കേരള ഗെയിംസ്; ഇഞ്ച്വറി ടൈം ഗോളിൽ കോഴിക്കോട് പാലക്കാടിനെ വീഴ്ത്തി

കേരള ഗെയിംസിലെ പുരുഷ വിഭാഗം ഫുട്ബോളിൽ നടന്ന മത്സരത്തിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് കോഴിക്കോട് പാലക്കാടിനെ 2-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഇഞ്ച്വറി ടൈമിലെ ഒരൂ ഗോളാണ് കോഴിക്കോടിന് വിജയം നൽകിയത്. 38ആം മിനുട്ടിൽ അഭിജിത് കോഴിക്കോടിനായും അതേ മിനുട്ടിൽ തന്നെ മഹേഷ് പാലക്കാടിനായും ഗോൾ നേടി. പിന്നീട് വിജയ ഗോളിനായി ഇരു ടീമുകളും പോരാടി അവസാനം 99ആം മിനുട്ടിൽ അഭിജിത്തിലൂടെ കോഴിക്കോട് വിജയ ഗോൾ കണ്ടെത്തുക ആയിരുന്നു‌.

നാളെ കേരള ഗെയിംസ് ഫുട്ബോളിൽ മൂന്ന് മത്സരങ്ങൾ നടക്കും.