ഇന്ത്യയുടെ പുരുഷ ജൂനിയർ ഹോക്കി ഏഷ്യാ കപ്പ് ടീം പ്രഖ്യാപിച്ചു

2024ലെ പുരുഷ ജൂനിയർ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 2024 നവംബർ 26 മുതൽ ഡിസംബർ 4 വരെ ഒമാനിലെ മസ്‌കറ്റിലാണ് ടൂർണമെൻ്റ് നടക്കുന്നത്. ഇതിഹാസ ഗോൾകീപ്പർ പിആർ ശ്രീജേഷ് ആണ് പരിശീലകൻ. ക്യാപ്റ്റൻ അമീർ അലിയുടെയും വൈസ് ക്യാപ്റ്റൻ രോഹിതിൻ്റെയും നേതൃത്വത്തിലുള്ള ടീം കിരീടം തന്നെയാകും ലക്ഷ്യമിടുന്നത്.

ടീം

ഗോൾകീപ്പർമാർ:

പ്രിൻസ്ദീപ് സിംഗ്

ബിക്രംജിത് സിംഗ്

ഡിഫൻഡർമാർ:

ആമിർ അലി (സി)

നിങ്ങളുടെ കഥ പറയൂ

ശാരദാനന്ദ് തിവാരി

യോഗേംബർ റാവത്ത്

അൻമോൾ എക്ക

രോഹിത് (വിസി)

മിഡ്ഫീൽഡർമാർ:

അങ്കിത് പാൽ

മൻമീത് സിംഗ്

റോസൻ കുഴൂർ

മുകേഷ് ടോപ്പോ

തോക്ചോം കിംഗ്സൺ സിംഗ്

ഫോർവേഡുകൾ:

ഗുർജോത് സിംഗ്

സൗരഭ് ആനന്ദ് കുശ്വാഹ

ദിൽരാജ് സിംഗ്

അർഷ്ദീപ് സിംഗ്

അരജീത് സിംഗ് ഹുണ്ടൽ

ഒളിമ്പിക് ചാമ്പ്യന്മാരെ വീഴ്ത്തി ഇന്ത്യ, വിജയം ഷൂട്ടൗട്ടിൽ, വീരനായകനായി ശ്രീജേഷ്

ഒളിമ്പിക് ചാമ്പ്യന്മാരായ ബെൽജിയത്തെ വീഴ്ത്തി FIH പ്രൊ ലീഗിൽ വിജയം നേടി ഇന്ത്യ. 58ാം മിനുട്ടിൽ സമനില ഗോള്‍ നേടിയ ഇന്ത്യ നിശ്ചിത സമയത്ത് തോല്‍വിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിന് വിജയിക്കുകയായിരുന്നു.

നിശ്ചിത സമയത്ത് ഇന്ത്യ 3-3ന് ഒപ്പമെത്തുകയായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ രണ്ടാം പകുതിയിൽ ഇന്ത്യ 1-3ന് പിന്നിൽ പോയി. 17ാം മിനുട്ടിൽ ഇന്ത്യ ഷംഷേര്‍ സിംഗിലൂടെ മുന്നിലെത്തിയെങ്കിലും സെഡ്രിക് ചാര്‍ലിയര്‍ ബെൽജിയത്തിന്റെ സമനില ഗോള്‍ കണ്ടെത്തി.

സൈമണും നിക്കോളസും നേടിയ ഗോളുകള്‍ ബെൽജിയത്തെ മുന്നിലെത്തിച്ചപ്പോള്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. 58ാം മിനുട്ടിൽ ജര്‍മ്മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയുടെ സമനില ഗോള്‍ നേടിയത്. ഷൂട്ടൗട്ടിൽ ഇന്ത്യന്‍ താരങ്ങളെല്ലാം ഗോള്‍ നേടി.

അതേ സമയം ഇന്ത്യന്‍ വനിതകള്‍ ഇന്ന് ബെല്‍ജിയത്തോട് 1-2 എന്ന സ്കോറിന് അടിയറവ് പറയുകയായിരുന്നു.

ശ്രീജേഷ് ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച ഗോള്‍കീപ്പര്‍

ചാമ്പ്യന്‍സ് ട്രോഫി 2018ലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട് ശ്രീജേഷ് പിആര്‍. ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടുവെങ്കിലും ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനമാണ് മലയാളിത്താരം ശ്രീജേഷ് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 2-3 എന്ന സ്കോറിനു ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോള്‍ ഫൈനലില്‍ നിശ്ചിത സമയത്ത് 1-1 നു സമനിലയില്‍ പിരിഞ്ഞുവെങ്കിലും 1-3നു ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയ കിരീടം ഉറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version