ബ്രിട്ടനോട് തോല്‍വിയേറ്റ് വാങ്ങി അയര്‍ലണ്ട്, നാലാം സ്ഥാനക്കാരായി ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യ

Sports Correspondent

അയര്‍ലണ്ട് തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അയര്‍ണ്ട് ബ്രിട്ടനോട് പരാജയം ഏറ്റുവാങ്ങിയതോടെ അയര്‍ലണ്ടിന്റെ ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ അവസാനിച്ചു. പൂള്‍ എ യിൽ നിന്ന് നാലാം സ്ഥാനക്കാരായി ഇന്ത്യ ഇതോടെ ക്വാര്‍ട്ടറിലെത്തി. അയര്‍ലണ്ട് തങ്ങളുടെ അരങ്ങേറ്റ ലോകകപ്പാണ് കളിക്കുന്നത്. ആദ്യ അവസരത്തിൽ ക്വാര്‍ട്ടര്‍ സ്വന്തമാക്കുകയെന്ന് ചരിത്ര നിമിഷം കൈവിട്ട ടീം മത്സരശേഷം ഏറെ ദുഖിതരായാണ് കണ്ടത്. 2-0 എന്ന സ്കോറിനാണ് ബ്രിട്ടന്റെ വിജയം.

Ireland

ആദ്യ ക്വാര്‍ട്ടറിൽ ഗോള്‍ പിറക്കാതെ ഇരുന്നപ്പോള്‍ രണ്ടാം ക്വാര്‍ട്ടറിൽ സൂസന്ന ടൗൺസെന്‍ഡും മൂന്നാം ക്വാര്‍ട്ടറിൽ ഹന്ന മാര്‍ട്ടിനും ആണ് ബ്രിട്ടന് വേണ്ടി ഗോളുകള്‍ നേടിയത്.

ഇന്ത്യയോട് കഴി‍ഞ്ഞ മത്സരത്തിൽ സമനില പ്രതീക്ഷിച്ചുവെങ്കിലും അവസാന ക്വാര്‍ട്ടറിൽ ഗോള്‍ വഴങ്ങിയതാണ് അയര്‍ലണ്ടിന്റെ ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ തകര്‍ത്തത്.