Indian Super League

കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ എ ടി കെ തയ്യാറെന്ന് കോപ്പൽ

ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാനായി എ ടി കെ കൊൽക്കത്ത ഒരുങ്ങി കഴിഞ്ഞു എന്ന് പരിശീലകൻ സ്റ്റീവ് കോപ്പൽ പറഞ്ഞു‌. മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂടിയായ കോപ്പൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച ടീമാണ് ഇത്തവണയെന്നും അവരുടെ മികവിനൊപ്പം എത്താൻ തങ്ങൾക്ക് കഴിയുമെന്നാണ് വിശ്വാസം എന്നും പറഞ്ഞു. സെപ്റ്റംബർ 29നാണ് കേരള ബ്ലാസ്റ്റേഴ്സും എ ടികെ കൊൽക്കത്തയും തമ്മിലുള്ള പോരാട്ടം.

എല്ലാ ടീമിന്റെയും വിധി തീരുമാനിക്കുന്നത് അവരുടെ സ്ഥിരത ആയിരിക്കും എന്ന് കോപ്പൽ പറഞ്ഞു. ആറു മാസത്തോളം കാലം ആർക്കു മികച്ചു നിൽക്കാൻ കഴിയുമോ അവരെ ചാമ്പ്യന്മാർ ആകു എന്ന് കോപ്പൽ പറഞ്ഞു. ഇത്തവണ തനിക്ക് ലഭിച്ചിരിക്കുന്നത് നല്ല സ്ക്വാഡാണെന്നും എല്ലാ പൊസിഷനിലും ടാലന്റഡ് കളിക്കാരാണ് ഉള്ളതെന്നും കോപ്പം പറഞ്ഞു.