Indian Premier LeagueCricketFeatured

ആധികാരിക വിജയവുമായി സൺറൈസേഴ്സ്

Sunrisers

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആധികാരിക വിജയവുമായി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 226 റൺസ് നേടിയ സൺറൈസേഴ്സ് എതിരാളികളെ 161 റൺസിൽ എറിഞ്ഞൊതുക്കി 65 റൺസ് വിജയം ആണ് കരസ്ഥമാക്കിയത്. കൊൽക്കത്തയ്ക്കായി അംഗ്കൃഷ് രഘുവന്‍ഷി ഫിഫ്റ്റിയുമായി പൊരുതി നോക്കി.

രണ്ടാം ഓവറിൽ ഫിന്‍ അല്ലനെ നഷ്ടമാകുമ്പോള്‍ കൊൽക്കത്തയ്ക്ക് 1.3 ഓവറിൽ 30 റൺസായിരുന്നു സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. അല്ലന്‍ 7 പന്തിൽ നിന്ന് 28 റൺസ് നേടിയപ്പോള്‍ ഹര്‍ഷ് ദുബേയ്ക്കായിരുന്നു വിക്കറ്റ്. അംഗ്കൃഷ് രഘുവന്‍ഷിയും രഹാനെയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 37 റൺസ് നേടിയപ്പോള്‍ രഹാനെ 8 റൺസ് നേടി പുറത്തായി.

പവര്‍പ്ലേയ്ക്കുള്ളിൽ കാമറൺ ഗ്രീനിനെയും നഷ്ടമായ കൊൽക്കത്തയ്ക്ക് 6 ഓവറിൽ നിന്ന് 74 റൺസാണ് നേടാനായത്. അംഗ്കൃഷ് രഘുവന്‍ഷി 29 പന്തിൽ 52 റൺസും റിങ്കു സിംഗ് 35 റൺസും നേടിയെങ്കിലും കൊൽക്കത്തയ്ക്ക് സൺറൈസേഴ്സിന് വെല്ലുവിളി ഉയര്‍ത്താനായില്ല.

16 ഓവറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 161 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

സൺ റൈസേഴ്സിനായി ജയ്ദേവ് ഉനഡ്കട് മൂന്നും നിതീഷ് റെഡ്ഡിയും എഹ്സാന്‍ മലിംഗയും രണ്ട് വീതം വിക്കറ്റും നേടി.