അയർലാൻഡ് അടിച്ചു, ആദ്യ പരാജയമറിഞ്ഞ് ഇന്ത്യ

- Advertisement -

വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ പരാജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അയർലാൻഡിനോട് പരാജയപ്പെട്ടത്. ഈ ജയത്തോടു കൂടി പൂൾ ബി ചാമ്പ്യന്മാരായി അയർലാൻഡ് വനിത ഹോക്കി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു.

അന്ന ഓ’ഫ്ളാനഗൻ ആണ് അയർലാൻഡിൻെറ വിജയ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ പൊരുതി സമനിലയിൽ തളച്ച ഇന്ത്യൻ വനിതകളെയല്ല ഇന്ന് കളിക്കളത്തിൽ കണ്ടത്. ആദ്യ ക്വാർട്ടറിൽ തന്നെ അയർലാൻഡ് ലീഡ് നേടി. മത്സരം തങ്ങളുടെ വരുതിയിലാക്കാൻ ഇന്ത്യക്ക് സമയം ഏറെ കിട്ടിയെങ്കിലും പരാജയമായിരുന്നു ഫലം. ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ യുഎസിനെതിരെ ജൂലൈ 29 നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement