ഓസ്ട്രിയൻ ഗ്രാന്റ് പ്രീയിൽ സ്പ്രിന്റ് റേസ് ജയിച്ചു മാക്‌സ് വെർസ്റ്റാപ്പൻ

Wasim Akram

Screenshot 20220709 215405

ഫോർമുല വണ്ണിൽ ഓസ്ട്രിയൻ ഗ്രാന്റ് പ്രീ സ്പ്രിന്റ് റേസിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ. സ്പ്രിന്റ് റേസിൽ ജയിച്ചു നാളത്തെ റേസിൽ പോൾ പൊസിഷൻ നേടിയ താരം നിലവിൽ ലോക ചാമ്പ്യൻഷിപ്പിൽ തന്റെ മുൻതൂക്കം ഫെരാരിയുടെ ചാൾസ് ലെക്ലെർക്കിനെക്കാൾ 44 പോയിന്റുകൾ ആയി ഉയർത്തി.

ഫെരാരിയുടെ ലെക്ലെർക് രണ്ടാമത് എത്തിയപ്പോൾ സഹ ഡ്രൈവർ കാർലോസ് സെയിൻസ് മൂന്നാമത് ആയി. മെഴ്‌സിഡസിന്റെ ജോർജ് റസൽ നാലാമത് എത്തിയപ്പോൾ മുൻ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ എട്ടാമത് ആയി. കിരീടത്തിനു ആയി വലിയ പോരാട്ടം ആണ് വെർസ്റ്റാപ്പനും ലെക്ലെർക്കും തമ്മിൽ നടക്കുന്നത്.