അമേരിക്കൻ ഗ്രാന്റ് പ്രീയിൽ തന്റെ ആറാം ലോകകിരീടം തേടി ലൂയിസ് ഹാമിൽട്ടൻ. യോഗ്യതയിൽ പോൾ പൊസിഷൻ നേടിയ മെഴ്‌സിഡസ് സഹതാരം ബോട്ടാസ് പക്ഷെ ലക്ഷ്യം വക്കുക ഹാമിൽട്ടന്റെ കിരീടാനേട്ടം വൈകിപ്പിക്കാൻ തന്നെയാവും. എന്നാൽ യോഗ്യതയിൽ അഞ്ചാമത് ആയ ഹാമിൽട്ടനു ബോട്ടാസ് ഒന്നാമത് ആയാലും എട്ടാം സ്ഥാനത്തോ അതിനുള്ളിലോ ഫിനിഷ് ചെയ്താൽ കിരീടം ഉറപ്പിക്കാം. ഇത് വരെ സീസണിൽ 10 ഗ്രാന്റ് പ്രീ ജയിച്ചിട്ടുണ്ട് ഹാമിൽട്ടൻ ഇത് വരെ. ആറാം ലോകകിരീടം നേടിയാൽ സാക്ഷാൽ മൈക്കൾ ഷുമാർക്കറിന്റെ 7 ലോകകിരീടങ്ങൾ എന്ന റെക്കോർഡിനു അടുത്ത് എത്തും ഹാമിൽട്ടൻ.
ഫെരാരിയുടെ സെബാസ്റ്റൃൻ വെറ്റൽ യോഗ്യതയിൽ രണ്ടാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ മാർക് വെർസ്റ്റാപ്പൻ ആണ് മൂന്നാമത് എത്തിയത്. ചാൾസ് ലെക്ലെർക്ക് ആണ് നാലാമത് എത്തിയത്. ഇതിനിടയിൽ ഹാമിൽട്ടൻ അപകടകരമായി ഡ്രൈവ് ചെയ്തു എന്ന് ഹാമിൽട്ടനോട് കയർക്കുകയും ചെയ്തു വെർസ്റ്റാപ്പൻ. യുവ ഡ്രൈവർമാരുടെ ഒരു സംഘം തന്നെ അടുത്ത സീസണിൽ ഹാമിൾട്ടനു വെല്ലുവിളി ഉയർത്താൻ ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല.