മെഴ്‌സിഡസുമായി പുതിയ കരാറിൽ ഒപ്പ് വച്ച് ലൂയിസ് ഹാമിൾട്ടൻ

Lewishamilton
- Advertisement -

ഏഴ് തവണ ഫോർമുല വൺ ലോക ചാമ്പ്യൻ ആയ ലൂയിസ് ഹാമിൾട്ടൻ മെഴ്‌സിഡസുമായി പുതിയ കരാറിൽ ഒപ്പ് വച്ചു. ഒരു വർഷത്തേക്ക് കൂടി ഇതോടെ ബ്രിട്ടീഷ് ഡ്രൈവർ മെഴ്‌സിഡസ് ഡ്രൈവിങ് സീറ്റിൽ ഉണ്ടാകും. കഴിഞ്ഞ കൊല്ലം ചാമ്പ്യൻഷിപ്പിൽ ശ്രദ്ധ കൊടുക്കാനായി കരാർ ചർച്ചകൾ ഹാമിൾട്ടൻ നീട്ടുക ആയിരുന്നു. ഇത് ഒമ്പതാം സീസണിൽ ആണ് ഏഴു തവണ ലോക ചാമ്പ്യൻ ആയ ഹാമിൾട്ടൻ മെഴ്‌സിഡസിൽ ഡ്രൈവ് ചെയ്യുക. കഴിഞ്ഞ എട്ടു സീസണിൽ 6 തവണയും ലോക കിരീടം ഹാമിൾട്ടൻ ആണ് ഉയർത്തിയത്.

തുടർന്നും റെക്കോർഡുകൾ തകർത്തു പുതിയ ഉയരങ്ങൾ കീഴടക്കുക ആണ് തന്റെ ലക്ഷ്യം എന്നു പറഞ്ഞ ഹാമിൾട്ടൻ പുതിയ കരാറിൽ താൻ സന്തുഷ്ടനാണ് എന്നും പറഞ്ഞു. അതേസമയം മോട്ടോർ സ്പോർട്സിൽ വൈവിധ്യത്തിനു ആയി താൻ തുടർന്നും ശ്രമിക്കും എന്നു പറഞ്ഞ ഹാമിൾട്ടൻ കൂടുതൽ കരുത്തവർഗ്ഗക്കാർ അടക്കമുള്ളവരെ ഈ സ്പോർട്സിൽ ആകർഷിക്കുക എന്നത് തന്റെ ലക്ഷ്യം ആണെന്നും കൂട്ടിച്ചേർത്തു. ഹാമിൾട്ടനുമായി ഇനിയും തുടർന്നും പുതിയ ചരിത്രം കുറിക്കുക ആണ് ലക്ഷ്യമെന്ന് ആയിരുന്നു മെഴ്‌സിഡസ് ടീം ബോസ് ടോറ്റോ വോൾഫിന്റെ പ്രതികരണം.

Advertisement