ഓസ്‌ട്രേലിയയിൽ ജ്യോക്കോവിച്ച് തുടങ്ങി, സെരവ്, ഷ്വാർട്ട്സ്മാൻ, ഫെലിക്‌സ്, നിക് എന്നിവരും രണ്ടാം റൗണ്ടിൽ, സിലിച്ച് പുറത്ത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

റെക്കോർഡ് ഒമ്പതാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡുമായ നൊവാക് ജ്യോക്കോവിച്ചിനു ഓസ്‌ട്രേലിയൻ ഓപ്പണിൽ മികച്ച തുടക്കം. ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരം ജെറമി ചാർഡിയെ നിലം തൊടാൻ അനുവദിക്കാത്ത ജ്യോക്കോവിച്ച് 6-3, 6-1, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം കണ്ട സെർബിയൻ താരം 9 ഏസുകൾ ഉതിർക്കുകയും എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം അമേരിക്കൻ താരം മാർക്കോസിന് എതിരെ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം തിരിച്ചു വന്നു ജയം പിടിച്ചെടുക്കുന്ന അലക്‌സാണ്ടർ സെരവിനെ ആണ് ആദ്യ റൗണ്ടിൽ കണ്ടത്. ആറാം സീഡ് ആയ സെരവ് രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ തിരിച്ചു പിടിച്ച ശേഷം 6-3, 6-2 എന്ന സ്കോറിന് മൂന്നും നാലും സെറ്റുകൾ സ്വന്തം പേരിലാക്കി. മത്സരത്തിൽ 16 ഏസുകൾ ഉതിർത്ത ജർമ്മൻ താരം ആറു തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു.

4 സെറ്റ് പോരാട്ടത്തിൽ ആണ് അർജന്റീനൻ താരവും എട്ടാം സീഡുമായ ഡീഗോ ഷ്വാർട്ട്സ്മാനും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് എലിയാസ് യെമറിനോട് ടൈബ്രേക്കറിലൂടെ നേടിയ ഷ്വാർട്ട്സ്മാൻ രണ്ടാം സെറ്റ് 6-4 നു നേടിയെങ്കിലും മൂന്നാം സെറ്റ് 6-2 നു നഷ്ടപ്പെടുത്തി എന്നാൽ നാലാം സെറ്റ് 6-2 നു നേടിയ അർജന്റീനൻ താരം രണ്ടാം റൗണ്ട് ഉറപ്പിച്ചു. ജർമ്മൻ താരം സെഡറിക് മാർസലിനെ 6-2, 6-4, 6-2 എന്ന സ്കോറിന് ആണ് കനേഡിയൻ യുവതാരവും ഇരുപതാം സീഡുമായ ഫെകിക്‌സ് ആഗർ ആലിയാസ്മ മറികടന്നത്. പോർച്ചുഗീസ് താരം ഫെഡറിക്കോ സിൽവയെ 6-4, 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറുകൾക്ക് മറികടന്നു ആതിഥേയരുടെ പ്രതീക്ഷ ആയ നിക് ക്രഗറിയോസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കെയ് നിഷികോരിയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയ 15 സീഡ് സ്പാനിഷ് താരം കാർലോസ് ബസ്റ്റയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ : 7-5, 7-6, 6-2. നിഷികോരിക്കു പുറമെ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചും ആദ്യ റൗണ്ടിൽ പുറത്ത് പോയി. 18 സീഡ് ആയ ഗ്രിഗോർ ദിമിത്രോവ് 6-4, 6-2, 7-6 എന്ന സ്കോറിന് ആണ് സിലിച്ചിനെ വീഴ്ത്തിയത്. അവസാന സെറ്റിൽ പൊരുതി നോക്കിയെങ്കിലും മത്സരം രക്ഷിക്കാൻ മുൻ ഗ്രാന്റ് സ്‌ലാം ജേതാവിന് ആയില്ല.