“ഈ സീസണിൽ ലക്ഷ്യം കപ്പ് മാത്രം” – ലെസ്കോവിച്

കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിന്റെ ആവേശത്തിലാണ്‌ ഞാൻ എന്ന് പുതിയ കരാർ ഒപ്പുവെച്ച ലെസ്കോവിച്. കഴിഞ്ഞ സീസണിൽ ഞങ്ങൾ കിരീടത്തിന് അരികെവരെ എത്തിയിരുന്നു, ഈ സീസണിന്റെ ലക്ഷ്യം കപ്പ്‌ മാത്രമാണ്. ഈ പരിശീലകന്‌ കീഴിൽ അതുനേടും. ലെസ്‌കോവിച്ച് പറഞ്ഞു.

‘‘മാർക്കോയുമായി കരാറിൽ എത്തിയതിൽ വളരെ സന്തോഷം. ഈ ലീഗിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ്‌. കളത്തിലെ അദ്ദേഹത്തിന്റെ സ്ഥിരത അടുത്ത രണ്ട്‌ വർഷത്തേക്കെങ്കിലും നിലനിർത്താൻ ഞങ്ങൾക്ക്‌ സാധിച്ചാൽ അത്‌ വലിയ നേട്ടമാകും” – എന്ന് ബ്ലാസ്‌റ്റേഴ്‌സ്‌ സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

“മാർക്കോയുമായുള്ള കരാർ നീട്ടിയതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. ഐ എസ് എലിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണെന്ന് അദ്ദേഹം തെളിയിച്ചു. കണക്കുകൾ കൊണ്ട് മാത്രമല്ല. ആത്മ സമർപ്പണവും പ്രൊഫഷണലിസവും എല്ലാവർക്കും വലിയ മാതൃകയാണ്. അദ്ദേഹം ഞങ്ങളുടെ കൂടെ തുടരുന്നതിൽ സന്തോഷമുണ്ട്. ആ സ്ഥിരതയും നായക ഗുണവും പുതിയ കളിക്കാർക്ക് അവരുടെ മികവ് കൂട്ടാൻ സഹായമൊരുക്കും” ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.