ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്ത് ലാല്‍റെംസിയാമി

ഇംഗ്ലണ്ട് ടൂറിന്റെ ഭാഗമായുള്ള 5 ടെസ്റ്റുകളുടെ ഹോക്കി പരമ്പരിയലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ആദ്യ മത്സരത്തില്‍ 2-1ന്റെ അവസാന നിമിഷ വിജയം നേടിയ ഇന്ത്യ ഇന്നത്തെ മത്സരത്തിലും ആദ്യം പിന്നില്‍ പോയിരുന്നു. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ലഭിച്ച പെനാള്‍ട്ടി സ്ട്രോക്ക് ഗോളാക്കി മാറ്റി ഗ്രേറ്റ് ബ്രിട്ടന്‍ നേടിയ ലീഡ് മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനം വരെ തുടര്‍ന്നു.

മത്സരം അവസാന ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ ഇന്ത്യയ്ക്ക് ആശ്വാസമായി ലാല്‍റെംസിയാമി ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് കനത്ത ആക്രമങ്ങള്‍ നടത്തിയ ഇന്ത്യ ആദ്യ മത്സരത്തിലേത് പോലെ അട്ടിമറി വിജയം നേടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇതോടെ മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു.