രാജസ്ഥാന് തകര്‍പ്പന്‍ നാലാം ജയം സമ്മാനിച്ച് വൈഭവും ജുറേലും

ഐപിഎലില്‍ ജൈത്രയാത്ര തുടര്‍ന്ന് രാജസ്ഥാന്‍ റോയൽസ്. ഇന്ന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നൽകിയ 202 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് 18 ഓവറിൽ നേടുകയായിരുന്നു.
യശസ്വി ജൈസ്വാളിനെ വേഗത്തിൽ നഷ്ടമായെങ്കിലും വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പിന്നീട് കണ്ടത്. താരം 15 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതക പൂര്‍ത്തിയാക്കിയപ്പോള്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 97/1 എന്ന നിലയിലായിരുന്നു.
വൈഭവിനൊപ്പം ധ്രുവ് ജുറേലും മികവ് പുലര്‍ത്തിയപ്പോള്‍ ഏഴാം ഓവറിൽ രാജസ്ഥാന്‍ 111 റൺസിലേക്ക് എത്തി. ഏഴാം ഓവറിൽ രാജസ്ഥാന്‍ 111 റൺസിലേക്ക് എത്തി. ക്രുണാൽ പാണ്ഡ്യയാണ് ആര്‍സിബിയ്ക്ക് വലിയ ബ്രേക്ക്ത്രൂ നൽകുന്നത്. 26 പന്തിൽ 78 റൺസ് നേടിയ വൈഭവ് സൂര്യവന്‍ഷിയെയും തൊട്ടടുത്ത പന്തിൽ ഷിമ്രൺ ഹെറ്റ്മ്യറെയും പുറത്താക്കി 129/1 എന്ന നിലയിൽ നിന്ന് 129/3 എന്ന നിലയിലേക്ക് രാജസ്ഥാനെ തള്ളിയിട്ടു. വൈഭവ് – ജുറേൽ കൂട്ടുകെട്ട് 37 പന്തിൽ 108 റൺസാണ് നേടിയത്.

റിയാന്‍ പരാഗിനെ ജോഷ് ഹാസൽവുഡ് ക്രുണാൽ പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചപ്പോള്‍ രാജസ്ഥാന് 4ാം വിക്കറ്റ് നഷ്ടമായി. 5 റൺസ് നേടുന്നതിനിടെ 3 വിക്കറ്റാണ് നഷ്ടമായത്.
ആ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചത് ധ്രുവ് ജുറേൽ – രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ്. അര്‍ദ്ധ ശതകം നേടി ഈ കൂട്ടുകെട്ട് അവസാന നാലോവറിലെ ലക്ഷ്യം 18 റൺസാക്കി മാറ്റി. 68 റൺസാണ് അഞ്ചാം വിക്കറ്റിൽ ജുറേലും രവീന്ദ്ര ജഡേജയും നേടിയത്. ജുറേൽ 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ജഡേജ 24 റൺസും നേടി.