്യൂകാസിലിനെതിരായ മത്സരത്തിലെ 77ആം മിനിറ്റിൽ ടച്ച് ലൈനിൽ കളത്തിലേക്ക് ഇറങ്ങാനായി ആ 36കാരൻ നിൽക്കുമ്പോൾ, തിങ്ങി നിറഞ്ഞ ഓൾഡ് ട്രാഫോഡിലെ കാണികൾ ഹർഷാരവങ്ങൾ മുഴക്കുന്നു. 22 വര്ഷങ്ങൾക് മുൻപ് ഓൾഡ് ട്രാഫോഡിൽ, "കന്റോണ കിക്കിന്" ലഭിച്ച വിലക്കിന് ശേഷം മടങ്ങിയെത്തിയ കിംഗ്‌ കന്റോണക്ക് ലഭിച്ച അതേ വരവേൽപ്പ് ഈ സ്വീഡിഷ് ഹീറോക്കും ലഭിച്ചിരിക്കുന്നു. സ്‍ലാറ്റൻ ഇബ്രാഹിമോവിച് 7 മാസത്തിന് ശേഷം വീണ്ടും പന്ത് തട്ടാൻ എത്തിയിരിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ യൂറോപ്പ് ലീഗ് മത്സരത്തിനിടെയാണ് സ്‍ലാറ്റൻ ഇബ്രാഹിമോവിച്ചിന് പരിക്കേറ്റ്ത്, ഒരു വർഷം എങ്കിലും...
സൗരാഷ്ട്രയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ കേരളം ശക്തമായ നിലയില്‍. ഉച്ച ഭക്ഷണ സമയത്ത് കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയിട്ടുള്ളത്. സഞ്ജു സാംസണ്‍(78*), അരുണ്‍ കാര്‍ത്തിക്(31*) എന്നിവരാണ് ക്രീസില്‍. ഇരുവരും അതിവേഗത്തിലാണ് സ്കോറിംഗ് നടത്തി വരുന്നത്. മത്സരത്തില്‍ 205 റണ്‍സിന്റെ ലീഡാണ് കേരളത്തിനു ഇതുവരെ നേടാനായിട്ടുള്ളത്. 69/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു 44 റണ്‍സ് നേടിയ രോഹന്‍ പ്രേമിനെയാണ് ആദ്യം നഷ്ടമായത്. 70 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ജലജ്-രോഹന്‍ സഖ്യം നേടിയത്. രോഹന്‍...
എസി മിലാനും നാപോളിക്ക് മുന്നിൽ വീണതോടെ ഇറ്റാലിയൻ ലീഗിലെ ഒന്നാം സ്ഥാനം 14ആം റൗണ്ടിലേക്ക് കടക്കുമ്പോഴും നാപോളിയുടെ കയ്യിൽ തന്നെ ഭദ്രമായിരിക്കുകയാണ്‌. കഴിഞ്ഞ മത്സരത്തിൽ ചീവിയോയോട് സമനില വഴങ്ങിയതിന്റെ ക്ഷീണം നാപോളി തകർപ്പൻ പ്രകടനത്തോടെ ആണ് തീർത്തത്. എ സി മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്നലെ നാപോളി പരാജയപ്പെടുത്തിയത്. നാപോളിക്കു വേണ്ടി ഇൻസൈനും സിയലെൻസ്കിയും ആണ് ലക്ഷ്യം കണ്ടത്. ഇൻസൈനിയുടെ മിലാനെതിരെയുള്ള ആറാം ഗോളായിരു‌ന്നു ഇത്. ഇറ്റാലിയൻ ലീഗിലെ വേറൊരു ടീമിനെതിരെയും ഇൻസൈനി ഇത്രയും ഗോൾ നേടിയിട്ടില്ല. ഇന്നത്തെ ജയത്തോടെ ലീഗിൽ 25...
ഫ്രഞ്ച് ലീഗിലെ തങ്ങളുടെ അപരാജിത കുതിപ്പ് പി എസ് ജി ലീഗിലെ പതിമൂന്നാം മത്സരത്തിലും തുടർന്നു. ഇന്നലെ നടന്ന മത്സരത്തിൽ നാന്റെസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പി എസ് ജി തകർത്തത്. തീർത്തും ഡിഫൻസീവായ ടാക്ടിക്സുമായി ഇറങ്ങിയിട്ടും പി എസ് ജിയുടെ ഗോൾ മഴ തടയാൻ നാന്റെസിനായില്ല. കവാനിയുടെ ഇരട്ട ഗോളുകളാണ് പി എസ് ജിയുടെ ജയം എളുപ്പമാക്കിയത്. സീസണിൽ 17 മത്സരങ്ങളിൽ നിന്നായി 19 ഗോളുകളായി കവാനിക്ക്. ഡി മറിയ, പാസ്റ്റോറെ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. നെയ്മറിന് ഇന്നലെ ഗോളോ അസിസ്റ്റോ...
ല ലീഗയിലെ മികച്ച ഫോം തുടർന്ന് ബാഴ്സലോണ. ലെഗാനസിനെതിരെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബാഴ്സ ജയം കണ്ടത്. ബാഴ്സക്കായി സുവാരസ് രണ്ടു ഗോളുകൾ നേടിയപ്പോൾ പൗളീഞ്ഞോ മൂന്നാമത്തെ ഗോൾ നേടി. ലീഗിൽ ഒൻപതാം സ്ഥാനക്കാരായ ലെഗാനസിനെതിരെ ബാഴ്സക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ പകുതിയിൽ ഭൂരിപക്ഷം സമയവും പന്ത് കൈവശം വച്ചെങ്കിലും ബാഴ്സയെക്കാൾ ഷോട്ടുകൾ പായിച്ചത് എതിരാളികളായിരുന്നു. എന്നാൽ ലഭിച്ച ഏക അവസരം മുതലെടുത്ത് ബാഴ്സ ലീഡ് നേടുകയായിരുന്നു. 28 ആം മിനുട്ടിൽ ലൂയിസ് സുവാരസാണ് ബാഴ്‌സയെ മുന്നിൽ എത്തിച്ചത്. ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന...
180 മിനുട്ടുകൾ പിന്നിട്ടിട്ടും ഐ എസ് എല്ലിൽ ആദ്യ ഗോൾ പിറന്നില്ല. ഇന്ന് ഗുവഹാത്തിയിൽ വെച്ച് നടന്ന രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷദ്പൂരും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഗോൾ രഹിത സമനിലയാണെങ്കിലും വിരസമായിരുന്നില്ല ഇന്നത്തെ മത്സരം. ബോക്സു ടു ബോക്സ് ആക്രമണങ്ങളാണ് 90 മിനുട്ടും ഇരുടീമുകളും കാഴ്ചവെച്ചത്. അവസാന 12 മിനുട്ടുകൾ 10പേരുമായാ