ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ നാടകീയ കാഴ്ചകൾ, ജയം കണ്ട് ഗാസ്‌ലി, ഹാമിൾട്ടനു പെനാൽട്ടി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ നാടകീയതയും അപ്രതീക്ഷിതയും നിറഞ്ഞു നിന്നപ്പോൾ കരിയറിൽ തന്റെ ആദ്യ ഗ്രാന്റ് പ്രീ ജയം കണ്ടു ആൽഫ തൗരിക്ക് വേണ്ടി പിയരെ ഗാസ്‌ലി. കരിയറിലെ ആദ്യ ജയം കണ്ട 24 കാരൻ ആയ ഫ്രഞ്ച് ഡ്രൈവർ തികച്ചും അപ്രതീക്ഷിതമായി ആണ് ആദ്യ സ്ഥാനത്ത് എത്തിയത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനു തികച്ചും നിരാശ നൽകിയ റേസ് ആയിരുന്നു ഇറ്റലിയിലെത്. റേസിൽ പകുതി വരെ മുന്നിട്ട് നിന്ന ഹാമിൾട്ടനു നിയമം തെറ്റിച്ചു പിറ്റ് ഇടവേള എടുത്തതിനു ആണ് 10 സെക്കന്റ് പെനാൽട്ടി ഹാമിൾട്ടനു ലഭിച്ചത്. അതേസമയം ഇരു ഫെരാരി ഡ്രൈവർമാരും ബ്രേക്ക് പ്രശ്നം കാരണം റേസിൽ നിന്നു പിന്മാറുന്നതും ഇറ്റലിയിൽ കണ്ടു.

മക്ലാരന്റെ കാർലോസ് സൈൻസ് രണ്ടാമത് എത്തിയപ്പോൾ റേസിംഗ് പോയിന്റിന്റെ ലാൻസ് സ്ട്രോൾ ആണ് റേസിൽ മൂന്നാമത് എത്തിയത്. ലാന്റോ നോറിസ് നാലാമത് എത്തിയപ്പോൾ വെറ്റാറി ബോട്ടാസ് അഞ്ചാമതും ലൂയിസ് ഹാമിൾട്ടൻ ഏഴാമതും ആണ് റേസ് അവസാനിപ്പിച്ചത്. അതേസമയം ഏതാണ്ട് വലിയ അപകടമാണ് ചാൾസ് ലെക്ലെർക്ക് നേരിട്ടത്. പിറ്റിലെ പ്രശ്നങ്ങൾ കാരണം 23 മത്തെ ലാപ്പിൽ നിർത്തി വച്ച റേസ് തുടങ്ങിയതിനു ഉടനെ തന്നെയാണ് ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് അപകടത്തിൽപ്പെട്ടത്.

കാറിന്റെ ബ്രൈക്ക് നഷ്ടമായതിനെ തുടർന്ന് ലെക്ലെർക്കിന്റെ കാർ മതിലിൽ ഇടിക്കുകയായിരുന്നു, ഭാഗ്യം കൊണ്ടാണ് ലെക്ലെർക്ക് വലിയ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഫെരാരി മാറ്റാൻ ആയി റേസ് നിർത്തിവച്ചപ്പോൾ തനിക്ക് ലഭിച്ച പെനാൽട്ടിക്ക് എതിരെ അധികൃതരോട് ദേഷ്യത്തോടെ വലിയ പ്രതിഷേധം ആണ് ഹാമിൾട്ടൻ നടത്തിയത്. എന്നാൽ പെനാൽട്ടി ലഭിച്ച ബ്രിട്ടീഷ് ഡ്രൈവർ റേസ് പുനരാരംഭിച്ചപ്പോൾ ഒന്നിൽ നിന്നു അവസാനക്കാരൻ ആയി പതിനേഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ റേസിൽ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ ഹാമിൾട്ടനു ആയത് താരത്തിന് ആശ്വാസം ആയി. ഗാസ്‌ലി ജയം കണ്ട റേസിൽ ഏഴാമത് ആയെങ്കിലും ഇപ്പോഴും 164 പോയിന്റുകളും ആയി ഹാമിൾട്ടൻ തന്നെയാണ് ലോക ചാമ്പ്യൻഷിപ്പിൽ മുന്നിൽ. രണ്ടാമതുള്ള ബോട്ടാസിന് 117 പോയിന്റുകൾ ഉള്ളപ്പോൾ മൂന്നാമത് ഉള്ള റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ റേസിൽ നിന്നു പിന്മാറിയത് മെഴ്‌സിഡസ് ഡ്രൈവർമാർക്ക് നേട്ടമായി.