Indian Premier LeagueCricketFeatured

26 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ്, പിന്നീട് ഡൽഹിയുടെ വിജയ ശില്പിയായി സമീര്‍ റിസ്വി

Sameerrizvi

ലക്നൗവിനെതിരെ ലോ സ്കോറിംഗ് മത്സരത്തിൽ വിജയം കൈവരിച്ച് ഡൽഹി ക്യാപിറ്റൽസ്. ഒരു ഘട്ടത്തിൽ 26/4 എന്ന നിലയിലേക്ക് വീണ ശേഷം ടീമിനെ വിജയത്തിലേക്ക് നയിച്ചത് സമീര്‍ റിസ്വിയും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്നാണ്. 17.1 ഓവറിൽ 145/4 എന്ന സ്കോര്‍ നേടിയാണ് ഡൽഹിയുടെ വിജയം.

ഇന്നിംഗ്സിലെ ആദ്യ പന്തിൽ കെഎൽ രാഹുലിനെ പുറത്താക്കി മൊഹമ്മദ് ഷമി ഡൽഹിയ്ക്ക് ആദ്യ തിരിച്ചടി നൽകിയപ്പോള്‍ നിതീഷ് റാണയെ പുറത്താക്കി മൊഹ്സിന്‍ ഖാന്‍ രണ്ടാം വിക്കറ്റ് നേടി. അടുത്ത ഓവറിൽ പതും നിസ്സങ്കയെയും അക്സര്‍ പട്ടേലിനെയും പുറത്താക്കി പ്രിന്‍സ് യാദവ് ഡൽഹിയെ വലിയ പ്രതിരോധത്തിലാക്കി.

Princeyadav

അവിടെ നിന്ന് 76 പന്തിൽ നിന്ന് 119 റൺസ് നേടി സമീര്‍ റിസ്വി – ട്രിസ്റ്റന്‍ സ്റ്റബ്സ് കൂട്ടുകെട്ട് ടീമിന്റെ വിജയം 17.1 ഓവറിൽ നേടിക്കൊടുത്തു. റിസ്വി 47 പന്തിൽ 70 റൺസും ട്രിസ്റ്റന്‍ സ്റ്റബ്സ് 22 പന്തിൽ 39 റൺസും നേടി വിജയത്തിലേക്ക് ഡൽഹിയെ നയിച്ചു.