2023 ഫോർമുല 1 സീസൺ മുതൽ നടത്തേണ്ട സ്പ്രിന്റ് റേസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് അംഗീകാരം ലഭിച്ചു. ഇതോടെ സ്പ്രിന്റ് റേസുകളുടെ എണ്ണം മൂന്നിൽ നിന്ന് ആറായി വർദ്ധിക്കും. സ്പ്രിന്റ് സെഷനുകൾ 2021ലാണ് ഫോർമുല 1-ൽ ആദ്യമായി അവതരിപ്പിച്ചത്. യോഗ്യതാ റൗണ്ട് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയും ഞായറാഴ്ചത്തെ ഗ്രാൻഡ് പ്രിക്കായി ഗ്രിഡ് സജ്ജീകരിക്കുന്നതിന് ശനിയാഴ്ചയിലേക്ക് 100 കിലോമീറ്റർ ദൈര്‍ഘ്യമുള്ള സ്പ്രിന്റ് റേസ് അവതരിപ്പിക്കുകയുമാണ് ഫോർമുല 1 ചെയ്തത്.
2021-ൽ ആദ്യമായി ബ്രിട്ടണും ബ്രസീലും ഇറ്റലിയിലെ മോൺസയുമായിരുന്നു വേദികൾ. എന്നാൽ 2022-ൽ ബ്രസീലിൽ വേദി നിലനിർത്തിയപ്പോൾ പുതുതായി ഓസ്ട്രിയയിലെ റെഡ്ബുൾ റിങ്ങും ഇറ്റലിയിലെ ഇമോളായും വേദികളായി പ്രഖ്യാപിച്ചു. 2023 മുതൽ ഉള്ള വേദികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.