പോഗ്ബയുടെ കരാർ യുണൈറ്റഡ് ഒരു വർഷത്തേക്ക് കൂടെ നീട്ടി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബയുടെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വർഷത്തേക്ക് കൂടെ നീട്ടി. പോഗ്ബയുടെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടാൻ ക്ലബിൽ കരാർ ഉണ്ട്. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് പോഗ്ബയുടെ കരാർ നീട്ടുന്നത്. അടുത്ത വർഷം വരെ ആയിരുന്നു പോഗ്ബയ്ക്ക് യുണൈറ്റഡിൽ കരാർ ഉണ്ടായിരുന്നത്.

പോൾ പോഗ്ബ ക്ലബ് വിടുന്നതിനെ കുറിച്ച് കഴിഞ്ഞ ആഴ്ച സംസാരിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനങ്ങൾ നന്നായില്ല എങ്കിൽ ഈ സീസൺ അവസാനം പോഗ്ബ ക്ലബ് വിടാൻ ശ്രമിച്ചേക്കും. യുണൈറ്റഡ് ഇതുവരെ പോഗ്ബയുമായി ഒരു ദീർഘകാല കരാർ ചർച്ച ആരംഭിച്ചിട്ടില്ല. 2016ൽ ആയിരുന്നു റെക്കോർഡ് തുകയ്ക്ക് പോൾ പോഗ്ബ യുവന്റസിൽ നിന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ലോക നിലവാരമുള്ള താരമാണ് എങ്കിലും സ്ഥിരതയാർന്ന പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കാഴ്ചവെക്കാൻ പോൾ പോഗ്ബയ്ക്ക് ഇതുവരെ ആയിട്ടില്ല.

Advertisement