മുംബൈയ്ക്കായി പൊരുതിയത് റൂഥര്‍ഫോര്‍ഡ് മാത്രം, ആര്‍സിബിയ്ക്ക് 18 റൺസ് വിജയം

മുംബൈ ഇന്ത്യന്‍സിനെതിരെ 18 റൺസ് വിജയം നേടി ആര്‍സിബി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 240 റൺസ് നേടിയ ആര്‍സിബി മുംബൈയെ 222/5 സ്കോറിന് എറിഞ്ഞൊതുക്കുകയായിരുന്നു. മുംബൈയുടെ ഓപ്പണിംഗ് താരം രോഹിത് ശര്‍മ്മ പരിക്കേറ്റ് മടങ്ങിയതും ടീമിന് തിരിച്ചടിയായി. മുംബൈ വലിയ തോൽവിയിലേക്ക് വീഴുമെന്ന് കരുതിയെങ്കിലും 31 പന്തിൽ 71 റൺസ് നേടിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിന്റെ ബാറ്റിംഗ് മികവ് ആണ് ടീമിന്റെ തോൽവി 18 റൺസായി കുറച്ചത്.

റയാന്‍ റിക്കൽട്ടൺ മികച്ച രീതിയിൽ തുടങ്ങിയപ്പോള്‍ മുംബൈ മികച്ച രീതിയിൽ തന്നെ വലിയ ചേസിനിറങ്ങി.
19 റൺസ് നേടിയ രോഹിത് ശര്‍മ്മ റിട്ടേര്‍ഡ് ഹര്‍ട്ടായി മാറിയപ്പോള്‍ പകരം സൂര്യകുമാര്‍ യാദവ് എത്തി. 7 ഓവറിൽ 72 റൺസ് നേടിയ മുംബൈയ്ക്ക് അടുത്ത ഓവറിൽ സുയാഷ് ശര്‍മ്മ റയാന്‍ റിക്കൽട്ടണിനെ പുറത്താക്കി. 22 പന്തിൽ 37 റൺസാണ് റിക്കൽട്ടൺ നേടിയത്.

അതേ ഓവറിൽ തന്നെ തിലക് വര്‍മ്മയെയും സുയാഷ് ശര്‍മ്മ പുറത്താക്കി. അതേ ഓവറിൽ തന്നെ തിലക് വര്‍മ്മയെയും സുയാഷ് ശര്‍മ്മ പുറത്താക്കി. 47 റൺസ് കൂട്ടുകെട്ട് നേടി സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും മുംബൈയുടെ സ്കോര്‍ നൂറ് കടത്തിയെങ്കിലും റിക്വേര്‍ഡ് റൺറേറ്റ് ഉയരുകയായിരുന്നു.

22 പന്തിൽ 33 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ ക്രുണാൽ പാണ്ഡ്യ പുറത്താക്കി. 22 പന്തിൽ 40 റൺസ് നേടിയ ഹാര്‍ദ്ദിക്കിനെ പുറത്താക്കി ജേക്കബ് ഡഫി മുംബൈയുടെ നാലാം വിക്കറ്റ് വീഴ്ത്തി. അവസാന അഞ്ചോവറിൽ 94 റൺസായിരുന്നു മുംബൈയ്ക്ക് മുന്നിലെ ലക്ഷ്യം.

റൂഥര്‍ഫോര്‍ഡ് ആറാം വിക്കറ്റിൽ മിച്ചൽ സാന്റനറിനെ കാഴ്ച്ചക്കാരനായി നിര്‍ത്തി 27 പന്തിൽ നിന്ന് 68 റൺസ് ആണ് ഈ കൂട്ടുകെട്ട് നേടിയത്. ഇതിൽ 8 റൺസായിരുന്നു സാന്റനറുടെ സംഭാവന.