കേരള ഗെയിംസ്, ഫുട്ബോളിൽ കോഴിക്കോട് ചാമ്പ്യന്മാർ

കേരള ഗെയിംസിന്റെ ഭാഗമായി നടന്ന പുരുഷ ഫുട്ബോൾ മത്സരത്തിൽ കോഴിക്കോട് ചാമ്പ്യന്മാരായി. ഇന്ന് തൃശ്ശൂരിനെ ആണ് ഫൈനലിൽ കോഴിക്കോട് പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ 3-1നാണ് കോഴിക്കോട് വിജയിച്ചത്. നിശ്ചിത സമയത്ത് ഗോൾ രഹിതമായിരുന്നു കളി. പെനാൾട്ടി ഷൂട്ടൗട്ടിൽ ദിൽഷാദ്, നബീൽ, നന്ദു കൃഷ്ണൻ എന്നിവർ കോഴിക്കോടിനായി വല കണ്ടു. തൃശ്ശൂരിനായി ബാസിൽ മാത്രമാണ് കിക്ക് ലക്ഷ്യത്തിൽ എത്തിച്ചത്. സെമി ഫൈനലിൽ മലപ്പുറത്തെ തോൽപ്പിച്ച് ആയിരുന്നു കോഴിക്കോട് ഫൈനലിൽ എത്തിയത്.

Img 20220509 Wa0037
Thrissur runners-up

കാസർഗോഡിനെ തോൽപ്പിച്ച് കൊണ്ട് മലപ്പുറം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 4-1 എന്ന സ്കോറിനായുരുന്നു മലപ്പുറത്തിന്റെ വിജയം.