മാത്രേയുടെ ഫിഫ്റ്റിയുടെ ബലത്തിൽ ചെന്നൈയ്ക്ക് 209 റൺസ്

ഐപിഎലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 209 റൺസ്. ആയുഷ് മാത്രേ നേടിയ തകര്‍പ്പന്‍ ഫിഫ്റ്റിയുടെ ബലത്തിലാണ് ഈ സ്കോറിലേക്ക് ചെന്നൈ എത്തിയത്. 5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ചെന്നൈ നേടിയത്.
സഞ്ജു സാംസൺ വെറും 7 റൺസ് നേടി പുറത്തായ ശേഷം ആയുഷ് മാത്രേയുടെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ചെന്നൈയെ മുന്നോട്ട് നയിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 57/1 എന്ന നിലയിലായിരുന്ന ചെന്നൈ പത്തോവര്‍ പിന്നിടുമ്പോള്‍ 101 റൺസാണ് നേടിയത്. ഇതിനിടെ ആയുഷ് മാത്രേ 29 പന്തിൽ നിന്ന് തന്റെ ഫിഫ്റ്റി നേടി.
96 റൺസാണ് മാത്രേയും റുതുരാജും രണ്ടാം വിക്കറ്റിൽ നേടിയത്. 22 റൺസ് നേടിയ റുതുരാജിനെ പുറത്താക്കി യൂസുവേന്ദ്ര ചഹാല്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തൊട്ടടുത്ത ഓവറിൽ ആയുഷ് മാത്രേയെയും ചെന്നൈയ്ക്ക് നഷ്ടമായി. വിജയകുമാര്‍ വൈശാഖ് 43 പന്തിൽ 73 റൺസ് നേടിയ മാത്രേയുടെ വിക്കറ്റ് നേടി ചെന്നൈയ്ക്ക് മൂന്നാമത്തെ തിരിച്ചടി നൽകി. മാത്രേ പുറത്താകുമ്പോള്‍ 123/3 എന്ന നിലയിലായിരുന്നു ചെന്നൈ.
ചെന്നൈയുടെ റൺറേറ്റ് കുറഞ്ഞ ഏതാനും ഓവറുകള്‍ക്ക് ശേഷം സര്‍ഫ്രാസ് ഖാന്‍ ക്രീസിലെത്തി റൺറേറ്റ് ഉയര്‍ത്തുന്നതാണ് കണ്ടത്. എന്നാൽ 12 പന്തിൽ 32 റൺസ് നേടിയ സര്‍ഫ്രാസിനെ വിജയകുമാര്‍ വൈശാഖ് പുറത്താക്കി പഞ്ചാബ് അഞ്ചാം വിക്കറ്റ് നേടി.
28 പന്തിൽ നിന്ന് 45 റൺസ് നേടി ശിവം ദുബേയാണ് ചെന്നൈയുടെ സ്കോര്‍ 200 കടത്തിയത്.