ഇന്ത്യൻ ഹോക്കിയുടെ അഭിമാന താരമായ ലളിത് കുമാർ ഉപാധ്യായ രാജ്യാന്തര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് ഒളിമ്പിക്സ് വെങ്കല മെഡലുകൾ നേടിയ ശ്രദ്ധേയമായ കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

ഇന്ത്യ ബെൽജിയത്തെ 4-3 ന് തോൽപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. 31 വയസ്സുകാരനായ ലളിത്, ടോക്കിയോ 2020 ലും പാരീസ് 2024 ലും നേടിയ ചരിത്രപരമായ വെങ്കല മെഡലുകൾ ഉൾപ്പെടെ ഇന്ത്യയുടെ സമീപകാല വിജയങ്ങളിൽ പ്രധാന പങ്കുവഹിച്ചു.
2014-ൽ അരങ്ങേറ്റം കുറിച്ച ലളിത് 179-ൽ അധികം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുകയും 40-ൽ അധികം ഗോളുകൾ നേടുകയും ചെയ്തു.
ലളിത് ഉപാധയയുടെ കരിയർ ഹൈലൈറ്റ്;
- ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ സ്വർണ്ണം (2016, 2018)
- 2017 ഏഷ്യാ കപ്പിൽ സ്വർണ്ണം
- 2017 ഹോക്കി വേൾഡ് ലീഗ് ഫൈനലിൽ വെങ്കലം
- 2018 ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി
അദ്ദേഹത്തിന്റെ മികവിന് 2021-ൽ അർജുന അവാർഡ് ലഭിച്ചു, കൂടാതെ ഇന്ത്യൻ കായികരംഗത്തിന് നൽകിയ സംഭാവനകൾക്ക് സംസ്ഥാന സർക്കാർ അദ്ദേഹത്തെ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് (DSP) ആയും നിയമിച്ചു.