ഇന്ത്യൻ വനിതാ ഹോക്കി ടീം അമേരികയെ തോൽപ്പിച്ചു

Newsroom

ഇന്ത്യൻ വനിതാ ഹോക്കി ടീം അവരുടെ വിജയമില്ലാത്ത 5 മത്സരങ്ങളുടെ യാത്രയ്ക്ക് അവസാനം കുറിച്ചു. ഇന്ന് FIH പ്രൊ ലീഗിൽ നടന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. ലീഗിലെ ഇന്ത്യയുടെ ആദ്യ വിജയമാണിത്. ഒമ്പതാം മിനുട്ടിൽ കറ്റാരിയ വന്ദനയിലൂടെ ഇന്ത്യ ലീഡ് എടുത്തു.

ഇന്ത്യ 24 02 09 21 30 04 583

26ആം മിനുട്ടിൽ ദീപിക ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. അവസാനം സലിമ ടെറ്റെ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. ഇനി ഫെബ്രുവരി 12ന് ഇന്ത്യ ചൈനയെ നേരിടും. കഴിഞ്ഞ മാസം ഒളിമ്പിക്സ് യോഗ്യത പോരാട്ടത്തിൽ അമേരിക്കയോട് ഏറ്റ പരാജയയത്തിന് കണക്കു തീർക്കാൻ കൂടെ ഈ വിജയം കൊണ്ട് ആയി.