ടീമംഗത്തിന്റെ കൈയ്യിൽ നിന്ന് വരെ ഏറ് കിട്ടുന്നുവെങ്കിൽ, ക്യാപ്റ്റനെന്ന നിലയിൽ എന്തോ പ്രശ്നം ഉണ്ട് – കെഎൽ രാഹുല്‍
ഐപിഎലില്‍ തന്റെ ക്യാപ്റ്റന്‍സിയിൽ എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞ് കെഎൽ രാഹുല്‍. ഇന്നലെ രാജസ്ഥാന്‍ റോയൽസിനെതിരെ ടീമിനെ പത്ത് റൺസ് വിജയത്തിലേക്ക് നയിച്ച ശേഷമാണ് കെഎൽ രാഹുലിന്റെ പ്രതികരണം. അവേശ് ഖാന്‍ ഫീൽഡിംഗിനിടെ എറിഞ്ഞ പന്ത് കെഎൽ രാഹുലിന്റെ കൈയ്യിൽ കൊണ്ടിരുന്നു. തന്റെ ശ്രദ്ധക്കുറവിനെക്കുറിച്ച് തമാശരൂപേണയാണ് രാഹുല്‍ വ്യക്തമാക്കിയത്.
മത്സരത്തിൽ 154 റൺസ് നേടിയ ലക്നൗ 144 റൺസിന് രാജസ്ഥാനെ പിടിച്ചു നിര്‍ത്തി 10 റൺസ് വിജയം നേടുകയായിരുന്നു. 19 റൺസായിരുന്നു അവസാന ഓവറിൽ രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. റിയാന്‍ പരാഗ് ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിയെങ്കിലും പിന്നീട് ആ മികവ് ആര്‍ക്കും പുലര്‍ത്താനാകാതെ പോയപ്പോള്‍ 8 റൺസ് മാത്രമാണ് ഓവറിൽ നിന്ന് പിറന്നത്.