ചൈനയെ തകർത്തെറിഞ്ഞ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി യാത്ര ആരംഭിച്ചു

Newsroom

Picsart 23 08 04 10 23 20 128
Download the Fanport app now!
Appstore Badge
Google Play Badge 1

2023 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനയ്‌ക്കെതിരെ വലിയ വിജയം നേടി. 7-2നാണ് ഇന്ത്യ വിജയിച്ചത്‌. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് തുടർച്ചയായി രണ്ട് പെനാൽറ്റി കോർണർ ഗോളുകൾ ഇന്ത്യയ്ക്ക് നികച്ച തുടക്കം നൽകി. ആദ്യ ക്വാർട്ടർ അവസാനിക്കുന്നതിന് മുമ്പ് സുഖ്ജീത് ലീഡ് 3-0 ആയി ഉയർത്തി.

ഇന്ത്യ 23 08 04 10 23 39 350

രണ്ടാം പാദത്തിൽ ആകാശ്ദീപ് ഒരു ഗോൾ കൂടി സംഭാവന ചെയ്തതോടെ ഇന്ത്യയുടെ സ്കോർ 4-0 ആയി. ചൈനയുടെ വെൻഹുയിയുടെ ഗോൾ സ്കോർ 4-1 എന്നാക്കി. ഇന്ത്യയുടെ വരുൺ പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി, ലീഡ് 5-1 എന്ന നിലയിലേക്ക് എത്തിച്ചു. ചൈനക്കായി ജിഷെങ് ഗാവോ കൂടെ ഗോൾ നേടിയതോടെ സ്കോർ 5-2 എന്നായി.

രണ്ടാം പാദത്തിൽ വരുണിന്റെ വൈകിയുള്ള ഗോൾ പകുതി സമയത്ത് സ്കോർ 6-2 എന്നാക്കി. മൂന്നാം ക്വാർട്ടറിൽ മൻദീപിന്റെ ഫ്ലിക്ക് 7-2 എന്ന മികച്ച വിജയൻ ഇന്ത്യക്ക് ഉറപ്പിച്ച് കൊടുത്തു‌.