ഫോർമുല വൺ ഇതിഹാസ താരം സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കൽ പ്രഖ്യാപിച്ചു | Sebastian Vettel announces retirement |

നാല് തവണ ലോക ചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റൽ 2022 സീസണിന്റെ അവസാനത്തോടെ ഫോർമുല വണ്ണിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. ആസ്റ്റൺ മാർട്ടിൻ ടീമിനായി ഡ്രൈവ് ചെയ്യുന്ന 35 കാരനായ ജർമ്മൻ ഈ സീസൺ കഴിയുന്നതോടെ ട്രാക്ക് വിടും. ഹംഗേറിയൻ ഗ്രാൻഡ് പ്രീക്ക് മുന്നോടിയായാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.

2010-13 മുതൽ റെഡ് ബുള്ളിനൊപ്പം അവിശ്വസനീയ കൂട്ടുകെട്ടി തന്റെ ലോക കിരീടങ്ങൾ നേടിയ വെറ്റൽ ആറ് സീസണുകൾ ഫെരാരിയ്‌ക്കൊപ്പവും ഉണ്ടായിരുന്നു. 2010, 2011, 2012, 2013 എന്നീ വർഷങ്ങളിലായി നാലു ലോക കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

53 വിജയങ്ങൾ, 57 പോൾ പൊസിഷനുകൾ, 122 പോഡിയം ഫിനിഷുകൾ എന്നിവ നേടിയിട്ടുള്ള വെറ്റ ഒരു ഇതിഹാസ കരിയർ ആണ് അവസാനിപ്പിക്കുന്നത്.