ഇന്റർ മിലാൻ ക്യാപ്റ്റൻ ക്ലബിൽ കരാർ പുതുക്കി

20220709 202431

ഇന്റർ മിലാൻ ക്യാപ്റ്റൻ സമിർ ഹാൻഡനൊവിച് ക്ലബിൽ കരാർ പുതുക്കി. ഒരു വർഷത്തെ കരാർ ആണ് ഇന്റർ മിലാനിൽ ഹാൻഡനൊവിച് ഒപ്പുവെച്ചത്. ഈ വർഷം അവസാനത്തോടെ ഹാൻഡനൊവിചിന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. ഹാൻഡെനൊവിച് കരാർ പുതുക്കി എങ്കിലും അയാക്സിന്റെ താരമായിരുന്ന ഒനാന ആകും ഇനി ഇന്ററിന്റെ വല കാക്കുക എന്നാണ് സൂചന. ഒനാന ഫ്രീ ട്രാൻസ്ഫറിൽ ഇന്ററിലേക്ക് ഈ സമ്മറിൽ എത്തിയിട്ടുണ്ട്.

37കാരനായ ഹാൻഡെനൊവിച് 2012 മുതൽ ഇന്റർ മിലാനൊപ്പം ഉണ്ട്. ഇന്റർ മിലാൻ ആരാധകരുടെ പ്രിയ താരങ്ങളിൽ ഒന്നാണ്‌. ഇന്റർ മിലാനൊപ്പം മൂന്ന് കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്. ഈ കരാറോടെ ഹാൻഡെനോവിച് ഇന്ററിൽ 10 വർഷം കടക്കും.