ഇന്ത്യൻ ക്യാപ്റ്റൻ മൻപ്രീത് സിംഗ് അടക്കം 5 ഹോക്കി താരങ്ങൾക്ക് കൊറോണ പോസിറ്റീവ്

Staff Reporter

ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ് അടക്കം അഞ്ച് താരങ്ങൾക്ക് കൊറോണ പോസിറ്റിവ് സ്ഥിരീകരിച്ചു. മൻപ്രീത് സിംഗിനെ കൂടാതെ സുരേന്ദർ കുമാർ, ജസ്‌കാരൻ സിങ്, വരുൺ കുമാർ, ഗോൾ കീപ്പർ കൃഷ്ണൻ ബി പഥക് എന്നിവർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നാഷണൽ സെന്റർ ഓഫ് എക്സലൻസിൽ ദേശീയ ക്യാമ്പ് നടക്കവേയാണ് താരങ്ങൾക്ക് കൊറോണ വൈറസ് ബാധ പിടിക്കപ്പെട്ടത്.

അഞ്ച് താരങ്ങളും ഒരുമിച്ചാണ് ബെംഗളുരുവിലേക്ക് യാത്ര തിരിച്ചത്. താരങ്ങൾ എല്ലാവരും ആദ്യം കൊറോണ വൈറസ് ബാധ കണ്ടെത്താനുള്ള റാപിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. തുടർന്ന് മൻപ്രീതും സുരേന്ദറും വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് വീണ്ടും ഇവരെ ടെസ്റ്റിന് വിധേയരാക്കിയത്.