ഇനി ഫൈനല്‍ പോരാട്ടം, മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30ന്

ചാമ്പ്യന്‍സ് ട്രോഫിയുടെ കലാശപ്പോരാടത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയ ഏക ടീം ഓസ്ട്രേലിയയാണ്. എന്നാല്‍ അവസാന മത്സരത്തില്‍ അര്‍ജന്റീന ഓസ്ട്രേലിയയെ അട്ടിമറിച്ചതോടെ തോല്‍വിയേറ്റു വാങ്ങിയാണ് ഓസ്ട്രേലിയ ഇന്ന് ഫൈനല്‍ മത്സരത്തിനിറങ്ങുക. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനും ബെല്‍ജിയവും അഞ്ചാം സ്ഥാനത്തിനായി പോരാടും. ഇന്ത്യന്‍ സമയം 3.30നാണ് മത്സരം.

അര്‍ജന്റീനയ്ക്കെതിരെ നേടിയ വിജയം മാത്രമാണ് പാക്കിസ്ഥാന്റെ നേട്ടം. മൂന്ന് പോയിന്റ് മാത്രമുള്ള ടീം അവസാന സ്ഥാനത്താണ്. ആറ് പോയിന്റോടെ അഞ്ചാം സ്ഥാനത്തുള്ള ബെല്‍ജിയമാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ബെല്‍ജിയത്തിനായിരുന്നു.

മൂന്നാം സ്ഥാനത്തിനായി അര്‍ജന്റീനയും ആതിഥേയരായ നെതര്‍ലാണ്ട്സും നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ 7 പോയിന്റുകളാണ് ഇരു ടീമുകളും കരസ്ഥമാക്കിയത്. രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ഇരുവരുടെയും നേട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version