സാബലെറ്റ ഫുട്ബോളിൽ നിന്ന് വിരമിച്ചു

20201016 200122
- Advertisement -

അർജന്റീനൻ ഡിഫൻഡർ പാബ്ലൊ സാബലെറ്റ ഫുട്ബോളിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ സീസൺ വരെ വെസ്റ്റ ഹാമിൽ കളിച്ച സാബലെറ്റ ഇന്നാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്‌. അറുന്നൂറോളം മത്സരങ്ങൾ കളിച്ചാണ് 35കാരനായ ഫുൾബാക്ക് തന്റെ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 2017 മുതൽ വെസ്റ്റ് ഹാമിലായിരുന്നു സബലെറ്റ കളിക്കുന്നത്‌.

മാഞ്ചസ്റ്റർ സിറ്റിയിൽ ആയിരുന്നപ്പോൾ രണ്ട് പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് സാബലെറ്റ. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 9 കൊല്ലങ്ങളോളം കളിച്ച താരം അവിടെ മുന്നോറോളം മത്സരങ്ങൾ കളിച്ചിരുന്നു. ആറ് കിരീടങ്ങളും സിറ്റിക്ക് ഒപ്പം നേടി. മുമ്പ് സ്പാനിഷ് ക്ലബായ എസ്പാൻയോളിനു വേണ്ടിയും കളിച്ചു. അർജന്റീന ദേശീയ ടീമിനായി നാൽപ്പതോളം മത്സരങ്ങളും സബലെറ്റ കളിച്ചിട്ടുണ്ട്.

Advertisement