പെനാൾട്ടിയിൽ ആഴ്സണലിനെ അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചു

സൗഹൃദ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ആഴ്സണലിനെ തോൽപ്പിച്ചു. സിംഗപ്പൂരിൽ നടന്ന ഇന്റർ നാഷണൽ കപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്. നിശ്ചിത സമയത്റ്റ്ഗ് ഇരു ടീമുകളും 1-1 എന്ന സ്കോറിൽ സമനില പാലിക്കുകയായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിനായി വിയേറ്റോയും ആഴ്സ്ണലിനായി സ്മിത് റോവെയും ആണ് സ്കോർ ചെയ്തത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 3-1 എന്ന സ്കോറിനാണ് അത്ലറ്റിക്കോ വിജയിച്ചത്.

പി എസ് ജിക്കെതിരെ ആണ് ആഴ്സണലിന്റെയും അത്ലറ്റിക്കോ മാഡ്രിഡിന്റെയും അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅലക്സ് ഫെർഗൂസൺ തിരിച്ചെത്തി!!
Next articleഅയർലാൻഡ് അടിച്ചു, ആദ്യ പരാജയമറിഞ്ഞ് ഇന്ത്യ