ഫോർമുല വണ്ണിൽ രണ്ടാം പകുതിയിൽ തങ്ങളുടെ ശൈലി മാറ്റേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ഫെറാറി ഉടമ ബിനോട്ടോ. വളരെ ശക്തമായ രീതിയിലായിരുന്നു ഫെറാറി ഈ സീസൺ ആരംഭിച്ചത്. ബഹ്‌റൈനിൽ വെച്ചു നടന്ന ആദ്യ മത്സരത്തിൽ തന്നെ പോൾ പൊസിഷനും വിജയവും കൂടെ വേഗമേറിയ ലാപ്പും നേടാൻ ഫെറാറിയുടെ ചാൾസ് ലെക്ലെർക്കിന് സാധിച്ചു. പിന്നീട് നിരവധി തവണ എൻജിൻ തകരാറ് സംഭവിക്കുകയും,തന്ത്രങ്ങളിലെ പിഴവുകളും,അപകടം സംഭവിച്ചതിൽ നിന്നും അവർക്ക് നഷ്ടമായത് അവരുടെ ആധിപത്യമാണ്. ഈ അവസരം മുതലെടുത്ത് റെഡ്ബുൾ മുന്നേറുകയും ചെയ്തു.
എന്നാൽ സീസണിന്റെ രണ്ടാം പകുതി ആരംഭിക്കാനിരിക്കെയാണ്, തങ്ങളുടെ ശൈലിയിലോ സമീപനത്തിലോ മാറ്റം വരുത്തേണ്ടതില്ലെന്ന് ഫെറാറിയുടെ ടീം ഉടമ മാറ്റിയ ബിനോട്ടോ അവകാശപ്പെട്ടത്. ബിനോട്ടോയുടെ ചുമതലയിൽ ഇത് നാലാം തവണയാണ് ഫെറാറി മത്സരിക്കുന്നത്. മോശം തന്ത്രങ്ങളും വാഹനത്തിന്റെ തകരാറുകളും തന്റെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടു പോലും, തന്റെ ടീം ശരിയായ പാതയിൽ തന്നെയാണ് എന്നാണ് ബിനോട്ടോയുടെ വിശ്വാസം. “മാറ്റേണ്ടതായി ഒന്നുമില്ല. എപ്പോഴും ആത്മവിശ്വാസം, അനുഭവം,കഴിവ് എന്നിവയിൽ ആണ് കാര്യം എന്ന് ഞാൻ കരുതുന്നു ” ബിനോട്ടോ പറഞ്ഞു.