ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ പുതിയ ചീഫ് കോച്ചായി ക്രെയ്ഗ് ഫുൾട്ടനെ ഹോക്കി ഇന്ത്യ നിയമിച്ചു. ടോക്കിയോ ഒളിമ്പിക്‌സിൽ ബെൽജിയം പുരുഷ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന 48 കാരനായ ദക്ഷിണാഫ്രിക്കൻ ഉടൻ ഇന്ത്യൻ ടീമിനൊപ്പം ചേരും. ഫുൾട്ടൺ 2018 മെയ് മുതൽ ബെൽജിയം ടീമിനൊപ്പമുണ്ട്, കൂടാതെ ഭുവനേശ്വറിൽ നടന്ന ലോകകപ്പിലും 2021 ഒളിമ്പിക്സിലും ടീമിന്റെ ഭാഗമായിരുന്നു.
ബെൽജിയം ടീമിൽ ചേരുന്നതിന് മുമ്പ്, ഫുൾട്ടൺ ഐറിഷ് ദേശീയ ടീമിനെ നാല് വർഷം പരിശീലിപ്പിക്കുകയും റിയോ ഒളിമ്പിക്സിന് യോഗ്യത നേടുകയും ചെയ്തിരുന്നു 2015-ൽ FIH കോച്ച് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഒരു കളിക്കാരനെന്ന നിലയിൽ, ഫുൾട്ടൺ 191 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1996, 2004 ഒളിമ്പിക്സുകളിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാഗമായിരുന്നു. തന്റെ അനുഭവപരിചയവും വൈദഗ്ധ്യവും കൊണ്ട് ഫുൾട്ടൺ ഇന്ത്യൻ ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു