ബെൽജിയം ഗ്രാന്റ് പ്രീയിൽ നാടകീയ രംഗങ്ങൾ. റേസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മെഴ്‌സിഡസ് ജയം ആഘോഷിച്ച ശേഷമാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. റേസിന് ശേഷം നടന്ന പരിശോധനയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ജോർജ് റസലിന്റെ കാറിന് ഉണ്ടാവേണ്ട ഭാരം ആയ 798.00 കിലോഗ്രാം ഭാരം അല്ല എന്ന് അധികൃതർ കണ്ടത്തുക ആയിരുന്നു. റസലിന്റെ കാറിനു 796.5 കിലോഗ്രാം ഭാരം ആണ് ഉണ്ടായിരുന്നത്.
ഇതോടെ റേസ് നിയമ ലംഘനം കാരണം ജോർജ് റസലിന്റെ കാറിന് അധികൃതർ അയോഗ്യത പ്രഖ്യാപിക്കുക ആയിരുന്നു. ഇതോടെ രണ്ടാം സ്ഥാനത്ത് എത്തിയ മെഴ്‌സിഡസിന്റെ തന്നെ ലൂയിസ് ഹാമിൾട്ടൻ റേസിൽ വിജയി ആവുക ആയിരുന്നു. റെക്കോർഡ് 105 മത്തെ ഗ്രാന്റ് പ്രീ വിജയം ആണ് ഹാമിൾട്ടനു ഇത്. ഇതോടെ മക്ലാരന്റെ ഓസ്കാർ പിയാസ്ട്രി രണ്ടാം സ്ഥാനവും ഫെറാറിയുടെ ചാൾസ് ലെക്ലെർക് മൂന്നാം സ്ഥാനവും നേടി.