ജിങ്കനുമായുള്ള ബന്ധം എ ടി കെ മോഹൻ ബഗാൻ അവസാനിപ്പിച്ചു, ഇനി എങ്ങോട്ട്?

20220728 164422

മോഹൻ ബഗാന്റെ സെന്റർ ബാക്കായ സന്ദേശ് ജിങ്കൻ ക്ലബ് വിടുകയാണെന്ന് എ ടി കെ മോഹൻ ബഗാൻ അറിയിച്ചു. താരത്തിന്റെ സേവനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് മോഹൻ ബഗാൻ ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു.

ജിങ്കന്റെ പ്രകടനങ്ങളിൽ മോഹൻ ബഗാൻ കോച്ച് ഫെറാണ്ടോ തൃപ്തനല്ല എന്നതിനാൽ ആണ് ക്ലബ് ജിങ്കനെ ഒഴിവാക്കിയത്.. വിദേശ സെന്റർ ബാക്കുകളെ വിശ്വസിക്കാൻ ആണ് ഫെറാണ്ടോ ആഗ്രഹിക്കുന്നത്. അതിനുള്ള സൈനിംഗുകളും മോഹൻ ബഗാൻ പൂർത്തിയാക്കിയിരുന്നു.

നേരത്തെ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യയിൽ പോയ ജിങ്കൻ പരിക്ക് കാരണം തിരികെ ബഗാനിലേക്ക് വരികയായിരുന്നു. രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടായിരുന്നു ജിങ്കൻ എ ടി കെയിൽ എത്തിയത്. താരത്തിനായി വിദേശത്ത് നിന്ന് മൂന്ന് ക്ലബുകളുടെ ഓഫർ ഇപ്പോൾ ഉണ്ടെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ജിങ്കനായി ഈസ്റ്റ് ബംഗാളും രംഗത്ത് ഉണ്ട്.