കേരള ഹോക്കിയുടെ വാർഷിക പൊതുയോഗം നടന്നു

കേരള ഹോക്കി യുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും തിരുവനന്തപുരം ഹോട്ടൽ വൈറ്റ് ഡാമറിൽ നടന്നു. കൊവിഡ് പ്രതിസന്ധിഘട്ടത്തിലും സംസ്ഥാനത്ത് 150 വിദ്യാലയങ്ങളിൽ ഹോക്കി യൂണിറ്റുകൾ ആരംഭിക്കുകയും സൗജന്യമായി ഹോക്കി സ്റ്റിക്കറുകളും ബോളുകളും വിതരണം ചെയ്യുകയും ആവശ്യമായ പരിശീലകരെയും ഏർപ്പെടുത്തുകയും ചെയ്തു. ഇതിനു പുറമേ സംസ്ഥാനത്തുടനീളം തെരഞ്ഞെടുക്കപ്പെട്ട 250ഓളം വിദ്യാലയങ്ങളിൽ ഹോക്കി യൂണിറ്റുകൾ ആരംഭിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും പ്രസിഡന്റ് വി. സുനിൽകുമാർ പ്രസ്താവിച്ചു.
സംസ്ഥാനത്ത് ഹോക്കിയുടെ വളർച്ചക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജ സ്വലമാക്കുവാനും കൂടുതൽ ടൂർണമെൻറ് സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
Img 20220516 Wa0015
2022 – 26 കാലയളവിലേക്കുള്ള കേരള ഹോക്കിയുടെ ഭാരവാഹികളായി വി സുനിൽകുമാർ (തിരുവന്തപുരം) – പ്രസിഡണ്ട് , സി.റ്റി സോജി (ആലപ്പുഴ) – ജനറൽ സെക്രട്ടറി , ആർ അയ്യപ്പൻ (തിരുവനന്തപുരം) – ട്രഷറർ , അരുൺ എ (തിരുവന്തപുരം) – സീനിയർ വൈസ് പ്രസിഡന്റ് , വൈസ് പ്രസിഡണ്ട്മാരായി
അനിൽകുമാർ കെ (പത്തനംതിട്ട), മിനി അഗസ്റ്റിൻ (ഇടുക്കി), ഡോ. രമണി കെ (കൊല്ലം),ജോയിൻ സെക്രട്ടറിമാരായി പ്രശാന്ത് ഡി (എറണാകുളം),
ഷീന എസ് (പത്തനംതിട്ട),ഡോ. മനോജ് എം ജെ (കോട്ടയം), സന്ധ്യ പി ഡി (ആലപ്പുഴ),എക്സിക്യൂട്ടീവ് മെമ്പർമാരായി ജൂബി ജോർജ് (എറണാകുളം) , എബനേസർ ജോസ് (തൃശ്ശൂർ ),കമലം (പാലക്കാട് )
ദിൽന എം എം (കോഴിക്കോട് ), സലിം കെ എം (വയനാട്) എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഒബ്സെർവറായി കരമന ഹരിയും ഒളിംപിക് ഒബ്സർവർ ആയി വൈസ് പ്രസിഡൻറ് എസ്. എൻ രഘുചന്ദ്രൻ നായരും പങ്കെടുത്തു.