ഖേൽ രത്ന അവാർഡിന് പേര് മാറ്റം, ഇനി മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ്!

Img 20210806 124504

രാജീവ്ഗാന്ധി ഖേൽ രത്ന അവാർഡിന് പേരുമാറ്റം. ഖേൽ രത്ന അവാർഡ് ഇനി മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന പേരിൽ അറിയപ്പെടു. ഖേൽ രത്ന അവാർഡ് ഇന്ത്യൻ ഹോക്കി ഇതിഹാസത്തിന്റെ പേരിലാണ് ഇനിമുതൽ അറിയപ്പെടുക എന്ന് പ്രഖ്യാപിച്ചത് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്. ഇന്ത്യൻ പൗരന്മാരുടെ അഭ്യർത്ഥന മാനിച്ചാണ് പേരുമാറ്റം നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന കായിക ബഹുമതിയാണ് ഖേൽ രത്ന.

യൂത്ത് അഫെയേഴ്സ് ആൻഡ് സ്പോർട്സ് മന്ത്രാലയമാണ് ഓരോ വർഷവും അവാർഡ് നൽകുന്നത്. മെഡലിയനും സർട്ടിഫിക്കറ്റും 25ലക്ഷം രൂപയുമാണ് പാരതോഷികമായി നൽകാറുള്ളത്.‌സച്ചിൻ തെൻഡുൽക്കർ, എം എസ് ധോണി, സാനിയ‌ മിർസ, വിരാട് കൊഹ്ലി, ഹോക്കി ഇതിഹാസം സർദാർ സിംഗ്,ധൻ രാജ് പിള്ളൈ, വിശ്വനാഥൻ ആനന്ദ്, എന്നിവർക്ക് ഖേൽരത്ന ലഭിച്ചിട്ടുണ്ട്.

Previous articleഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎലിനുണ്ടാകുമെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് കാര്യങ്ങള്‍ അനുകൂലമല്ല
Next article1992 മുതൽ ഇത് വരെയുള്ള 8 ഒളിമ്പിക്സിലും പങ്കെടുത്തു ചരിത്രം എഴുതി 51 കാരൻ ജീസസ് ഏഞ്ചൽ ഗാർസിയ!