വൈകിട്ട് ഇന്ത്യൻ സമയം 6.30ന് നെതർലൻഡ്സിലെ സാൻഡ്വൂർട്ട് സർക്യൂട്ടിൽ പച്ച വെളിച്ചം തെളിയുമ്പോൾ ഏറ്റവും സന്തോഷിക്കുക റെഡ്ബുൾ കാറിലിരിക്കുന്ന മാക്‌സ് വെസ്റ്റാപ്പൻ ആകും. ഇന്നലെ ക്വാളിഫയിങ് റേസിൽ വിജയിച്ചു, ഇന്നത്തെ റേസിൽ പോൾ പൊസിഷൻ നേടിയത് കൊണ്ടു മാത്രമായിരിക്കില്ല ആ സന്തോഷം. തന്റെ സ്വന്തം രാജ്യത്ത് മത്സരിച്ചു ഇക്കൊല്ലത്തെ ചാമ്പ്യൻഷിപ്പ് അരക്കിട്ടുറപ്പിക്കാൻ കിട്ടുന്ന അവസരമാണ് എന്നത് കൊണ്ടാകും. ഇതിന് തയ്യാറായി, ഗാലറികളെ ഓറഞ്ചണിയിക്കാൻ കാണികളും പ്രതീക്ഷയോടെയെത്തും എന്ന കാര്യത്തിൽ സംശയമില്ല.
വെറും .02 സെക്കണ്ടുകളുടെ വ്യത്യാസത്തിനാണ് പോൾ പൊസിഷൻ ലെച്ലെറെക്കിൽ നേടിയതെങ്കിലും, തങ്ങളുടെ ചാമ്പ്യൻ ഡ്രൈവറുടെ മേൽ റെഡ്ബുൾ ടീമിന് തികഞ്ഞ വിശ്വാസമാണ്. പോരാത്തതിന് പോൾ പൊസിഷനിൽ അഞ്ചാം സ്ഥാനത്തു തങ്ങളുടെ രണ്ടാമത്തെ ഡ്രൈവറും സ്ഥാനം പിടിച്ചതിൽ അവർക്ക് ആഹ്ലാദമുണ്ട്. ഇക്കൊല്ലത്തെ ടീം ചാമ്പ്യൻഷിപ്പ് ഉറപ്പിക്കാൻ സാധിക്കും എന്ന വിശ്വാസത്തിൽ തന്നെയാണ് റെഡ്ബുൾ.
1952ൽ ആദ്യമായി ഗ്രാൻഡ്‌പ്രി നടന്ന സാൻഡ്വൂർട്ട് സർ്‌ക്യൂട്ടിൽ റേസുകൾക്കു ഒരു നീണ്ട ഇടവേള വന്നു. 36 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ കൊല്ലമാണ് വീണ്ടും f1 തിരിച്ചു അങ്ങോട്ടെത്തിയത്
4.259കിമി ദൈർഘ്യമുള്ള ഈ ട്രാക്കിൽ 77 ലാപ്പാണ് ഓടിയെത്തേണ്ടതു.
വളരെ വേഗതയേറിയത്, ഓൾഡ് സ്‌കൂൾ, തികച്ചും ഭ്രാന്തമായ എന്നൊക്കെ ഡ്രൈവർമാർ വിശേഷിപ്പിക്കുന്ന ഈ സർക്യൂട്ടിൽ കഴിഞ്ഞ കൊല്ലം മേഴ്‌സിഡിസിൽ ലൂയി ഹാമിൽടൻ നേടിയ 1:11.097 ന്റെ ലാപ് റെക്കോർഡ് ഇത്തവണ ആരെങ്കിലും മറികടക്കുമോ എന്നു കാത്തിരിക്കുകയാണ് f1 ആരാധകർ. മണ്കൂനകൾക്ക് ഇടയിലൂടെ ഇന്ന് കാറുകൾ ചീറി പായുമ്പോൾ, മത്സരം പൊടിപാറും എന്നു ഉറപ്പാണ്.