20 റൺസ് നേടി ടീമിനെ വിജയിപ്പിക്കാനായാൽ 60 റൺസ് നേടിയതിലും സന്തോഷം – ജിതേഷ് ശര്‍മ്മ

Jiteshsharma

60 റൺസ് നേടുന്നതിലും തനിക്ക് സന്തോഷം നൽകുന്നത് 20 റൺസ് നേടി ടീമിനെ വിജയിപ്പിക്കാനാകുന്നതാണെന്ന് പറഞ്ഞ് യുവ താരം ജിതേഷ് ശര്‍മ്മ. ഐപിഎലില്‍ പഞ്ചാബ് കിംഗ്സിന് വേണ്ടി നിര്‍ണ്ണായകമായ പ്രകടനങ്ങളാണ് താരം ഈ സീസണിൽ പുറത്തെടുത്തത്.

തനിക്ക് ലഭിച്ച അവസരങ്ങളിൽ തിളങ്ങിയ താരം പിന്നീട് ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി മാറുകയായിരുന്നു. ഫിനിഷ് ചെയ്യുന്ന ഉത്തരവാദിത്വം വലുതാണെന്നും അത് വിജയകരമായി പൂര്‍ത്തിയാക്കാനായാൽ തനിക്ക് വളരെ സന്തോഷം ആകുമെന്നും അത് ഏവര്‍ക്കും വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ കഴിയുന്ന കാര്യമല്ലെന്നും ജിതേഷ് ശര്‍മ്മ സൂചിപ്പിച്ചു.