ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ മലേഷ്യയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. നാടകീയമായ ഫൈനലിൽ ഒരു ഘട്ടത്തിൽ 1-3ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഇന്ത്യ വിജയിച്ചത്. മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ 4-3മായിരുന്നു ഇന്ത്യയുടെ വിജയം.
1-3ന് പിറകിലായിരുന്ന ഇന്ത്യയെ മൂന്നാം പാദത്തിൽ ഒരു മിനിറ്റിനുള്ളിൽ ഹർമൻപ്രീത് സിങ്ങും ഗുർജന്ത് സിങ്ങും ഓരോ ഗോളുകൾ നേടിയാണ് തിരിച്ചുവരവിന് സഹായിച്ചത്. ആതിഥേയർ 1-3ന് പിന്നിലായിരുന്നുവെങ്കിലും പെട്ടെന്നുള്ള രണ്ട് ഗോളുകൾ അവരെ സ്കോറുകൾ സമനിലയിലാക്കാൻ സഹായിച്ചു. അവസാന ക്വാർട്ടറിൽ ആകാശ്ദീപ് സിംഗിന്റെ ഫീൽഡ് ഗോളിലാണ് മലേഷ്യക്കെതിരെ ഇന്ത്യ വിജയ ഗോൾ നേടിയത്. ജുഗ്രാജ് സിങിലൂടെ ആയിരുന്നു ഇന്ത്യ ആദ്യ ഗോൾ നേടിയത്.
ഇതോടെ ഇന്ത്യ മലേഷ്യക്ക് എതിരെ പരാജയം അറിഞ്ഞിട്ട് 11 മത്സരങ്ങളായി. സെനി ഫൈനലിൽ ഇന്ത്യ ജപ്പാനെ തകർത്തായിരുന്നു ഫൈനലിലേക്ക് മുന്നേറിയത്.