പോർച്ചുഗീസ് മിഡ്ഫീൽഡർ മക്കാഡോ മുംബൈ സിറ്റി വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗീസ് താരമായ പോളോ മക്കേഡോ മുംബൈ സിറ്റിയോട് വിട പറഞ്ഞു. അവസാന രണ്ടു സീസണുകളിലായി മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്ന താരമാണ് മക്കേഡ. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം 9 മത്സരങ്ങൾ മാത്രമെ മക്കേഡയ്ക്ക് കളിക്കാൻ ആയിരുന്നുള്ളൂ. ആദ്യ സീസണിൽ 20 മത്സരങ്ങൾ മുംബൈ സിറ്റിക്കായി കളിച്ച മക്കാഡോ 4 അസിസ്റ്റും രണ്ട് ഗോളുകളും സ്വന്തമാക്കിയിരുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിലടക്കം കളിച്ച പരിചയ സമ്പത്തുള്ള താരമാണ് മക്കാഡോ. പോർച്ചുഗീസ് ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബായ സ്നെറ്റ് ഐറ്റെൻ, ടുലൂസ് എന്നിവയിലും ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിലും മുമ്പ് മക്കാഡോ കളിച്ചിട്ടുണ്ട്. മക്കാഡോ ഇനി എവിടേക്ക് പോകും എന്ന് വ്യക്തമല്ല.