ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്ക് തുടർച്ചയായ ആറാം വിജയം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് ആറാ. വിജയം. ഇന്ന് സ്പോർട്സ് ഒഡീഷയെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. സേതുവിനായി ദുർഗ ഇരട്ട ഗോളുകൾ നേടി‌. ആദ്യ 30 മിനുട്ടിൽ തന്നെ സേതു എഫ് സി നാലു ഗോളുകൾ നേടിയിരുന്നു. അഞ്ചാം മിനുട്ടിൽ കിയോകോ എലിസബത്ത് ആണ് ആദ്യ ഗോൾ നേടിയത്. ഇതിന് തൊട്ടു പിന്നാലെ കാർത്തിക ലീഡ് ഇരട്ടിയാക്കി. ഒമ്പതാം മിനുട്ടിലും മുപ്പതാം മിനുട്ടിലുമായിരുന്നു ദുർഗയുടെ ഗോളുകൾ.

ഈ വിജയത്തോടെ സേതു എഫ് സിക്ക് 6 മത്സരങ്ങളിൽ നിന്ന് 18 പോയിന്റായി. സേതു എഫ് സി ആകും ഗോകുലം കേരളക്ക് കിരീടം നിലനിർത്തുന്നതിൽ ഏറ്റവും വലിയ വെല്ലുവിളി ആവുക.