2022 ലെ ആദ്യ ഗ്രാന്റ് പ്രീയായ ബഹ്റൈൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി ഫെരാരിയുടെ ചാൾസ് ലെക്ലെർക്. ലോക ചാമ്പ്യനായ മാക്സ് വെർസ്റ്റാപ്പനു മുന്നിലായാണ് ലെക്ലെർക് യോഗ്യതയിൽ ഒന്നാമത് എത്തിയത്. നേരിയ വ്യത്യാസത്തിൽ പോൾ പൊസിഷൻ കണ്ടത്തിയ ലെക്ലെർക് കരിയറിലെ പത്താം പോൾ പൊസിഷൻ ആണ് നേടിയത്. ഫെരാരിയുടെ മികച്ച ദിനം കണ്ടപ്പോൾ മൂന്നാം സ്ഥാനത്ത് അവരുടെ കാർലോസ് സൈൻസ് എത്തി.
അതേസമയം റെഡ് ബുള്ളിന്റെ സെർജിയോ പെരസ് നാലാം സ്ഥാനത്ത് എത്തിയപ്പോൾ മെഴ്സിഡസിന് നിരാശയുടെ ദിനം ആയി. അഞ്ചാം സ്ഥാനത്ത് യോഗ്യതയിൽ എത്താനെ മുൻ ലോക ചാമ്പ്യൻ ആയ ലൂയിസ് ഹാമിൾട്ടനു ആയുള്ളൂ. മുൻ മെഴ്സിഡസ് ഡ്രൈവർ ബോട്ടാസ് പുതിയ ടീം ആയ ആൽഫ റൊമേയോക്ക് ഒപ്പം ആറാമത് എത്തിയപ്പോൾ മെഴ്സിഡസിൽ പകരക്കാനായി എത്തിയ ജോർജ് റസൽ ഒമ്പതാമത് ആയി. നാളെയാണ് ബഹ്റൈൻ ഗ്രാന്റ് പ്രീ.