ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎലിനുണ്ടാകുമെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് കാര്യങ്ങള്‍ അനുകൂലമല്ല

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎൽ രണ്ടാം ലെഗിൽ കളിക്കുമെന്ന് ബിസിസിഐ അറിയിച്ചുവെങ്കിലും കാര്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിന് അനുകൂലമല്ല. ടീമിന്റെ നെടുംതൂണുകളായ മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ദുബായിയിൽ ടീമിനൊപ്പമുണ്ടാകില്ലെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

ബെന്‍ സ്റ്റോക്സ് ക്രിക്കറ്റിൽ നിന്ന് നീണ്ട ഇടവേളയെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ പരിക്ക് മൂലം ഈ വര്‍ഷം ക്രിക്കറ്റിലുണ്ടാകില്ലെന്ന് ഉറപ്പായി. അതേ സമയം ജോസ് ബട്‍ലര്‍ തന്റെ കുഞ്ഞിന്റെ ജനനം പ്രതീക്ഷിക്കുന്ന സമയം ആയതിനാൽ ടീമിനൊപ്പം ചേരില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

മികച്ച ഫോമിലുള്ള ലിയാം ലിവിംഗ്സ്റ്റണും ഡേവിഡ് മില്ലറും പകരക്കാരായി ടീമിലുണ്ടെങ്കിലും ഇവര്‍ക്ക് ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങള്‍ക്ക് പകരക്കാരനാകുവാന്‍ സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്.