ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സാംബിയക്ക് എതിരായ മത്സരം ഉപേക്ഷിച്ചു

ഈ മാസം 25ആം തീയതി നടക്കേണ്ടിയിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സാംബിയക്ക് എതിരായ സൗഹൃദ മത്സരം ഉപേക്ഷിച്ചു. സാംബിയക്ക് ടീം ഒരുക്കാൻ പറ്റാത്തത് ആണ് സൗഹൃദ മത്സരം ഉപേക്ഷിക്കാൻ കാരണം. ദോഹയിൽ വെച്ചായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി മറ്റു സൗഹൃദ മത്സരങ്ങൾ നടത്താൻ ഇന്ത്യ ശ്രമിക്കും.

ഇന്ത്യൻ ഫുട്ബോൾ ടീം ആൾ സ്റ്റാർ ഇലവന് എതിരെ രണ്ട് മത്സരങ്ങൾ കളിച്ച ശേഷം ദോഹയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന ഇന്ത്യ ഇനി പദ്ധതികൾ മാറ്റുമോ എന്ന് വ്യക്തമല്ല. സാംബിയയെ കൂടാതെ ജോർദാനെതിരെയും ഇന്ത്യ സൗഹൃദ മത്സരം കളിക്കും എന്നായിരുന്നു സൂചനകൾ. മെയ് 25ന് സാംബിയയെയും മെയ് 28ന് ജോർദാനനെയും നേരിടാൻ ആണ് ഇന്ത്യ പദ്ധതിയിട്ടത്. ജോർദാനെതിരായ മത്സരവും ഇപ്പോൾ അനിശ്ചിതാവസ്ഥയിൽ ആണ്.